കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനോട് അമ്മ ചെയ്തത്; ക്രൂരമായ അനുഭവം, പോലീസ് ചെയ്തതും തെറ്റ്!! തുറന്നടിച്ച് റസൂല്‍ പൂക്കുട്ടി

തെളിവെടുപ്പിന് വേണ്ടി പൊതുസമൂഹത്തിന് മുമ്പിലൂടെ ദിലീപിനെ കൊണ്ടുപോയത് തെറ്റാണെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയേറുന്നു. മലയാള സിനിമാ ലോകത്തെ ഒന്നടങ്കം കുറ്റപ്പെടുത്തിയും ദിലീപിന് പിന്തുണ പ്രഖ്യാപിച്ചും ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി രംഗത്തെത്തി. സിനിമാ ലോകം ഒന്നടങ്കം ദിലീപിനെതിരേ തിരഞ്ഞത് കണ്ട് താന്‍ അമ്പരന്നു പോയെന്നും പൂക്കുട്ടി പറഞ്ഞു.

ആദ്യമായാണ് കേസില്‍ പെട്ട ദിലീപിനെ അനുകൂലിച്ച് ദേശീയ തലത്തില്‍ പ്രശസ്തനായ വ്യക്തി രംഗത്തെത്തുന്നത്. സിനിമാ മേഖലയില്‍ നിന്നും ഇപ്പോള്‍ ദിലീപിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തുവരുന്നുണ്ട്. ദേശീയ തലത്തില്‍ ദിലീപ് കേസ് ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും ആരും വിഷയത്തില്‍ ഇടപെട്ടിരുന്നില്ല. എല്ലാവരും അഭിപ്രായം പറയാതെ അകലം പാലിക്കുകയായിരുന്നു. ഈ അവസരത്തിലാണ് പൂക്കുട്ടിയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്.

മലയാള സിനിമാ ലോകം ചെയ്തത്

മലയാള സിനിമാ ലോകം ചെയ്തത്

ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമാ ലോകം ഒന്നടങ്കം അദ്ദേഹത്തിനെതിരേ പെരുമാറുകയായിരുന്നു. ഇത് കണ്ട് താന്‍ അമ്പരന്നു പോയെന്ന് റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ പറഞ്ഞു.

അയാളെ എല്ലാവരും ഉപേക്ഷിച്ചു

അയാളെ എല്ലാവരും ഉപേക്ഷിച്ചു

ദിലീപ് അറസ്റ്റിലായതോടെ, ആ നിമിഷം അയാളെ എല്ലാവരും ഉപേക്ഷിച്ചു. പ്രാഥമിക അംഗത്വത്തില്‍ നിന്നും താരസംഘടനയായ അമ്മ ദിലീപിനെ പുറത്താക്കിയെന്നും റസൂല്‍ പൂക്കുട്ടി ചൂണ്ടിക്കാട്ടി.

ചിലര്‍ എത്തിനോക്കുന്നു

ചിലര്‍ എത്തിനോക്കുന്നു

ഒരു കൂട്ടം ആളുകള്‍ ദിലീപിന്റെ കേസ് എന്താണെന്ന് അറിയാന്‍ എത്തിനോക്കുകയാണ്. ഈ സ്വഭാവം നേരത്തെ പ്രകടമാണെന്ന് പറഞ്ഞ റസൂല്‍ പൂക്കുട്ടി മാധ്യമ വാര്‍ത്തകള്‍ക്കെതിരേയും രംഗത്തെത്തി.

റേറ്റിങ് കൂട്ടാനുള്ള നാടകം

റേറ്റിങ് കൂട്ടാനുള്ള നാടകം

ടിആര്‍പി റേറ്റിങ് കൂട്ടാനുള്ള നാടകം മാത്രമായിരുന്നു ഈ കേസിലെ മാധ്യമവിചാരണകള്‍. നീതിപീഠം കുറ്റക്കാരനെന്ന് കണ്ടെത്തുന്നത് വരെ ഒരാള്‍ നിരപരാധിയാണെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

എന്തിനാണ് ഇത്ര തിടുക്കം

എന്തിനാണ് ഇത്ര തിടുക്കം

നിയമവ്യവസ്ഥ ഒരാളെ കുറ്റക്കാരനെന്ന് വിധിക്കുന്നതിന് മുമ്പ് എന്തിനാണ് ഇത്ര വ്യഗ്രത. കുറ്റക്കാരായി ദിലീപിനെ ചിത്രീകരിക്കാന്‍ എന്തിനാണ് ഇത്ര ധൃതിയെന്നും റസൂല്‍ പൂക്കുട്ടി ചോദിച്ചു.

തെളിവെടുപ്പുകള്‍

തെളിവെടുപ്പുകള്‍

കേസില്‍ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടന്നിരുന്നു. ഇതിന് വേണ്ടി ദിലീപിനെ കൊണ്ടുവരികയും ചെയ്തു പോലീസ്. പലയിടത്തും നടനെ ജനങ്ങള്‍ കൂകിവിളിച്ചിരുന്നു.

ദിലീപിനെ കൊണ്ടുപോയത് തെറ്റാണ്

ദിലീപിനെ കൊണ്ടുപോയത് തെറ്റാണ്

തെളിവെടുപ്പിന് വേണ്ടി പൊതുസമൂഹത്തിന് മുമ്പിലൂടെ ദിലീപിനെ കൊണ്ടുപോയത് തെറ്റാണെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. കേസില്‍ കോടതി വിവേകത്തോടെ പെരുമാറുമെന്നാണ് പ്രതീക്ഷയെന്നും റസൂല്‍ പൂക്കുട്ടി പ്രത്യാശ പ്രകടിപ്പിച്ചു.

 നടിയെ മോശമാക്കിയില്ല

നടിയെ മോശമാക്കിയില്ല

അതേസമയം, ആക്രമണത്തിനിരയായ നടിയെ റസൂല്‍ പൂക്കുട്ടി മോശമാക്കി ഒന്നും പറഞ്ഞില്ല. കേസില്‍ പലരും ഏതെങ്കിലും ഒരുപക്ഷം പിടിക്കുന്ന പ്രതികരണമാണ് നേരത്തെ കണ്ടത്. ദിലീപിനെ പിന്തുണച്ച പിസി ജോര്‍ജ് എംഎല്‍എ നടിയെ മോശമാക്കി സംസാരിച്ചത് വിവാദമായിരുന്നു.

ക്രൂരമായ അനുഭവം

ക്രൂരമായ അനുഭവം

നടിക്കുണ്ടായ ദുരനുഭവത്തെ മാറ്റിനിര്‍ത്തിക്കൊണ്ടല്ല താന്‍ അഭിപ്രായം പ്രകടിപ്പിക്കുന്നതെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. പെണ്‍കുട്ടിക്കുണ്ടായത് ക്രൂരമായ അനുഭവമാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദിലീപ് തെറ്റുകാരനല്ലെങ്കില്‍

ദിലീപ് തെറ്റുകാരനല്ലെങ്കില്‍

സ്ത്രീകള്‍ക്കെതിരായ അതിക്രമം ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഈ കേസില്‍ മലയാളികളുടെ മനോഭാവമാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്. ദിലീപ് തെറ്റുകാരനല്ലെങ്കില്‍ പരിതാപകരമെന്നേ പറയാന്‍ സാധിക്കൂവെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

English summary
Actress Attack case: Resul Pookutty support Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X