Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമലീല ഒരിക്കലും കാണില്ല; മറന്നോ പൈശാചിക മണിക്കൂര്‍, മഞ്ജു പോലും ഉത്തരംമുട്ടും!! ദിലീപ് കുറ്റവാളി

രാമലീല പ്രേക്ഷകര്‍ കാണട്ടെ, കാഴ്ചയില്‍ നീതി പുലരട്ടെ എന്നു കൂടി പറഞ്ഞാണ് രാമലീലയ്ക്കുള്ള പിന്തുണ മഞ്ജുവാര്യര്‍ വ്യക്തമാക്കിയത്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ രാമലീല തിയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി. ചിത്രം കാണണമെന്നും കാണരുതെന്നുമുള്ള വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴും നിലപാട് മാറ്റാതെ ഉറച്ചു നില്‍ക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി.

്‌വ്യക്തിയോടുള്ള വിരോധം സിനിമയോട് കാണിക്കരുതെന്നും സിനിമ ഒരിക്കലും എതിര്‍ക്കപ്പെടേണ്ടതല്ലെന്നുമുള്ള വാദമാണ് രാമലീലയെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഇവര്‍ക്കെല്ലാം മുഖത്തടിക്കുന്ന ശക്തമായ ചോദ്യമുന്നയിക്കുകയാണ് ശാരദക്കുട്ടി. സിനിമയെ പിന്തുണച്ച് ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യര്‍ വരെ രംഗത്തുവന്നിരുന്നു.

സിനിമ കലാരൂപം തന്നെ

സിനിമ കലാരൂപം തന്നെ

രാമലീല കാണണമെന്നും കാണരുതെന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുകയാണെന്ന് ശാരദക്കുട്ടി പറയുന്നു. സിനിമ കലാരൂപമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും അവര്‍ പറഞ്ഞു.

കൂകി തോല്‍പ്പിക്കലുകള്‍

കൂകി തോല്‍പ്പിക്കലുകള്‍

സിനിമ കലാരൂപമാണ്. ഒരുപാട് പേര്‍ ബുദ്ധിമുട്ടിയാണ് ഒരു സിനിമയുണ്ടാക്കുന്നതെന്ന കാര്യത്തിലും തര്‍ക്കമില്ല. എന്നാല്‍ ഫാന്‍സുകാരുടെ കൂകി തോല്‍പ്പിക്കലുകളുണ്ടാകുമ്പോള്‍ ഈ വാദം ഉന്നയിക്കാത്തത് എന്താണെന്നു ശാരദക്കുട്ടി ചോദിക്കുന്നു.

അപ്പോള്‍ എവിടെയാണ്

അപ്പോള്‍ എവിടെയാണ്

രാമലീലയെ സിനിമ മാത്രമായി കണ്ടാല്‍ മതിയെന്ന വാദമുള്ളവര്‍ സൂപ്പര്‍ താരങ്ങളുടെ ഫാന്‍സുകാര്‍ തിയേറ്ററുകളില്‍ എത്തി മറ്റ് താരങ്ങളുടെ ചിത്രം കൂകി തോല്‍പ്പിക്കുമ്പോള്‍ ഈ വാദവുമായി വരാറില്ലെന്നും ശാരദക്കുട്ടി വിശദീകരിച്ചു.

തീരുമാനം വ്യക്തിപരം

തീരുമാനം വ്യക്തിപരം

സിനിമ കാണുന്നതും കാണാത്തതും ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനമാണെന്ന് പറഞ്ഞ ശാരദക്കുട്ടി താന്‍ രാമലീല സിനിമ കാണില്ലെന്നും വ്യക്തമാക്കി. മുമ്പും അവര്‍ ഈ നിലപാട് സ്വീകരിച്ചിരുന്നു.

പ്രബലരാണ് മറുപക്ഷത്ത്

പ്രബലരാണ് മറുപക്ഷത്ത്

പ്രബലരാണ് മറുപക്ഷത്തുള്ളത്. ഇവിടെ എന്റെ ശബ്ദം വളരെ നേര്‍ത്തതാണ്. എനിക്കെന്നല്ല ആര്‍ക്കും അവരെ തോല്‍പ്പിക്കാനാകില്ലെന്ന് പറയുന്ന ശാരദക്കുട്ടി സിനിമ എന്ന നിലയില്‍ രാമലീലയെ പിന്തുണയ്്ക്കുന്നവരോട് ചില ചോദ്യങ്ങളും ഉന്നയിക്കുന്നു.

