Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് ദിലീപ് കിങ്, ലാലിന്റെ വാക്കുകൾ മാർട്ടിനെ പരിചയമില്ലെന്ന രീതിയിൽ, ഒന്നും വിട്ട് പറയുന്നില്ല; സായ് കൃഷ്ണ

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്റേതായി കഴിഞ്ഞ ദിവസം പുറത്ത് വ‌ന്ന വീഡിയോ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു. മഞ്ജു വാര്യർ, ലാൽ തുടങ്ങിയവരെ സംശയ നിഴലിൽ നിർത്താൻ തക്കവണ്ണമുള്ളതാണ് മാർട്ടിന്റെ തുറന്ന് പറച്ചിൽ. കേസിന്റെ ആരംഭ കാലം മുതൽ മാർട്ടിൻ പലപ്പോഴായി പറഞ്ഞ ചില കാര്യങ്ങളാണ് പുതിയ വീഡിയോയിൽ വിശദമായി അവതരിപ്പിച്ചിരിക്കുന്നത്.

എന്നാൽ മാർട്ടിന്റേത് ലോജിക്ക് ഇല്ലാത്ത കെട്ടുകഥയായാണ് തോന്നുന്നതെന്ന് കാരണങ്ങൾ സഹിതം മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ വ്യക്തമാക്കി. ഒപ്പം നടൻ ലാലുമായി ബന്ധപ്പെട്ട് തനിക്കുള്ള ചില സംശയങ്ങളും സായ് കൃഷ്ണ പങ്കുവെച്ചു. കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണിയുടെ ഒരു വീഡിയോ പുറത്ത് വന്നിരിക്കുന്നു.

dileep case

ആദ്യമായല്ല പുതിയ വീഡിയോയിൽ പറഞ്ഞതുപോലൊരു ആഖ്യാനം മാർട്ടിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് പറഞ്ഞുകൊണ്ടാണ് സായ് കൃഷ്ണ സംസാരിച്ച് തുടങ്ങിയത്. 'ദിലീപിനെ കുടുക്കാൻ മഞ്ജു വാര്യർ, ലാൽ തുടങ്ങി കുറച്ച് ആളുകളുടെ കോക്കസുണ്ടെന്ന് മാർട്ടിൻ മുമ്പും പറഞ്ഞിട്ടുണ്ട്. കോടതി പരിസരത്ത് വെച്ച് പോലീസ് കൊണ്ടുപോകുമ്പോഴും മാർട്ടിൻ ഇതേ കാര്യം വിളിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു.'

'അതുപോലെ മാർട്ടിന്റെ പുതിയ വീഡിയോ കണ്ടപ്പോൾ എഴുതി വെച്ച് വായിക്കുന്ന ഫീൽ കിട്ടി. റിപ്പീറ്റ് ചെയ്ത് പറഞ്ഞ് പഠിച്ച കാര്യം പറയുന്നപോലൊരു ഫീലും കിട്ടി. ദിലീപിനെ പെടുത്താനുള്ള ഡ്രാമയുടെ ഭാ​ഗമായി അതിജീവിതയുടെ വീട്ടിലേക്ക് തന്നെ പറഞ്ഞയയ്ക്കുകയാണ് ചെയ്തത് എന്നൊക്കെ പറഞ്ഞുകൊണ്ടാണ് മാർട്ടിൻ വീഡിയോ ആരംഭിക്കുന്നത്.'

'മാത്രമല്ല വീഡിയോയിൽ ഉടനീളം പുട്ടിന് പീരയിടുന്നതുപോലെ നടിയുടെ പേര് മനപൂർവം മാർട്ടിൻ പറയുന്നുണ്ട്. വിധിക്കുശേഷം ഈ നറേറ്റീവ് പുറത്ത് വരുമ്പോൾ നടിയുടെ പേരും കിടന്നോട്ടെ എന്ന ഉദ്ദേശത്തോടെ എടുത്ത് വെപ്പിച്ചത് പോലൊരു ഫീൽ മാർട്ടിന്റെ വീഡിയോ കണ്ടപ്പോൾ തോന്നി. ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് നടിയെ കുറിച്ച് മാർട്ടിൻ പറയുന്നത്.'

