Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യയുടെ അമ്മയും റിമിയും കുടുങ്ങും? മുകേഷ് സംശയത്തിന്റെ നിഴലിൽ!! വീണ്ടും ചോദ്യം ചെയ്യൽ...

റിമിയെയും കാവ്യയുടെ അമ്മ ശ്യാമളയെയും മുകേഷിനെയും വീണ്ടും ചോദ്യം ചെയ്തേക്കും.

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം ശക്തമാകുന്നു. സംഭവത്തിൽ നടൻ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ്. ഇതുമായി ബന്ധപ്പെട്ട് നടിയും ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയുമായ കാവ്യ, കാവ്യയുടെ അമ്മ ശ്യാമള, ഗായികയും അവതാരകയുമായ റിമി ടോമി എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

എന്നാൽ റിമിയും കാവ്യയുടെ അമ്മയും സംശയത്തിന്റെ നിഴലിലാണെന്നാണ് സൂചനകൾ. ഇരുവരെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതായി മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നു. നടനും എംഎൽഎയുമായ മുകേഷിനെയും ചോദ്യം ചെയ്യുന്നുണ്ടെന്നാണ് വിവരം. മുകേഷിൽ നിന്ന് നേരത്തെയും അന്വേഷണ സംഘം മൊഴി എടുത്തിരുന്നു.

അന്വേഷണം മുറുകുന്നു

അന്വേഷണം മുറുകുന്നു

നടിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം മുറുകുന്നതായാണ് സൂചന. ഇതിന്റെ ഭാഗമായിട്ടാണ് മൂന്നുപേരെയും വീണ്ടും ചോദ്യം ചെയ്യുന്നത്. നേരത്തെയും സംഭവവുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യൽ ഉണ്ടാകുമെന്നാണ് വിവരം.

സംശയത്തിന്റെ നിഴലിൽ

സംശയത്തിന്റെ നിഴലിൽ

സംഭവത്തിൽ ഗായിക റിമി ടോമിയും കാവ്യയുടെ അമ്മ ശ്യാമളയും സംശയത്തിന്റെ നിഴലിൽ തന്നെയാണ്. നേരത്തെ ചോദ്യം ചെയ്തപ്പോൾ ഇവർ നൽകിയ മൊഴി പോലീസ് പൂർണമായി മുഖവിലയ്ക്കെടുത്തിട്ടില്ലെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

മാഡത്തിന്റെ സാന്നിധ്യം

മാഡത്തിന്റെ സാന്നിധ്യം

നടിയെ ആക്രമിച്ച സംഭവത്തിൽ ഒരു സ്ത്രീ സാന്നിധ്യം നേരത്തെ സംശയിക്കപ്പെട്ടിരുന്നു. ഒരു മാഡമാണ് ക്വട്ടേഷനു പിന്നിലെന്ന് സുനി പറഞ്ഞതായി നടിയുടെ മൊഴിയുണ്ട്. ഇത് കാവ്യയുടെ അമ്മയാണെന്ന സംശയം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

സുനി ലക്ഷ്യയിലെത്തി

സുനി ലക്ഷ്യയിലെത്തി

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ആക്രമണത്തിനു ശേഷം കാവ്യയുടെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ഷോപ്പിൽ വന്നതിന് തെളിവ് ലഭിച്ചിരുന്നു. ഈ ഷോപ്പിന്റെ ചുമതല വഹിക്കുന്നത് ശ്യാമളയാണ്. ഇതിനെ കുറിച്ചായിരുന്നു ശ്യാമളയോട് പ്രധാനമായും ചോദിച്ചിരുന്നത്.

മെമ്മറികാർഡ് കൈമാറി

മെമ്മറികാർഡ് കൈമാറി

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്ന് കരുതുന്ന മെമ്മറി കാർഡ് സുനി ലക്ഷ്യയിലെത്തിച്ചതായി മൊഴി നൽകിയിരുന്നു. കൂടാതെ ഇവിടെ നിന്ന് ഇവർക്ക് സാമ്പത്തിക സഹായവും നൽകിയിരുന്നതായി സൂചനകളുണ്ട്.

