Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കേസില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍; ചിത്രം മാറാന്‍ രണ്ടുദിനം, സൂചന നല്‍കി റൂറല്‍ എസ്പി

ഈ സാഹചര്യത്തില്‍ ദിലീപ് എന്തു വാദമാണ് പുതിയതായി ഉന്നയിക്കുക എന്നാണ് പ്രോസിക്യൂഷന്‍ നോക്കുക.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചര്‍ച്ചകളില്‍ നിറയുമ്പോഴും പോലീസ് കൃത്യമായ വഴിയില്‍. നിര്‍ണായകമായ ചില നീക്കങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് പോലീസ്. ദിലീപ് അറസ്റ്റിലായി രണ്ടു മാസം തികയുന്ന വേളയിലാണ് പോലീസ് കരുനീക്കം ശക്തമാക്കിയിരിക്കുന്നത്.

കേസില്‍ ദിലീപിന് ജാമ്യം ലഭിക്കുന്നതിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘത്തിലെ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു. ദിലീപ് പിതാവിന്റെ ബലികര്‍മങ്ങളില്‍ പങ്കെടുത്ത് ജയിലില്‍ തിരിച്ചുവരുന്നതുവരെയുള്ള സുരക്ഷാ കാര്യങ്ങള്‍ക്ക് എവി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചുക്കാന്‍ പിടിച്ചത്.

അന്വേഷണം അന്തിമഘട്ടത്തില്‍

അന്വേഷണം അന്തിമഘട്ടത്തില്‍

കേസ് അന്വേഷണം അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. ഇനി നിര്‍ണായകമായ ചില ചോദ്യം ചെയ്യലാണ് നടക്കേണ്ടത്. അതു രണ്ടു ദിവസത്തിനകം നടക്കുമെന്നും എസ്പി പറഞ്ഞു.

 കുറ്റപത്രം ഉടന്‍ തയ്യാറാക്കും

കുറ്റപത്രം ഉടന്‍ തയ്യാറാക്കും

പ്രധാനപ്പെട്ട ചോദ്യം ചെയ്യലിലേക്കാണ് അന്വേഷണ സംഘം കടക്കുന്നത്. അതു കഴിഞ്ഞാല്‍ കുറ്റപത്രം തയ്യാറാക്കും. ദിലീപിനെതിരേ വ്യക്തമായ തെളിവുണ്ടെന്നാണ് അന്വേഷണ സംഘം ഇപ്പോഴും പറയുന്നത്.

കാവ്യയെന്ന മാഡം

കാവ്യയെന്ന മാഡം

ഏറ്റവും ഒടുവിലാണ് മുഖ്യപ്രതിയുടെ ചില വെളിപ്പെടുത്തലുണ്ടായത്. കേസില്‍ തുടക്കംമുതല്‍ പറഞ്ഞുകേട്ട മാഡം എന്ന കഥാപാത്രം ദിലീപിന്റെ ഭാര്യ കാവ്യാമാധവനാണെന്ന് പള്‍സര്‍ സുനി കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു.

കൂടുതല്‍ വ്യക്തത വേണം

കൂടുതല്‍ വ്യക്തത വേണം

എന്നാല്‍ ഇനി ആരെയാണ് ചോദ്യം ചെയ്യാനുള്ളതെന്ന് എസ്പി വ്യക്തമാക്കിയില്ല. പക്ഷേ, കാവ്യാമാധവനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കുറച്ചുകാര്യങ്ങളില്‍ കൂടി പോലീസിന് വ്യക്തത വരുത്താനുണ്ട്.

 ജാമ്യാപേക്ഷ സമര്‍പ്പിക്കുമോ?

ജാമ്യാപേക്ഷ സമര്‍പ്പിക്കുമോ?

ഉടനെ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ ദിലീപ് തീരുമാനിച്ചിട്ടുണ്ട്. രണ്ടുതവണ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ദിലീപിന്റെ ആവശ്യം തള്ളിയതാണ്. ഒരു തവണ കൂടി ദിലീപ് ഹൈക്കോടതിയെ തന്നെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാമന്‍പിള്ള അസോസിയേറ്റ്‌സ് തന്നെ

രാമന്‍പിള്ള അസോസിയേറ്റ്‌സ് തന്നെ

അടുത്ത തവണയും ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുക മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ള തന്നെയാകും. പക്ഷേ, നിരവധി മുതിര്‍ന്ന നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

എന്തു സാധ്യതയാണുള്ളത്

എന്തു സാധ്യതയാണുള്ളത്

കേസില്‍ ഇതുവരെ കോടതിയില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ ജാമ്യാപേക്ഷയ്ക്ക് എന്തു സാധ്യതയാണുള്ളത് എന്നാണ് പരിശോധിക്കുന്നത്. ഉടനെ ഇനിയും കോടതിയെ സമീപിച്ചാല്‍ തിരിച്ചടിയാകും ഫലം എന്നാണ് പല അഭിഭാഷകരും പറയുന്നത്.

