Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം; നടിയെ ആക്രമിച്ച കേസിൽ റിമി ടോമി നൽകിയ മൊഴിയും പുറത്ത്...

ആക്രമിക്കപ്പെട്ട നടിയും കാവ്യാമാധവനും തമ്മിലുള്ള ബന്ധവും, ദിലീപിന് ശത്രുത ഉണ്ടാകാനുള്ള കാരണവും റിമി ടോമിയുടെ മൊഴിയിൽ കൃത്യമായി പറയുന്നു.

Recommended Video

cmsvideo
    ദിലീപും കാവ്യയും തമ്മില്‍ അമേരിക്കയില്‍ നടന്നത് റിമി ടോമിയുടെ മൊഴി | Oneindia Malayalam

    കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിവിധ സിനിമാതാരങ്ങൾ നൽകിയ മൊഴികൾ ഒന്നൊന്നായി പുറത്തുവരുന്നു. ഏറ്റവുമൊടുവിൽ ഗായികയായ റിമി ടോമി നൽകിയ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. നേരത്തെ മഞ്ജു വാര്യറുടെയും സംയുക്താ വർമ്മയുടെയും സിദ്ദീഖിന്റെയും മൊഴികൾ പുറത്തുവന്നിരുന്നു. റിപ്പോർട്ടർ ടിവിയാണ് ഇവരുടെ മൊഴികളെല്ലാം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.

    ആക്രമിക്കപ്പെട്ട നടിയും കാവ്യാമാധവനും തമ്മിലുള്ള ബന്ധവും, ദിലീപിന് ശത്രുത ഉണ്ടാകാനുള്ള കാരണവും റിമി ടോമിയുടെ മൊഴിയിൽ കൃത്യമായി പറയുന്നു. റിപ്പോർട്ടർ ടിവി പുറത്തുവിട്ട റിമി ടോമിയുടെ മൊഴിയുടെ പൂർണ്ണ രൂപം ഇങ്ങനെ:-

    സിനിമകളിൽ...

    സിനിമകളിൽ...

    ഞാന്‍ കഴിഞ്ഞ 20 വര്‍ഷത്തോളമായി ഗായികയാണ്. ഇതുവരെ ഇരുന്നൂറോളം സിനിമകളില്‍ പാടിയിട്ടുണ്ട്. (അക്രമിക്കപ്പെട്ട നടി) അഭിനയിച്ച ഹണിബീ 2 എന്ന ചിത്രത്തിലാണ് അവസാനം പാടിയത്. തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ ഞാന്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. കൂടാതെ കുഞ്ഞിരാമായണം, അഞ്ച് സുന്ദരികള്‍, കാര്യസ്ഥന്‍ എന്നീ സിനിമകളില്‍ ചെറിയ വേഷവും ചെയ്തിട്ടുണ്ട്.

    മീശമാധവൻ...

    മീശമാധവൻ...

    ഞാന്‍ ഏഷ്യാനെറ്റിലും മഴവില്‍ മനോരമയിലും പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. 2002ല്‍ മീശ മാധവന്‍ എന്ന ചിത്രത്തിന്റെ ഭാഗമായാണ് ഞാന്‍ ദിലീപിനെ പരിചയപ്പെടുന്നത്. ആ വര്‍ഷം തന്നെ മീശമാധവന്‍ എന്ന സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് ഞാന്‍ ദിലീപേട്ടനും കാവ്യാ മാധവനും ഒപ്പം യൂറോപ്യന്‍ ട്രിപ്പ് പോയിട്ടുണ്ട്.

    ദിലീപ് ഷോ...

    ദിലീപ് ഷോ...

    2004ല്‍ യുഎഇയില്‍ ദിലീപ് ഷോയിലും ഞാന്‍ പങ്കെടുത്തു. 2010ല്‍ ദിലീപേട്ടനും കാവ്യ, ആക്രമിക്കപ്പെട്ട നടി, നാദിര്‍ഷാ എന്നിവരുമൊത്ത് ദിലീപ് ഷോയ്ക്കും ഞാന്‍ അമേരിക്കയില്‍ പോയിരുന്നു. പല ദിവസങ്ങളിലായിരുന്നു ഷോ.

