Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിക്കൊപ്പമോ നടനൊപ്പമോ? താന്‍ അവര്‍ക്കൊപ്പമെന്ന് സോന നായര്‍

ഇനി ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ശക്തമായ ഒരു കാരണം ഉണ്ടാകില്ലേ എന്നും സോന നായര്‍ പറഞ്ഞു.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് ഏറെ ചര്‍ച്ചയായതാണ്. സിനിമാ ലോകത്ത് ചേരിതിരിവിന് കാരണമായ ഈ സംഭവം ദിലീപ് ജയിലിലായതോടെ മറ്റു പല വഴിയിലേക്കും മാറി. അവള്‍ക്കൊപ്പമാണെന്ന് പറയുന്ന താരങ്ങളെ നാം കണ്ടു. അവനൊപ്പമെന്ന് വാദിക്കുന്നവരെയും കണ്ടു. എന്നാല്‍ ഇപ്പോഴിതാ അവര്‍ക്കൊപ്പമാണെന്ന് പറയുന്നു ഒരു നടി.

മാത്രമല്ല, ദിലീപിനെ പൂര്‍ണമായി പിന്തുണക്കുന്ന ഈ നടി ആക്രമിക്കപ്പെട്ട നടിക്കെതിരേ പരോക്ഷമായി ചില ഗുരുതരമായ പരാമര്‍ശങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. നടി സോന നായരാണ് മംഗളം വെബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

ജനകീയ വിചാരണ

ജനകീയ വിചാരണ

ദിലീപ് വിഷയത്തില്‍ നടക്കുന്ന ജനകീയ വിചാരണയെ ശക്തമായ ഭാഷയില്‍ സോന നായര്‍ വിമര്‍ശിച്ചു. പലരും കാര്യങ്ങള്‍ അറിയാതെയാണ് ദിലീപിനെതിരേ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് സോന പറയുന്നു.

ദിലീപ് മോചിതനായാല്‍

ദിലീപ് മോചിതനായാല്‍

കുറ്റാരോപിതന്‍ മാത്രമായ ഒരാളെ ഇപ്പോള്‍ ഒറ്റപ്പെടുത്തുന്നവര്‍ ഒരു കാലത്ത് അദ്ദേഹത്തിന്റെ കൂടെ കളിച്ചുചിരിച്ചു നടന്നവരാണെന്ന് സോന പറഞ്ഞു. നാളെ ദിലീപ് മോചിതനായാല്‍ ഇവര്‍ എന്തു ചെയ്യുമെന്നും സോന ചോദിച്ചു.

ആക്രോശിക്കരുത്

ആക്രോശിക്കരുത്

ഒരാള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കാന്‍ ഇവിടെ കോടതിയും നിയമ വ്യവസ്ഥകളുമില്ലേ എന്ന് ചോദിക്കുന്ന സോന, കാര്യം അറിയാതെ കൂട്ടത്തോടെ ആക്രോശിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും പറഞ്ഞു.

ഇരയായ നടിയെ അടുത്ത പരിചയം

ഇരയായ നടിയെ അടുത്ത പരിചയം

ആക്രമണത്തിന് ഇരയായ നടിയെ അടുത്ത പരിചയമുണ്ട്. അവളെ പിന്തുണച്ചുള്ള കൂട്ടായ്മകളിലും പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ദിലീപ് കേസില്‍ പ്രതിയാകരുതേ എന്ന് പ്രാര്‍ഥിച്ചിരുന്നു.

ശക്ശക്തമായ ഒരു കാരണം ഉണ്ടാകില്ലേ

ശക്ശക്തമായ ഒരു കാരണം ഉണ്ടാകില്ലേ

ഇനി ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ശക്തമായ ഒരു കാരണം ഉണ്ടാകില്ലേ എന്നും സോന നായര്‍ പറഞ്ഞു. ഇത്തരം ആലോചനകള്‍ വരുന്നിടത്താണ് ആരുടെ കൂടെ നില്‍ക്കുമെന്ന ആശയക്കുഴപ്പം ഉണ്ടാകുന്നതെന്നും സോന പറഞ്ഞു.

ആശയക്കുഴപ്പത്തിലാക്കുന്നു

ആശയക്കുഴപ്പത്തിലാക്കുന്നു

ഈ രണ്ട് ആലോചനകളുമാണ് തന്നെ ആശയക്കുഴപ്പത്തിലാക്കുന്നത്. അതുകൊണ്ടാണ് താന്‍ അവര്‍ക്കൊപ്പമാണെന്ന് പറയാന്‍ കാരണം. ദിലീപ് കുറ്റം ചെയ്തുവെന്ന് തെളിയും വരെ താന്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും സോന പറഞ്ഞു.

സ്ത്രീകള്‍ക്ക് സുരക്ഷിതമാണോ

സ്ത്രീകള്‍ക്ക് സുരക്ഷിതമാണോ

സ്ത്രീകള്‍ക്ക് സുരക്ഷിതമായ മേഖലയല്ല സിനിമ എന്ന ആരോപണം നേരത്തെ നിരവധി കേട്ടതാണ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസമായ അഭിപ്രായമാണ് സോനയ്ക്കുള്ളത്. സ്ത്രീകള്‍ക്ക് വളരെ സുരക്ഷിതമായ മേഖലയാണിതെന്നായിരുന്നു സോനയുടെ പ്രതികരണം.

തനിക്ക് കുഴപ്പമില്ല

തനിക്ക് കുഴപ്പമില്ല

സിനിമാ മേഖലില്‍ 26 വര്‍ഷമായി പ്രവര്‍ത്തിക്കുന്നയാളാണ് താന്‍. തനിക്ക് സുരക്ഷയില്ലെന്ന തോന്നല്‍ ഇതുവരെയുണ്ടായിട്ടില്ല. കിട്ടാവുന്നതില്‍ പരമാവധി ബഹുമാനം ലഭിച്ചിട്ടുണ്ടെന്നും സോന നായര്‍ പറഞ്ഞു.

നടിമാര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു

നടിമാര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു

സിനിമാ രംഗത്തെ ചൂഷണം സംബന്ധിച്ച് പുതിയ തലമുറയിലെ നടിമാര്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ തനിക്ക് ഇത്തരം ധാരണകള്‍ ഇല്ലെന്ന് സോന നായര്‍ പറഞ്ഞു.

അവര്‍ അതില്‍ പെട്ടുപോയതാണോ

അവര്‍ അതില്‍ പെട്ടുപോയതാണോ

പുതിയ തലമുറയിലെ കുട്ടികളോട് സിനിമയിലെ പുരുഷന്‍മാര്‍ക്കുള്ള സമീപനം അറിയില്ലെന്നും സോന നായര്‍ പറഞ്ഞു. പുതിയ കുട്ടികള്‍ നല്ല കഴിവുള്ളവരാണ്. ചൂഷണങ്ങളെ സംബന്ധിച്ച് അവര്‍ പറയുമ്പോള്‍ അവര്‍ അതില്‍ പെട്ടുപോയതാണോ എന്ന സംശയമാണ് ഉയരുന്നതെന്നും സോന നായര്‍ പറഞ്ഞു.

 റൂട്ട് എന്താണെന്ന് എനിക്കറിയില്ല

റൂട്ട് എന്താണെന്ന് എനിക്കറിയില്ല

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ റൂട്ട് എന്താണെന്ന് എനിക്കറിയില്ല. രണ്ടുപേരും സഹപ്രവര്‍ത്തകരാണ്. ഞാന്‍ പരിചയപ്പെട്ട ദിലീപ് കുറ്റവിമുക്തനാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സോന നായര്‍ പറഞ്ഞു.

മോശം അനുഭവം പറഞ്ഞിട്ടില്ല

മോശം അനുഭവം പറഞ്ഞിട്ടില്ല

ദിലീപിനൊപ്പം പ്രവര്‍ത്തിച്ച ആരും മോശം അനുഭവം ഉണ്ടായതായി പറഞ്ഞിട്ടില്ല. സഹ പ്രവര്‍ത്തകരെ കെയര്‍ ചെയ്യുന്ന വ്യക്തിയാണ് ദിലീപ്. എല്ലാവര്‍ക്കും സഹായം ചെയ്യുന്ന മികച്ച കലാകാരന്‍- സോന നായര്‍ പറഞ്ഞു.

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണം

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണം

ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണം. മലയാള സിനിമയില്‍ ഏറ്റവും മുകളില്‍ നിന്ന വ്യക്തി ഈ അവസ്ഥയിലെത്തിയതിലുള്ള ദുഖവും സോന നായര്‍ പങ്കുവച്ചു.

സിനിമയെ കേസുമായി ചേര്‍ക്കരുത്

സിനിമയെ കേസുമായി ചേര്‍ക്കരുത്

എന്തുവന്നാലും രാമലീല കാണും. ഷൂട്ടിങ് തുടങ്ങിയപ്പോള്‍ തന്നെ ചിത്രം കാണണമെന്ന് കരുതിയതാണ്. അഭിനയിച്ച വ്യക്തി കേസില്‍പെട്ടു എന്നത് കൊണ്ട് സിനിമ കാണാതിരിക്കേണ്ട ആവശ്യമില്ലെന്നും സോന നായര്‍ അഭിപ്രായപ്പെട്ടു.

ഒരു സന്ദേശമാണ് നല്‍കുന്നത്

ഒരു സന്ദേശമാണ് നല്‍കുന്നത്

ദിലീപ് എന്ന വ്യക്തിയുടെ മാത്രം ചിത്രമല്ലിത്. അരുണ്‍ ഗോപി എന്ന സംവിധായകന്റെ ചിത്രം കൂടിയാണ്. നിരവധി പേര്‍ ഇതിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഒരു സന്ദേശം എന്ന നിലയിലാണ് സിനിമ കാണുന്നതെന്നും സോന നായര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+