പള്‍സര്‍ സുനിയുടെ നീക്കങ്ങള്‍ പോലീസ് അറിഞ്ഞത് അഭിഭാഷക വഴി
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനി പോലീസിനെ വെട്ടിച്ച് കടന്നെങ്കിലും കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ പിടിയിലായത് അഭിഭാഷക വഴിയെന്ന് റിപ്പോര്‍ട്ട്. സുനിക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്ന അഭിഭാഷയെ നിരീക്ഷിച്ച പോലീസ് എറണാകുളം കോടതിക്ക് പുറത്ത് മഫ്ത്തില് കാവല്‍ നില്‍പ്പുണ്ടായിരുന്നു.
എന്നാല്‍, സുനിയും വിജീഷും കോടതിയിലേക്ക് പ്രവേശിച്ചത് കോടതിയുടെ പിന്നിലെ മതില് ചാടിക്കടന്നാണ്. ഇത് പോലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഇതേ തുടര്‍ന്നാണ് കോടതിക്കുള്ളില്‍ പിടിവലി വേണ്ടിവന്നത്. ഒരു കാരണവശാലും പ്രതിയെ കോടതിക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശം.

നിര്‍ദ്ദേശം പൂര്‍ണമായും പാലിക്കാനായില്ലെങ്കിലും കോടതിക്കുള്ളിലെ പിടിവലിയില്‍ മജിസ്ട്രേറ്റ് പോലീസിന് അനുകൂലമായതോടെയാണ് കൂടുതല്‍ വിവാദങ്ങള്‍ ഒഴിവായത്. നേരത്തെ തിരുവനന്തപുരത്താണ് സുനി കീഴടങ്ങാന്‍ ആലോചിച്ചത്. ഇതിനായി അഭിഭാഷക ബുധനാഴ്ച തിരുവനന്തപുരത്തെത്തിയിരുന്നു. എന്നാല്‍, പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അഞ്ചു ദിവസമായി സുനിയും വിജീഷും ഒളിവിലായിരുന്നു. പലവഴിയിലും ഇവരെക്കുറിച്ചുള്ള സൂചന ലഭിച്ചെങ്കിലും തന്ത്രപൂര്‍വം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. രണ്ട് പ്രതികളെയും പിടികൂടിയതോടെ തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി അന്വേഷണം അവസാനിപ്പിക്കാനാകും പോലീസിന്റെ ശ്രമം.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications