Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കേസിലെ മാഡം, കാവ്യാമാധവന്‍; സുനി പറഞ്ഞോ? ഒന്നുമറിയില്ലെന്ന് എസ്പി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് ഒന്നുമറിയില്ലെന്ന് പോലീസ്. ദിലീപ് കേസില്‍ നേരത്തെ പരാമര്‍ശിക്കപ്പെട്ട മാഡം എന്ന വ്യക്തി കാവ്യാമാധവനാണെന്നായിരുന്നു പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞത്.

28

എന്നാല്‍ ഇതുസംബന്ധിച്ച് അറിയില്ലെന്ന് ആലുവ റൂറല്‍ എസ്പി പറഞ്ഞു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത മാത്രമേ അറിയൂവെന്നും മറ്റൊന്നും അറിയില്ലെന്നും എവി ജോര്‍ജ് പ്രതികരിച്ചു.

മുതര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് പള്‍സര്‍ സുനി മാഡം ആരാണെന്ന് പറഞ്ഞത്. തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ സുനിയുടെ റിമാന്റ് കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്.

നേരത്തെ മാഡം ഉണ്ടെന്ന് പറഞ്ഞ സുനി പേര് പിന്നീട് വെളിപ്പെടുത്താമെന്നാണ് പ്രതികരിച്ചിരുന്നത്. ശേഷം കോടതിയില്‍ വരുമ്പോഴെല്ലാം ഇയാള്‍ നിലപാടുകള്‍ മാറ്റിക്കൊണ്ടിരുന്നു. ബുധനാഴ്ച അപ്രതീക്ഷിതമായാണ് മാഡം കാവ്യയാണെന്ന് പ്രതികരിച്ചത്.

മാഡം ആരാണെന്ന് താന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. കാവ്യയുടെ പേര് നേരത്തെ പറഞ്ഞിരുന്നു. താന്‍ കള്ളനല്ലേ? കള്ളന്റെ കുമ്പസാരം എന്തിനാണ് കേള്‍ക്കുന്നതെന്നും സുനി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+