കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്‍സര്‍ സുനി ദിലീപിനെ വിളിച്ചത് എന്തിന്? നടനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ തടസപ്പെടുത്താന്‍ പ്രതി ദിലീപ് ശ്രമിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ ഇര താനാണെന്ന് കാണിച്ച് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രതികരണം അറിയിക്കുകയായിരുന്നു സര്‍ക്കാര്‍.

11

നടി ആക്രമിക്കപ്പെട്ട കേസിന്റെ കുറ്റപത്രത്തില്‍ ജയിലില്‍ നിന്ന് ഒന്നാം പ്രതി സുനി തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയ ഭാഗമുണ്ട്. ഈ കേസില്‍ ഇര ഞാനാണ്. അതുകൊണ്ടുതന്നെ കേസ് രണ്ടും പ്രത്യേകം പരിഗണിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്.

എന്നാല്‍ പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിനെ വിളിച്ചത് കരാര്‍ പ്രകാരമുള്ള പണം ലഭിക്കാന്‍ വേണ്ടിയാണെന്ന് സര്‍ക്കാര്‍ വാദിച്ചു. സുനിയുടെ ഫോണ്‍ വിളി ഭീഷണിയായിരുന്നില്ല. ദിലീപ് തെറ്റായ വാദമാണ് ഉന്നയിച്ചത്. ഈ സംഭവത്തില്‍ പ്രത്യേക വിചാരണ ആവശ്യമില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

ജെഡിയുവില്‍ പൊട്ടിത്തെറി; പ്രശാന്ത് കിഷോറിനെ പുറത്താക്കി, പവന്‍ വര്‍മയും ഔട്ട്, സിഎഎ പ്രതിഷേധംജെഡിയുവില്‍ പൊട്ടിത്തെറി; പ്രശാന്ത് കിഷോറിനെ പുറത്താക്കി, പവന്‍ വര്‍മയും ഔട്ട്, സിഎഎ പ്രതിഷേധം

സുനി ഫോണ്‍ വിളിച്ച് ദിലീപിനെ ഭീഷണിപ്പെടുത്തി എന്ന ഭാഗം പോലീസിന്റെ അന്തിമ റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല. കോടതി കുറ്റം ചുമത്തുന്നതിനിടെ സംഭവിച്ച സാങ്കേതിക പിഴവാണ്. അത് കോടതിക്ക് തന്നെ തിരുത്താം. അല്ലെങ്കില്‍ പ്രോസിക്യൂഷന്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു.

അമേരിക്കന്‍ സൈനികര്‍ ബോധരഹിതരാകുന്നു; 50 പേര്‍ ആശുപത്രിയില്‍, ഇറാന്റെ തിരിച്ചടിയില്‍ അടിപതറിഅമേരിക്കന്‍ സൈനികര്‍ ബോധരഹിതരാകുന്നു; 50 പേര്‍ ആശുപത്രിയില്‍, ഇറാന്റെ തിരിച്ചടിയില്‍ അടിപതറി

ദിലീപിനെ സുനി ഭീഷണിപ്പെടുത്തി എന്നതിന് പ്രത്യേക കേസില്ല. ആ ഫോണ്‍വിളിയും ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം, സുനി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇക്കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

English summary
Actress Attack Case: Pulsar Suni called Dileep from jail not threatening, Prosecution says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X