റിമിയോട് വിദേശ ഷോകളെ കുറിച്ച്

റിമിയോട് വിദേശ ഷോകളെ കുറിച്ച്

ഗായിക റിമി ടോമിയോട് നടൻ ദിലീപിനൊപ്പം നടത്തിയ വിദേശ ഷോകളെ കുറിച്ചായിരുന്നു ചോദിച്ചിരുന്നത്. ദിലീപുമായി സാമ്പത്തിക ഇടപാടുകൾ റിമിക്ക് ഉണ്ടെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഇതിനെ കുറിച്ചും അന്വേഷണ സംഘം ചോദിച്ചിരുന്നു.

റിമിയുടെ മൊഴിയിൽ അവ്യക്തത

റിമിയുടെ മൊഴിയിൽ അവ്യക്തത

അതേസമയം റിമിയുടെ മൊഴിയിൽ അവ്യക്തതയുള്ളതായാണ് സൂചന. ഇതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതെന്നും വിവരങ്ങളുണ്ട്. കൂടാതെ നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി റിമി കാവ്യയെയും ദിലീപിനെയും വിളിച്ചിരുന്നതായി വിവരങ്ങളുണ്ട്. ഇതും സംശയത്തിന്റെ നിഴലിലാണ്.

ഫോണിലൂടെ മൊഴി

ഫോണിലൂടെ മൊഴി

ഫോണിലൂടെയാണ് അന്വേഷണ സംഘം റിമിയുടെ മൊഴി എടുത്തത്. ഇത് ശബ്ദ പരിശോധന നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നുവെന്നും സൂചനകളുണ്ടായിരുന്നു.

പൾസർ സുനിയുമായി ബന്ധം

പൾസർ സുനിയുമായി ബന്ധം

പൾസർ സുനിയുമായുള്ള ബന്ധത്തെ തുടർന്നാണ് മുകേഷിനെ ചോദ്യം ചെയ്തിരുന്നത്. എംഎൽഎ ഹോസ്റ്റലിൽ വച്ചായിരുന്നു മുകേഷിന്റെ മൊഴി എടുത്തത്. നടി ആക്രമിക്കപ്പെടുന്നതിന് മുമ്പ് മുകേഷിന്റെ ഡ്രൈവറായിരുന്നു സുനി. ഇതിനെ കുറിച്ച് വ്യക്തത ലഭിക്കുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

കാവ്യയെയും

കാവ്യയെയും

സംഭവത്തിൽ കാവ്യയെയും അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്നാൽ കാവ്യയെ വീണ്ടും ചോദ്യം ചെയ്യുന്നതിനെ കുറിച്ച് വിവരങ്ങളൊന്നുമില്ല. ആലുവയിലെ ദിലീപിന്റെ വീട്ടിൽ എത്തിയാണ് അന്വേഷണ സംഘം കാവ്യയുടെ മൊഴി എടുത്തത്.

വ്യക്തമായ ഉത്തരം ഇല്ല

വ്യക്തമായ ഉത്തരം ഇല്ല

കാവ്യയെ ചോദ്യം ചെയ്തതിൽ നിന്ന് അന്വേഷണത്തിന് വ്യക്തമായ ഉത്തരം ലഭിച്ചിരുന്നില്ലെന്നാണ് വിവരങ്ങൾ. ചോദ്യം ചെയ്യലിനിടെ കാവ്യ പല തവണ പൊട്ടിക്കരഞ്ഞതായും പല ചോദ്യങ്ങൾക്കും അറിയില്ലെന്ന് ഉത്തരം നൽകിയതായും വിവരങ്ങളുണ്ട്.

സുനിയെ അറിയില്ല

സുനിയെ അറിയില്ല

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അറിയില്ലെന്നാണ് കാവ്യ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഇത് കളവാണെന്നും സുനിയെ കാവ്യയ്ക്ക് പരിചയമുണ്ടെന്നും അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ടെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+