Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിക്കെതിരായ ആക്രമണം ക്വട്ടേഷനല്ല എന്ന് പള്‍സര്‍ സുനി, പ്രമുഖരുടെ ഇടപെടലില്ല, പേടിച്ചത് സംഭവിച്ചു?

കൊച്ചി: നടിക്കെതിരായ ആക്രമണം ക്വട്ടേഷനല്ല എന്ന് പോലീസ് പിടിയിലായ പള്‍സര്‍ സുനി പറഞ്ഞു. പണം തട്ടുക മാത്രമായിരുന്നു ഉദ്ദേശം. സംഭവത്തില്‍ മറ്റാരും ഇടപെട്ടിട്ടില്ല എന്നും പള്‍സര്‍ സുനി ചോദ്യം ചെയ്യലില്‍ പറഞ്ഞു. പള്‍സര്‍ സുനിക്കൊപ്പം കൂട്ടാളിയായ വിജീഷും പിടിയിലായിട്ടുണ്ട്.

Read Also: നടന്നത് പച്ചയായ നിയമലംഘനം; പോലീസിന്റെ ശ്രമം പള്‍സര്‍ സുനിയുടെ വായടപ്പിക്കാന്‍?

Read Also: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പോലീസ് നാടകീയമായി പിടികൂടി!

എറണാകുളം എ സി ജെ എം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ പള്‍സര്‍ സുനിയെ പോലീസ് കോടതിയില്‍ നിന്നും അറസ്റ്റ് ചെയ്ത ശേഷമാണ് ചോദ്യം ചെയ്തത്. കോടതിയില്‍ നിന്നും സുനിയെ ആലുവ പോലീസ് ക്ലബിലാണ് എത്തിച്ചത്. അതിന് ശേഷമായിരുന്നു ചോദ്യം ചെയ്യല്‍. പള്‍സര്‍ സുനിക്കൊപ്പം കേസിലെ മറ്റൊരു പ്രതിയായ വിജീഷിനെയും പോലീസ് അറസ്റ്റ് ചെയ്തു.

പേടിച്ചത് സംഭവിക്കുന്നു?

പേടിച്ചത് സംഭവിക്കുന്നു?

പള്‍സര്‍ സുനിയെ കോടതിയില്‍ നിന്നും പോലീസ് പിടിച്ചുകൊണ്ട് പോയത് ആളുകളില്‍ സംശയം ഉണ്ടാക്കിയിരുന്നു. കോടതിയില്‍ സുനി സ്വതന്ത്രമായി മൊഴികൊടുക്കുന്നത് തടയാന്‍ വേണ്ടിയാണ് ഇതെന്ന് വരെ ആളുകള്‍ പറഞ്ഞു. പോലീസ് കേസില്‍ ആരെയൊ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നും ആരോപണം ഉയര്‍ന്നു. ഇതിനോട് ചേര്‍ന്ന് പോകുന്ന തരത്തിലാണ് ഇപ്പോള്‍ പള്‍സര്‍ സുനിയുടെ ആദ്യമൊഴിയും.

എന്തിനാണ് പോലീസ് ബലംപ്രയോഗിച്ച് കൊണ്ടുപോയത്

എന്തിനാണ് പോലീസ് ബലംപ്രയോഗിച്ച് കൊണ്ടുപോയത്

പ്രമുഖരെ രക്ഷിക്കാന്‍ അല്ലെങ്കില്‍ പിന്നെ കോടതിയില്‍ കീഴടങ്ങാന്‍ വേണ്ടി പ്രതിക്കൂട്ടില്‍ കയറിയ പ്രതിയെ എന്തിനാണ് പോലീസ് ബലംപ്രയോഗിച്ച്, വലിച്ചിഴച്ച് കൊണ്ടുപോയി അറസ്റ്റ് ചെയ്തത്. പള്‍സര്‍ സുനിയുടെ വായടപ്പിക്കാനാണോ പോലീസ് ശ്രമിക്കുന്നത്. പള്‍സര്‍ സുനി കോടതിയില്‍ മൊഴി കൊടുക്കുന്നതിനെ പോലീസ് എന്തിനാണ് പേടിക്കുന്നത്. - ഇങ്ങനെ പോകുന്നു ആളുകളുടെ ചോദ്യങ്ങള്‍.

സുനിക്ക് പലതും പറയാനുണ്ടോ

സുനിക്ക് പലതും പറയാനുണ്ടോ

കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ പള്‍സര്‍ സുനിക്ക് കേസിനെ സംബന്ധിച്ച പല കാര്യങ്ങളും പറയാനുണ്ടാകും. എന്നാല്‍ സുനിയെക്കൊണ്ട് ഇത് പറയിപ്പിക്കരുത് എന്ന് നിര്‍ബന്ധമുള്ളത് പോലെയായിരുന്നു പോലീസിന്റെ നടപടി. തങ്ങളുടെ കയ്യിലെത്തുന്നതിന് മുമ്പേ പള്‍സര്‍ സുനി നേരിട്ട് കോടതിയില്‍ വാ തുറക്കുന്നത് ഒഴിവാക്കാനായിരുന്നു പോലീസിന്റെ ഈ നാടകീയ ഇടപെടല്‍ എന്ന് വരെ ആളുകള്‍ സംശയിക്കുന്നു.

