കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഇന്ന് തുടങ്ങും; ആദ്യം നടിയെ വിസ്തരിക്കും, ദിലീപ് എട്ടാം പ്രതി

  • By Desk
Google Oneindia Malayalam News

കൊച്ചി: യുവനടിയെ ഓടുന്ന കാറില്‍ വച്ച് ആക്രമിച്ച് സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. നടന്‍ ദിലീപ് എട്ടാം പ്രതിയായ കേസില്‍ രഹസ്യവിചാരണയാണ് നടക്കുക. ആദ്യം ആക്രമിക്കപ്പെട്ട കേസിലെ നടിയെ ആണ് വിസ്തരിക്കുക. പ്രോസിക്യൂഷന്റെ വിസ്താരത്തിന് ശേഷം പ്രതിഭാഗത്തിന്റെ എതിര്‍വിസ്താരം നടക്കും. പത്ത് പ്രതികളും 300 സാക്ഷികളുമുള്ള കേസില്‍ ആദ്യം 135 സാക്ഷികളെയാണ് വിസ്തരിക്കുക.

15

ക്വട്ടേഷന്‍ സംഘാംഗവും സിനിമാ മേഖലയിലുള്ളവരുമായി ബന്ധവുമുണ്ടായിരുന്ന പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. നടി ആക്രമിക്കപ്പെട്ട കാറിന്റെ ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജേഷ്, സലീം, പ്രദീപ്, ചാര്‍ളി തോമസ്, സനല്‍ കുമാര്‍, വിഷ്ണു എന്നിവരാണ് മറ്റു പ്രതികള്‍. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപ് നല്‍കിയ ക്വട്ടേഷനാണ് സംഭവം എന്നാണ് പോലീസ് കണ്ടെത്തല്‍.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ പണം ആവശ്യപ്പെട്ട് പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ സംഭവം പ്രത്യേക കേസായി വിചാരണ ചെയ്യണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രഖ്യാപിച്ചേക്കും. താന്‍ വാദിയായും പ്രതിയായുമുള്ള കേസുകള്‍ ഒരേ സമയം വിചാരണ ചെയ്യരുതെന്നും ദിലീപ് ആവശ്യപ്പെടുന്നു. എന്നാല്‍ പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിനെ ഫോണ്‍ ചെയ്തത് ക്വട്ടേഷന്‍ പണം കിട്ടുന്നതിന് വേണ്ടിയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ജസ്റ്റിസ് പിബി സുരേഷ് കുമാറാണ് ഹര്‍ജി പരിഗണിക്കുന്നത്.

English summary
Actress Attack Case: Secret trail starts today in Kochi Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X