Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആരോ പിന്നിലുണ്ട്..'; പള്‍സര്‍ സുനിക്ക് 25000 രൂപ പിഴ ചുമത്തി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച് പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് പിഴശിക്ഷ വിധിച്ച് ഹൈക്കോടതി. ജാമ്യഹര്‍ജി തള്ളി മൂന്നാം ദിവസം അതേ ആവശ്യമുന്നയിച്ച് ഹര്‍ജി നല്‍കിയതിനാണ് പിഴ. 25000 രൂപ പിഴയൊടുക്കാനാണ് കോടതി വിധിച്ചിരിക്കുന്നത്. ജാമ്യം തേടി പള്‍സര്‍ സുനി പത്ത് തവണ ഹൈക്കോടതിയേയും രണ്ട് തവണ സുപ്രീംകോടതിയേയും സമീപിച്ചിരുന്നു.

എന്നാല്‍ ഈ അവസരങ്ങളില്‍ എല്ലാം കോടതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു എന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ തന്‍െ ഉത്തരവില്‍ പറഞ്ഞു. ഏപ്രില്‍ 16 ന് പള്‍സര്‍ സുനി നല്‍കിയ ജാമ്യഹര്‍ജി മേയ് 20 ന് കോടതി തള്ളിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ മൂന്ന് ദിവസം കഴിഞ്ഞ് മേയ് 23 ന് വീണ്ടും സുനി ജാമ്യ ഹര്‍ജി നല്‍കുകയായിരുന്നു.

Actress Attack

പ്രതിയുടെ ജാമ്യം നിഷേധിക്കാന്‍ കാരണമായ കാര്യങ്ങളില്‍ ഈ മൂന്ന് ദിവസത്തിനുള്ളില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പിഴ ചുമത്തുന്നതു സംബന്ധിച്ച് കോടതി അമിക്കസ് ക്യൂറിയേയും നിയോഗിച്ചിരുന്നു. തുടര്‍ന്നാണ് 25000 രൂപ പ്രതിക്ക് പിഴ ചുമത്തിയത്. അതേസമയം പ്രതിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കില്‍ ലീഗല്‍ സെല്‍ അതോറിറ്റിയെ സമീപിക്കാം എന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ ഓരോ തവണ ജാമ്യാപേക്ഷ നല്‍കാനും ഇതിന് വ്യത്യസ്ത അഭിഭാഷകരെ നിയോഗിക്കാനും പ്രതിക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്ന് ജഡ്ജി പി വി കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു. അല്ലെങ്കില്‍ പ്രതിയെ സഹായിക്കാനായി പിന്നില്‍ മറ്റാരോ ഉണ്ട് എന്നത് വ്യക്തമാണെന്നും കോടതി പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ പള്‍സര്‍ സുനി ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ പിഴ തുക അടയ്ക്കണം.

കേസില്‍ താന്‍ ഏഴ് വര്‍ഷമായി കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പള്‍സര്‍ സുനി കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രതി കസ്റ്റഡിയില്‍ വിചാരണ നേരിടണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു എന്നും ഈ സാഹചര്യത്തിന് ഒരു മാറ്റവും വന്നിട്ടില്ല എന്നും െൈഹക്കോടതി ചൂണ്ടിക്കാട്ടി. സാഹചര്യങ്ങളില്‍ മാറ്റമുണ്ടെങ്കില്‍ മാത്രമാണ് ജാമ്യാപേക്ഷ തള്ളിയാല്‍ വീണ്ടും ജാമ്യ ഹര്‍ജി നല്‍കാനാകൂ.

രണ്ട് തവണയും സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി തീരുമാനം ശരിവയ്ക്കുകയായിരുന്നു എന്നും കോടതി കൂട്ടിച്ചേര്‍ത്തു. 2017 ല്‍ ആണ് കാറില്‍ സഞ്ചരിച്ച് കൊണ്ടിരിക്കെ യുവനടി അതിക്രമത്തിന് ഇരയായത്. കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ഈ കേസ് ഇപ്പോള്‍ വിചാരണ കോടതി മുമ്പാകെയാണ്. ഈ കേസിലെ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+