    അമേരിക്കൻ ഷോ...

    അമേരിക്കൻ ഷോ...

    അന്ന് കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും എന്റെ അമ്മയും എന്നോടൊപ്പം ഉണ്ടായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്ട് ആയതിനാല്‍ അവര്‍ക്ക് കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല.

    അവസാനദിവസം...

    അവസാനദിവസം...

    അമേരിക്കയില്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയിലെ ഷോ തീര്‍ന്ന അവസാന ദിവസം രാത്രി കാവ്യ മാധവന്‍ അവളുടെ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയില്‍ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു.

    ദിലീപേട്ടനും...

    ദിലീപേട്ടനും...

    അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി. കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്‌റൂമില്‍ പോയി. കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമില്‍നിന്ന് തിരികെ പോയി.

    വീട്ടിൽ...

    വീട്ടിൽ...

    2012 ഫെബ്രുവരി 12ന് മഞ്ജു ചേച്ചിയും സംയുക്ത വര്‍മയും ഗീതു മോഹന്‍ ദാസും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടില്‍ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനേപ്പറ്റിയും എനിക്കറിയാം. ആക്രമിക്കപ്പെട്ട നടി അമേരിക്കന്‍ ട്രിപ്പില്‍ വച്ച് നടന്ന കാര്യങ്ങളേക്കുറിച്ച് എല്ലാം മഞ്ജു ചേച്ചിയോട് പറഞ്ഞു.

    ചില കാര്യങ്ങൾ...

    ചില കാര്യങ്ങൾ...

    ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച് മഞ്ജു ചേച്ചിയോട് എല്ലാം തുറന്ന് പറയണമെന്നും ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ദിലീപേട്ടനും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതായി അറിയാം.

    കൊച്ചുവർത്തമാനം...

    കൊച്ചുവർത്തമാനം...

    ആക്രമിക്കപ്പെട്ട നടിയുമായി ദിലീപേട്ടന് അടുത്ത ബന്ധമായിരുന്നുവെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അവര്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. എന്നാല്‍ ദിലീപ് ഇടയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് കൊച്ചുവര്‍ത്തമാനം പറയുന്നത് ഇഷ്ടമല്ല എന്ന് അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

    വാട്സാപ്പ്...

    വാട്സാപ്പ്...

    2013ലെ അമ്മ ഷോയുടെ റിഹേഴ്‌സല്‍ നടക്കുന്നതിനിടയില്‍ കാവ്യയും ദിലീപേട്ടനും ഒരുമിച്ചിരുന്നു സംസാരിക്കുന്നതുമായ ചിത്രങ്ങള്‍ മഞ്ജു ചേച്ചി അംഗമായ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ആക്രമിക്കപ്പെട്ട നടി അയച്ചുകൊടുത്തിരുന്നുവെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.

    വീടോ സ്വത്തോ ഇല്ല...

    വീടോ സ്വത്തോ ഇല്ല...

    എനിക്ക് ദിലീപുമായി പണമിടപാടുകള്‍ ഒന്നുംതന്നെയില്ല. ഞങ്ങള്‍ ഒരുമിച്ച് വീടോ മറ്റ് സ്വത്തുക്കളോ വാങ്ങിക്കുകയോ വില്‍ക്കുകയോ നിക്ഷേപിക്കുകയോ ചെയ്തിട്ടില്ല. നടിയെ ആക്രമിച്ച വിവരം ഞാന്‍ അറിയുന്നത് ടിവിയില്‍ വാര്‍ത്ത കണ്ടിട്ടാണ്.

    പ്രതികരണം...

    പ്രതികരണം...

    18-2-2017 രാവിലെ ഒമ്പത് മണിയോടെ ഞാന്‍ കാവ്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാല്‍ ഈ വാര്‍ത്ത ആദ്യമായി കേട്ടതിന്റെ നടുക്കമോ ആകാംഷയോ കാവ്യയുടെ പ്രതികരണത്തില്‍ തോന്നിയില്ല. അതെന്താണെന്ന് ഞാന്‍ ചിന്തിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയാണ് റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരിക്കുന്ന റിമിടോമിയുടെ മൊഴി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+