കുറ്റപത്രം സമര്‍പ്പിക്കും മുമ്പ്

കുറ്റപത്രം സമര്‍പ്പിക്കും മുമ്പ്

എന്നാല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കം തകൃതിയാക്കിയിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ജാമ്യം നേടാനാണ് ദിലീപിന്റെ ലക്ഷ്യം.

ജയില്‍വാസം നീണ്ടേക്കാം

ജയില്‍വാസം നീണ്ടേക്കാം

കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ജാമ്യം ലഭിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ജയില്‍വാസം നീണ്ടേക്കാം. ചിലപ്പോള്‍ ജയിലില്‍ കിടന്ന് വിചാരണ നേരിടേണ്ടി വരുന്ന സാഹചര്യവും വരാം.

ഒരു തവണ കൂടി

ഒരു തവണ കൂടി

ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് അന്വേഷണ സംഘത്തിന്റെ നീക്കത്തിന് മുമ്പേ ഒരു തവണ കൂടി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിരവധി അഭിഭാഷകരുമായി ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും പക്ഷേ, കോടതിയില്‍ ഹാജരാകുക രാമന്‍ പിള്ള തന്നെയാകും.

ഇതുവരെയുള്ള അവസ്ഥ

ഇതുവരെയുള്ള അവസ്ഥ

ദിലീപ് ആദ്യം ജാമ്യം തേടിയത് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു. പിന്നീടാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി രണ്ടുതവണ ജാമ്യാപേക്ഷ തള്ളി. ഇതാണ് ഇതുവരെയുള്ള അവസ്ഥ.

അനുകൂല വശം കണ്ടെത്താന്‍ ശ്രമം

അനുകൂല വശം കണ്ടെത്താന്‍ ശ്രമം

എന്നാല്‍ തൊട്ടുപിന്നാലെ വീണ്ടും ദിലീപ് ഹൈക്കോടതിയില്‍ തന്നെ ജാമ്യം തേടിയാല്‍ എന്താണ സംഭവിക്കുക. സാധാരണ ഇത്തരം അപേക്ഷകള്‍ കോടതി തള്ളുകയാണ് ചെയ്യുക. ദിലീപ് കേസില്‍ അനുകൂല വശം കണ്ടെത്തി കോടതിയില്‍ ഉന്നയിക്കാനാണ് തീരുമാനം.

സുപ്രീംകോടതിയെ സമീപിക്കില്ല

സുപ്രീംകോടതിയെ സമീപിക്കില്ല

ദിലീപിന് ഇനി സുപ്രീംകോടതിയെ സമീപിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. സുപ്രീംകോടതി അപേക്ഷ തള്ളിയാല്‍ അത് വന്‍ തിരിച്ചടിയാകുമെന്ന തോന്നലാണ് അതിന് മുതരാത്തത്. തുടര്‍ന്നാണ് വീണ്ടും ഹൈക്കോടതിയെ തന്നെ സമീപിക്കുന്നത്.

 അപൂര്‍വമായ കേസ്

അപൂര്‍വമായ കേസ്

അപൂര്‍വമായ കേസാണിതെന്ന് കഴിഞ്ഞ രണ്ടുതവണ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴും ഹൈക്കോടതി വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഉടന്‍ തന്നെ ദിലീപ് ജാമ്യം തേടാന്‍ സാധ്യതയില്ലെന്നായിരുന്നു വിവരം.

ഇരുന്നൂറിലധികം തെളിവ്

ഇരുന്നൂറിലധികം തെളിവ്

ഇരുന്നൂറിലധികം തെളിവുകളാണ് ദിലീപിനെതിരേ പ്രോസിക്യൂഷന്‍ നല്‍കിയിരിക്കുന്നത്. ഇക്കാര്യം പരിഗണിച്ചാണ് രണ്ടുതവണയും ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

പ്രോസിക്യൂഷന്‍ നോക്കുന്നത്

പ്രോസിക്യൂഷന്‍ നോക്കുന്നത്

ഈ സാഹചര്യത്തില്‍ ദിലീപ് എന്തു വാദമാണ് പുതിയതായി ഉന്നയിക്കുക എന്നാണ് പ്രോസിക്യൂഷന്‍ നോക്കുക. കുറ്റപത്രം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. അതിനിടെയാണ് കാവ്യയാണ് താന്‍ പറഞ്ഞ മാഡമെന്ന് സുനി വെളിപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് കാവ്യയെ പോലീസ് ചോദ്യം ചേയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+