കയ്യില്‍ കിട്ടാന്‍ വേണ്ടി തന്നെ

കയ്യില്‍ കിട്ടാന്‍ വേണ്ടി തന്നെ

കോടതിയില്‍ കീഴടങ്ങിയിരുന്നെങ്കില്‍ പള്‍സര്‍ സുനിയെ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലേക്കാണ് അയക്കുക. പോലീസ് കസ്റ്റഡിയിലേക്കല്ല. പോലീസിന് കസ്റ്റഡിയില്‍ കിട്ടണമെങ്കില്‍ ഇതിന് പ്രത്യേകം അപേക്ഷ നല്‍കണം. ഇതിന് സമയമെടുക്കും. ഇതൊഴിവാക്കി പള്‍സര്‍ സുനിയെ 24 മണിക്കൂര്‍ നേരത്തേക്കെങ്കിലും തങ്ങളുടെ കയ്യില്‍ കിട്ടാന്‍ വേണ്ടിയാണ് പോലീസ് ഈ അറസ്റ്റ് നാടകം കളിച്ചത്.

കോടതിയോടുള്ള വെല്ലുവിളി

കോടതിയോടുള്ള വെല്ലുവിളി

കോടതി മുറിക്കകത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയോടുള്ള വെല്ലുവില്‍യാണ് എന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്. കോടതിക്ക് അകത്തെത്തിയ സുനിയും വിജീഷും പ്രതികള്‍ക്കുള്ള കൂട്ടില്‍ നില്‍ക്കവേയാണ് പോലീസ് ഇവരെ ബലമായി അറസ്റ്റ് ചെയ്തതെന്നാണ് അഭിഭാഷകര്‍ പറയുന്നത്. അഭിഭാഷകര്‍ തടയാന്‍ നോക്കിയെങ്കിലും പോലീസ് ഈ വാദങ്ങളൊന്നും ചെവിക്കൊണ്ടില്ലത്രേ.

പോലീസിന് വീഴ്ച പറ്റിയിട്ടില്ല

പോലീസിന് വീഴ്ച പറ്റിയിട്ടില്ല

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് ഐ ജി പി വിജയന്‍ പറഞ്ഞു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പള്‍സര്‍ സുനിയെയും കീഴടങ്ങാന്‍ കോടതിയില്‍ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമൊന്നും ഇല്ല.

കോടതിയിലെത്തിയത് പള്‍സറില്‍

കോടതിയിലെത്തിയത് പള്‍സറില്‍

എറണാകുളത്തപ്പന്‍ ക്ഷേത്ര ഗ്രൗണ്ട് വരെ പള്‍സര്‍ ബൈക്കിലാണ് പള്‍സര്‍ സുനി വന്നത്. ബൈക്ക് ഇവിടെ പാര്‍ക്ക് ചെയ്ത ശേഷം എ സി ജെ എം കോടതിയുടെ മതില്‍ ചാടിക്കടന്ന് കോടതിമുറിയില്‍ ഓടിക്കയറി. പള്‍സര്‍ സുനിയുടെ അഭിഭാഷകരും കേസിലെ കൂട്ടുപ്രതിയായ വിജീഷും അപ്പോഴവിടെ ഉണ്ടായിരുന്നു. കോടതി മുറിയിലേക്ക് ഓടിക്കയറിയ പള്‍സര്‍ സുനിയുടെ കണക്കുകൂട്ടലുകള്‍ പക്ഷേ പിഴച്ചു. കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞ നേരമായിരുന്നു ഇത്.

പിന്നീട് അവിടെ നടന്നത്

പിന്നീട് അവിടെ നടന്നത്

കോടതി പരിസരത്ത് മഫ്തിയില്‍ കാത്തുനിന്ന പോലീസുകാരും കോടതിയി മുറിയിലേക്ക് കയറി. പ്രതിക്കൂട്ടില്‍ കയറിയ പള്‍സര്‍ സുനിയെ വലിച്ചിറക്കി. ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. എ സി ജെ എം കോടതിയില്‍ വെച്ച് പിടിയിലായ പള്‍സര്‍ സുനിയെയും വിജീഷിനെയും പോലീസ് സംഘം എറണാകുളം പോലീസ് ക്ലബിലേക്കാണ് കൊണ്ടുപോയത്. എ ഡി ജി പി ബി സന്ധ്യ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പോലീസ് ക്ലബ്ബിലെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+