'ഇരയായ നടി ഒരു മാഫിയ കിങ്പിൻ ആണെന്ന തരത്തിലാണ് മാർട്ടിൻ സംസാരിക്കുന്നതും കാര്യങ്ങൾ പറഞ്ഞ് വെക്കുന്നതും. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസം എന്ന രീതിയിലാണ് നമ്മൾ ഇത്തരം കാര്യങ്ങൾ കേൾക്കുന്നത്. മാർട്ടിൻ പറഞ്ഞ് വെക്കാൻ ശ്രമിക്കുന്നത് മഞ്ജു വാര്യരും രമ്യ നമ്പീശനും ലാലും എല്ലാം ചേർന്ന് ദിലീപിന് എതിരെ ബോംബ് പോലൊന്ന് പ്ലാൻ ചെയ്ത് വർക്കൗട്ട് ചെയ്യുന്നവെന്ന തരത്തിലാണ്.'

'നടി സ്വയം തന്നെ തട്ടികൊണ്ടുപോയിയെന്ന് വരുത്തി തീർക്കാൻ വീഡിയോ ക്രിയേറ്റ് ചെയ്യുന്നു, മറ്റുള്ള പ്രവ‍ൃത്തികൾക്ക് നിന്ന് കൊടുത്തുവെന്ന രീതിയിലും മാർട്ടിൻ സംസാരിക്കുന്നു. അരിയാഹാരം തന്നെയാണ് നമ്മൾ എല്ലാവരും കഴിക്കുന്നത്. മാർട്ടിൻ പറയുന്നതൊന്നും വിശ്വാസയോ​ഗ്യമല്ല. ഈ വിഷയം സംഭവിക്കുമ്പോൾ ദിലീപ് മലയാള സിനിമയിലെ കിങ്ങാണ്.'

'സമർത്ഥനായ ബിസിനസുകാരൻ. അങ്ങനൊരാളെ അടിച്ചിടാൻ ആ​ഗ്രഹിക്കുന്നവർ വീക്ക് ലിങ്കിനെ ഒപ്പം കൊണ്ടുനടക്കുമോ?. കോമൻസെൻസ് ഉപയോ​ഗിച്ച് ചിന്തിച്ച് നോക്കൂ. അന്ന് സംഭവമറിഞ്ഞ് ലാലിന്റെ വീട്ടിൽ വന്നവരെല്ലാം കള്ളന്മാരാണെന്ന് തന്നെ വെക്കാം... എന്നാലും... പിടി തോമസ് എന്ന സത്യസന്ധനായ രാഷ്ട്രീയപ്രവർത്തകൻ കള്ളം പറയുമോ?. അന്ന് അവിടെ കണ്ടത് വള്ളിപുള്ളി തെറ്റാതെ അദ്ദേഹം എല്ലായിടത്തും പറഞ്ഞിരുന്നു. മാർട്ടിൻ പറയുന്നത് ദിലീപ് ഫാൻസ് പോലും വിശ്വസിക്കില്ല.'

'ലോ ക്ലാസ് സ്ക്രിപ്റ്റാണ് മാർട്ടിന്റേത്. അന്തവും കുന്തവുമില്ലാത്ത ലോജിക്ക് ഇല്ലാത്ത കഥ. അതുപോലെ ലാലിനെ വർഷങ്ങളായി അറിയാമെന്നും അദ്ദേഹത്തിന്റെ പേഴ്സണൽ ‍ഡ്രൈവറായിരുന്നുവെന്നും ലാൽ ഒരു അധോലോകമാണെന്നുമെല്ലാമുള്ള വേർഷനും മാർട്ടിൻ പറഞ്ഞുവെയ്ക്കുന്നുണ്ട്.'

'പക്ഷെ സംഭവം നടന്ന അന്ന് മുതൽ മാർട്ടിനെ കുറിച്ച് സംസാരിക്കുമ്പോൾ ആലുവ മണപ്പുറത്ത് വെച്ച് കണ്ട പരിചയം പോലും ലാൽ കാണിക്കുന്നില്ല. മാർട്ടിനെ കുറിച്ച് ഡീപ്പായി പറയുന്നുമില്ല. മാർട്ടിന്റെ അഭിനയം കണ്ട് സംശയം തോന്നി എന്നാണ് പറഞ്ഞത്. കാലങ്ങളായി അറിയാം അതുകൊണ്ട് മാർട്ടിന്റെ ബോഡി ലാ​ഗ്വേജ് മാറിയപ്പോൾ മനസിലായി എന്ന് പോലും ലാൽ പറഞ്ഞിട്ടില്ലെന്നും സായ് കൃഷ്ണ പറയുന്നു.'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+