ദിലീപ് കേസ് ഇല്ലാതാക്കാന്‍ നീക്കം; പിന്നില്‍ മാഡം? കാക്കനാട് ജയിലില്‍ സംഭവിച്ചത്...ഞെട്ടും
ആരാണ് സുനിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നത്. സുനി ഇല്ലാതായാല്‍ ആര്‍ക്കാണ് ഗുണം. എന്നീ കാര്യങ്ങള്‍ പുറത്തറിയണമെങ്കില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്.
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന പ്രതിയാണ് സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി. ഇയാള്‍ നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള മറ്റു പ്രതികള്‍ പിടിക്കപ്പെട്ടത്. സിനിമാ ലോകത്തിന് ശാപമായി മാറിയ ഈ കേസ് നിലനില്‍ക്കുന്നതും സുനിയുടെ നിര്‍ണായക വെളിപ്പെടുത്തലിന്റെയും മൊഴിയുടേയും അടിസ്ഥാനത്തിലാണ്.
കേസ് അന്വേഷണം ഇതുവരെ നീണ്ടതും സുനിയുടെ മൊഴി പ്രകാരമാണ്. സുനി നല്‍കിയ പല മൊഴിയും പോലീസ് വിശ്വസിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ സുനി ഇല്ലാതായാല്‍ കേസിന്റെ തുടര്‍ നടപടികള്‍ പാളുമെന്നതില്‍ സംശയമില്ല. സുനിയെ ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കോടതിയില്‍ ഹാജരാക്കുമ്പോഴെല്ലാം സുനി ആവര്‍ത്തിച്ച് പറയുന്ന ഒരു കാര്യമാണ്, നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ മാഡമുണ്ട് എന്നത്. അതുമായി ബന്ധപ്പെട്ടും സുനി ഇന്ന് പറഞ്ഞു...

സിനിമാ നടിയായ മാഡം
ആരാണ് ആ മാഡം എന്നതാണ് അടുത്തിടെയായി കേസുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രധാന ചര്‍ച്ച. അതില്‍ സുനി തന്നെ കൂടുതല്‍ തുറന്നുപറഞ്ഞു. ഒരു സിനിമാ നടിയാണ് മാഡമെന്ന് ഇയാള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ്.

വെളിപ്പെടുത്താതെ മുങ്ങുന്നു
പക്ഷേ, മാഡത്തിന്റെ പേര് സുനി വെളിപ്പെടുത്തിയിട്ടില്ല. അടുത്ത തവണ കോടതിയില്‍ ഹാജരാക്കുമ്പോള്‍ വെളിപ്പെടുത്താമെന്നായിരുന്നു നേരത്തെ ഇയാള്‍ പറഞ്ഞിരുന്നത്.

സുനി കോടതിയില്‍ പറയുമോ
എന്നാല്‍ പ്രതിയെ മാധ്യമങ്ങളുമായി സംസാരിക്കാന്‍ അനുവദിക്കുകയോ കോടതിയില്‍ നേരിട്ട് ഹാജരാക്കുകയോ ഉണ്ടായില്ല. സുനിയെ കോടതിയില്‍ ഹാജരാക്കിയാല്‍ ഇയാള്‍ ജഡ്ജിയോട് പറയുമോ എന്ന് ആശങ്കയുള്ള ആരോ ഉണ്ടെന്നാണ് വ്യക്തമാകുന്നത്.

പോലീസിന് ആശങ്കയുണ്ടോ?
ഒരു പക്ഷേ പോലീസിന് ഇക്കാര്യത്തില്‍ ആശങ്കയുണ്ടാകാം. മാഡത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ പോലീസ് പിടിക്കുന്നതിന് മുമ്പ് സുനി പേര് പരസ്യപ്പെടുത്തിയാല്‍ എന്താകും സംഭവിക്കുക. മാഡം രക്ഷപ്പെടാനുള്ള വഴികള്‍ തേടും.

മാഡത്തിന്റെ കാര്യം ആവര്‍ത്തിച്ചു
വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ അങ്കമാലിയില്‍ കൊണ്ടുവന്നപ്പോള്‍ സുനി മാഡത്തിന്റെ കാര്യം ആവര്‍ത്തിച്ചു. മാഡം എന്ന വ്യക്തി കേസിന് പിന്നിലുണ്ട്. ആ പേര് താന്‍ വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞു.

വെളിപ്പെടുത്തിയാല്‍ ജീവന്‍ അപകടത്തില്‍
എന്താണ് സുനി വെളിപ്പെടുത്താന്‍ വൈകുന്നത്. ഈ ചോദ്യവും മാധ്യമങ്ങള്‍ ഉന്നയിച്ചു. മാഡം ആരെന്ന് വെളിപ്പെടുത്തിയാല്‍ തന്റെ ജീവന്‍ അപകടത്തിലാകുമോ എന്ന ഭയമാണെന്ന് സുനി പറയുന്നു.

കാക്കനാട് കഴിയുമ്പോള്‍ പറയില്ല
കാക്കനാട് ജയിലില്‍ കഴിയുമ്പോള്‍ മാഡത്തിന്റെ പേര് താന്‍ പറയില്ല. കാരണം താന്‍ ഉപദ്രവിക്കപ്പെട്ടേക്കാം. അതിനാല്‍ ജയിലില്‍ നിന്നു മാറിയ ശേഷം മാഡത്തിന്റെ പേര് പറയുമെന്നാണ് സുനി പറഞ്ഞത്.

ഉപദ്രവിച്ചെന്ന് പരാതി
മാഡത്തിന്റെ പേര് വെളിപ്പെടുത്തിയ ശേഷം തനിക്ക് കാക്കനാട് ജയിലില്‍ സുഖമായി കഴിയാന്‍ സാധിക്കില്ലെന്ന് സുനി ഭയക്കുന്നു. അതുകൊണ്ടാണ് തന്നെ ഉപദ്രവിച്ചെന്ന് കാണിച്ച് ഇയാള്‍ പരാതി നല്‍കിയത്.

സുനിയുടെ പറയുന്നത്
തടവുകാരും ജയിലിലെ ഉദ്യോഗസ്ഥരും തന്നെ ഉപദ്രവിച്ചെന്നാണ് സുനിയുടെ ആരോപണം. ഈ പശ്ചാത്തലത്തിലാണ് ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശിച്ചത്.

വിയ്യൂരിലെത്തിയാല്‍
വിയ്യൂരിലേക്ക് മാറ്റിയാല്‍ സുനി ചിലപ്പോള്‍ മാഡത്തിന്റെ പേര് വെളിപ്പെടുത്തിയേക്കും. ആദ്യം ജയില്‍ മാറട്ടെ. ശേഷമായിരിക്കും മാഡത്തിന്റെ പേര് പരസ്യപ്പെടുത്തുക എന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.

സുനി നല്‍കിയ പരാതി
കാക്കനാട് ജയിലില്‍ താന്‍ സുരക്ഷിതനല്ലെന്ന് സുനി ആരോപിക്കുന്നു. ശാരീരികവും മാനസികവുമായ പീഡനം ഏല്‍ക്കേണ്ടി വന്നുവെന്നും സുനി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സുനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയത്.

സുനി വിയ്യൂരിലേക്ക്
ആരാണ് സുനിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നത്. സുനി ഇല്ലാതായാല്‍ ആര്‍ക്കാണ് ഗുണം. എന്നീ കാര്യങ്ങള്‍ പുറത്തറിയണമെങ്കില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. കാക്കനാട് ജയിലിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സുനിയെ വിയ്യൂരിലേക്ക് കൊണ്ടുപോകും.












Click it and Unblock the Notifications