വിജയിച്ചാല്‍ എന്തുപറയും

വിജയിച്ചാല്‍ എന്തുപറയും

രാമലീല വന്‍ വിജയം വനേടിയാല്‍ വിജയം നടന്റേതല്ലെന്ന് പറയാന്‍ തയ്യാറാകുമോ എന്നതാണ് ശാരദക്കുട്ടി ഉന്നയിക്കുന്ന പ്രധാന ചോദ്യം. ആരോപണത്തിന് ഇരയായ ദിലീപ് കുറ്റവാളിയാണെന്നാണ് ഇപ്പോഴും കരുതുന്നതെന്നും ശാരദകുട്ടി പറഞ്ഞു.

മനുഷ്യസ്‌നേഹികള്‍ക്ക് കരിദിനം

മനുഷ്യസ്‌നേഹികള്‍ക്ക് കരിദിനം

രാമലീല റിലീസ് ചെയ്യുന്ന ദിവസം മനുഷ്യസ്‌നേഹികള്‍ക്ക് കരിദിനമായിരിക്കുമെന്ന് ശാരദക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. നീതിക്ക് വേണ്ടി പൊരുതുന്ന പെണ്‍കുട്ടിക്ക് ഒപ്പമാണ് താനെന്നും അവര്‍ വ്യക്തമാക്കി.

സഹപ്രവര്‍ത്തകയെ നഗ്നയാക്കി

സഹപ്രവര്‍ത്തകയെ നഗ്നയാക്കി

സഹപ്രവര്‍ത്തകയെ നഗ്നയാക്കി ചിത്രമെടുത്ത് കൊടുക്കണമെന്നേ ആ പാവം ആവശ്യപ്പെട്ടിട്ടുള്ളു പോലും. രണ്ടര മണിക്കൂര്‍ നീണ്ട ആ പൈശാചിക കലാപരിപാടി മറന്ന് രാമലീല കാണാന്‍ തിയേറ്ററുകളില്‍ പോകാന്‍ മാത്രം മനസാക്ഷിയില്ലാത്തവരല്ല മലയാളികള്‍ എന്നും ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.

ചിലര്‍ ബോധപൂര്‍വം നീങ്ങുന്നു

ചിലര്‍ ബോധപൂര്‍വം നീങ്ങുന്നു

ചിത്രത്തിനെതിരേ ചിലര്‍ ബോധപൂര്‍വം നീങ്ങുന്നുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചാല്‍ പ്രശ്‌നമുണ്ടാക്കുമെന്ന പ്രചാരണങ്ങളും നടന്നിരുന്നു. നേരത്തെ ദിലിപീനെ രൂക്ഷമായി വിമര്‍ശിച്ചവര്‍ വരെ അനുകൂലമായി രംഗത്തുവരുന്നതും കണ്ടു.

പിന്തുണച്ച പ്രമുഖര്‍

പിന്തുണച്ച പ്രമുഖര്‍

ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യര്‍ രാമലീലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് വാര്‍ത്തയായിരുന്നു. മാത്രമല്ല, ആഷിക് അബുവും സിനിമയെ എതിര്‍ക്കരുതെന്ന നിലപാടുമായി രംഗത്തെത്തി. ലിബര്‍ട്ടി ബഷീറും സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. പിന്തുണ പ്രഖ്യാപിച്ച കാര്യം ദിലീപിനെ നേരിട്ട് അറിയിക്കുകയും ചെയ്തു ബഷീര്‍.

മലബാറില്‍ സിനിമയെ തകര്‍ക്കാന്‍

മലബാറില്‍ സിനിമയെ തകര്‍ക്കാന്‍

രാമലീലയുടെ റിലീസ് തടയാനും സിനിമയെ തകര്‍ക്കാനും മലബാര്‍ മേഖലയില്‍ വന്‍ നീക്കം നടക്കുന്നുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയായിട്ടാണ് ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തിയത്. പ്രചരിക്കുന്ന കാര്യങ്ങള്‍ കള്ളമാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. മലബാറിലെ തിയേറ്റര്‍ ഉടമകളോട് രാമലീല പ്രദര്‍ശിപ്പിക്കരുതെന്ന് ബഷീര്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു പ്രചാരണം.

