Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച കേസ്: രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് ജാമ്യം, നടിയെ പോലെ താനും ഇരയെന്ന് വാദം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തെങ്കിലും കോടതി തള്ളി. നാല് വര്‍ഷമായി ജയിലിലാണെന്നും, പലപ്പോഴായി വിവിധ കോടതികളില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹര്‍ജികള്‍ തള്ളുകയായിരുന്നുവെന്നും മാര്‍ട്ടിന്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. താനും ഈ കേസിലെ ഇരയാണെന്നും ഇയാള്‍ പറയുന്നു. കേസില്‍ ആദ്യം അറസ്റ്റിലായതും മാര്‍ട്ടിന്‍ തന്നെയായിരുന്നു. നടി ആക്രമിക്കപ്പെട്ട സമയത്ത് മാര്‍ട്ടിന്‍ ആയിരുന്നു എറണാകുളത്തേക്ക് നടിയുടെ കാര്‍ ഓടിച്ചിരുന്നത്.

1

ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി മാര്‍ട്ടിന് ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. നടിയുടെ വിവരങ്ങള്‍ ഇയാളാണ് ചോര്‍ത്തി നല്‍കിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ തന്നെ കേസില്‍ ചതിച്ചതാണെന്നും നിരപരാധിയാണെന്നും മാര്‍ട്ടിന്‍ പറയുന്നു. വര്‍ഷങ്ങളായി ലാല്‍ ക്രിയേഷന്‍സിന്റെ വണ്ടി ഓടിച്ചിരുന്ന താന്‍ തന്നെയാണ് നടിയുടെ വാഹനം അന്നും ഓടിച്ചിരുന്നത്. അങ്കമാലിയില്‍ വെച്ച് ബ്രേക്കിട്ടപ്പോള്‍ പിന്നിലുണ്ടായിരുന്ന വണ്ടി ട്രാവലറിലിടിച്ചെന്നും മാര്‍ട്ടിന്‍ പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും സംഘവുമായിരുന്നു ആ വാഹനത്തില്‍ ഉണ്ടായിരുന്നത്.

പിന്നീട് കുറച്ച് ദൂരം ചെന്നപ്പോള്‍ വാഹനത്തിന് കുറുകെ വണ്ടിയിട്ട് അവര്‍ ട്രാവലര്‍ തടഞ്ഞുവെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി. ഈ സമയം നടിയും സുനിയും തമ്മില്‍ തര്‍ക്കിച്ചെന്നും, സുനിയെ നേരത്തെ തന്നെ നടിക്ക് പരിചയമുണ്ടായിരുന്നു. ഗോവയിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് സുനിയാണ് നടിയെ കൊണ്ടുപോയിട്ടുള്ളത്. തനിക്ക് നടിയോട് വൈരാഗ്യം ഇല്ലെന്നും, തന്നെയാണ് വേണ്ടതെന്നും, പറഞ്ഞു. തന്നെ വാഹനത്തിലിട്ട് മര്‍ദിച്ചു. താനും നടിക്കൊപ്പം തന്നെ ഉപദ്രവിക്കപ്പെട്ട ആളാണെന്നും മാര്‍ട്ടില്‍ ഹര്‍ജിയില്‍ പറഞ്ഞു. അതേസമയം കേസില്‍ ദിലീപിനെതിരെ കുരുക്ക് മുറുകും. ഫോണുകളില്‍ കൃത്രിമത്വം കാട്ടിയതിന് ദിലീപിനെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം കൂടി ക്രൈംബ്രാഞ്ച് ചുമത്തും.

വധഗൂഢാലോചന കേസിലെ അന്വേഷണ വഴിതിരിച്ച് വിടാന്‍ മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യയുടെ സഹായത്തോടെ നാല് ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ മായ്ച്ച് കളഞ്ഞുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ ഒരുങ്ങുന്നത്. അതേസമയം കുറ്റകൃത്യത്തിന് കൂട്ടുനിന്ന ലാബ് ഉടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കേസെടുക്കാനും ആലോചനയുണ്ട്. നിരന്തരം കുറ്റം ചെയ്യുന്ന പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നും കോടതിയില്‍ ആവശ്യപ്പെടും. നേരത്തെ ദിലീപിന്റെ ഫോണുകള്‍ പിടിച്ചെടുത്ത് തിരുവനന്തപുരത്തെ ലാബില്‍ പരിശോധിച്ചിരുന്നു. മുംബൈയിലെ ലാബുമായുള്ള ബന്ധം ഫോണില്‍ നിന്ന് വിവരങ്ങള്‍ നീക്കം ചെയ്യാന്‍ ഉപയോഗിച്ചെന്നാണ് വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+