തീയറ്ററുകള്‍ തകര്‍ക്കുമെന്ന് പ്രചാരണം തെറ്റ്

തീയറ്ററുകള്‍ തകര്‍ക്കുമെന്ന് പ്രചാരണം തെറ്റ്

രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തീയറ്ററുകള്‍ തകര്‍ക്കുമെന്ന് ബഷീര്‍ ഭീഷണി മുഴക്കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെല്ലാം കള്ളമാണെന്ന് ബഷീര്‍ പറയുന്നു. തന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലും രാമലീല പ്രദര്‍ശിപ്പിക്കുണ്ടെന്ന് ബഷീര്‍ പറഞ്ഞു. ഇക്കാര്യം ദിലീപിനോട് നേരത്തെ പറഞ്ഞിട്ടുള്ളതുമാണ്. ദിലീപിനെ മാത്രമല്ല, അരുണ്‍ ഗോപിയോടും ഇക്കാര്യം ബഷീര്‍ പറഞ്ഞിട്ടുണ്ട്.

 ആദ്യ ദിവസത്തില്‍ കാണും

ആദ്യ ദിവസത്തില്‍ കാണും

ചിത്രം ആദ്യ ദിവസത്തില്‍ തന്നെ താന്‍ കാണുമെന്ന് ബഷീര്‍ പറയുന്നു. സിനിമ ഒരു കൂട്ടായ്മയുടേതാണ്. ഏതെങ്കിലും സിനിമ ബഹിഷ്‌കരിച്ചാല്‍ തകരുന്നത് ഈ മേഖലയാണെന്നും ബഷീര്‍ പറഞ്ഞു. ദിലീപിനോടുള്ള ദേഷ്യം കാരണം സിനിമ കാണാതിരുന്നാല്‍ അത് സിനിമയ്ക്ക് മാത്രമാണ് ദോഷം ചെയ്യുകയെന്നും ബഷീര്‍ പറഞ്ഞു.

മഞ്ജുവാര്യരും പിന്തുണച്ചു

മഞ്ജുവാര്യരും പിന്തുണച്ചു

വ്യക്തിപരമായ വിയോജിപ്പും എതിര്‍പ്പും കാണിക്കേണ്ടത് സിനിമയോടല്ല എന്ന അഭിപ്രായമാണ് മഞ്ജു പങ്കുവച്ചത്. രാമലീല ബഹിഷ്‌കരിക്കണമെന്ന നിലപാടിനോട് യോജിക്കാനാകില്ലെന്നും മഞ്ജു പറഞ്ഞു.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപം

കോടിക്കണക്കിന് രൂപയുടെ നിക്ഷേപം

അനേകം കുടുംബങ്ങളുടെ ആശ്രയമായ ഒരു വ്യവസായമാണിതെന്ന് മഞ്ജു അഭിപ്രായപ്പെട്ടു. ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് രാമലീലയെന്നും അവര്‍ ഓര്‍മിപ്പിച്ചു.

കാഴ്ചയില്‍ നീതി പുലരട്ടെ

കാഴ്ചയില്‍ നീതി പുലരട്ടെ

രാമലീല പ്രേക്ഷകര്‍ കാണട്ടെ, കാഴ്ചയില്‍ നീതി പുലരട്ടെ എന്നു കൂടി പറഞ്ഞാണ് രാമലീലയ്ക്കുള്ള പിന്തുണ മഞ്ജുവാര്യര്‍ വ്യക്തമാക്കിയത്. സമാനമായ അഭിപ്രായം തന്നെയാണ് സംവിധായകന്‍ ആഷിക് അബുവും പറഞ്ഞത്.

 നടന്‍ ഷൈജു ശ്രീധറും

നടന്‍ ഷൈജു ശ്രീധറും

രാമലീലയ്ക്ക് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് നടന്‍ ഷൈജു ശ്രീധറും രംഗത്തുവന്നിരുന്നു. ചിത്രത്തില്‍ വേഷമിട്ട വ്യക്തിയാണ് ഷൈജു. നിരവധി പ്രമുഖരായ അണിയറ പ്രവര്‍ത്തകര്‍ ഒന്നിക്കുന്ന ചിത്രമാണിതെന്നും ഷൈജു ഓര്‍മിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+