ദീലിപിന് വേണ്ടി സുനി നഗ്നവീഡിയോ എടുത്തു.. ദിലീപിനെ കുടുക്കിയത് നടിയുടെ ഈ മൊഴി.. അന്ന് നടന്നത് ഇതാണ്!

  • By: Kishor
Subscribe to Oneindia Malayalam

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പല വിധ അഭ്യൂഹങ്ങൾ ഇതിനോടകം വന്നുകഴിഞ്ഞിട്ടുണ്ട്. ജയിലിൽ കിടക്കുന്ന പൾസർ സുനിയെ വിളിച്ച് ദിലീപ് നടിയുടെ നഗ്നവീഡിയോ ആവശ്യപ്പെട്ടു എന്ന വെളിപ്പെടുത്തലായിരുന്നു ഏറ്റവും ഒടുവിൽ പുറത്ത് വന്നത്.

ജനപ്രിയൻ ഇനി ജയിൽപ്രിയൻ.. ദേ പുട്ടിന് പകരം ദേ പെട്ടു... വെൽക്കം ടു സെൻട്രൽ ജയില്‍.. ഇത് ദിലീപേട്ടൻസ് ട്രോള്‍ പൂരം!!

എന്താണ് സത്യത്തിൽ അന്ന് രാത്രി സംഭവിച്ചത്. ദീലീപിന് വേണ്ടത് പോലെ സുനി നടിയുടെ വീഡിയോ പകർത്തിയിരുന്നു എന്നതാണ് സത്യം. ഈ കേസിൽ നടി നൽകിയ സുപ്രധാനമായ ഒരു മൊഴിയാണ് അന്വേഷണം കൃത്യമാക്കാനും ദിലീപിനെ കുടുക്കാനും സഹായിച്ചത്. നടിയുടെ മൊഴിയുടെ പൂർണരൂപം വായിക്കാം...

ചിത്രം വ്യക്തമായത് നടിയുടെ മൊഴി എടുത്തതോടെ

ചിത്രം വ്യക്തമായത് നടിയുടെ മൊഴി എടുത്തതോടെ

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ വീണ്ടും രേഖപ്പെടുത്തിയിരുന്നു. ആലുവ പോലീസ് ക്ലബ്ബില്‍ വച്ചായിരുന്നു ജൂണ്‍ 23 ന് മൊഴി രേഖപ്പെടുത്തിയത്. ഇതോടെയാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ കിട്ടിയത്. ഇതിന്റെ ചുവടുപിടിച്ചായി പിന്നീടുള്ള അന്വേഷണം. ആക്രമിക്കപ്പെട്ട ദിവസം എന്താണ് സംഭവിച്ചത് എന്ന് നടി പറയുന്നത് ഇങ്ങനെ.

മംഗളം പുറത്ത് വിട്ട മൊഴിയുടെ പൂർണരൂപം

മംഗളം പുറത്ത് വിട്ട മൊഴിയുടെ പൂർണരൂപം

ഷൂട്ടിങ്ങിനായി വീട്ടില്‍നിന്നും പുറപ്പെട്ട എന്നെ വഴിയില്‍ തടഞ്ഞുനിര്‍ത്തി എന്റെ കാറില്‍ ബലമായി അതിക്രമിച്ച് കയറി എന്നെ ഭീഷണിപ്പെടുത്തിയ ആളുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണം - എന്ന് പറയുന്ന നടിയുടെ മൊഴി മംഗളമാണ് പുറത്ത് വിട്ടത്. വൺ ഇന്ത്യ ഇതിൽ എഡിറ്റിങ് ഒന്നും നടത്തിയിട്ടില്ല. നടിയുടെ മൊഴി സംബന്ധിച്ച് നേരത്തെയും പല തരത്തിലുള്ള വ്യാഖ്യാനങ്ങളും വാർത്തകളും വന്നിരുന്നു. എന്നാൽ പൂര്‍ണമായ മൊഴി പുറത്ത് വരുന്നത് ഇതാദ്യമാണ്.

ഷൂട്ടിങിന് വേണ്ടി കൊച്ചിയിലേക്ക് വരുമ്പോൾ

ഷൂട്ടിങിന് വേണ്ടി കൊച്ചിയിലേക്ക് വരുമ്പോൾ

പുതിയ ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടി കൊച്ചിയിലേക്ക് വരുമ്പോളാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. ഏകദേശം വൈകുന്നേരം ഏഴു മണിയോടെ ഷൂട്ടിങ്ങിനായി ഞാന്‍ ലാല്‍ ക്രിയേഷന്‍സ് അയച്ചുതന്ന മഹീന്ദ്ര എക്സ്യു വി. വാഹനത്തില്‍ എന്റെ വീട്ടില്‍നിന്ന് എറണാകുളത്തേക്ക് തിരിച്ചു. എന്നെ കൊണ്ടുപോരാന്‍ വന്ന ഡ്രൈവറെ എനിക്കു മുന്‍ പരിചയമില്ല. ഞാന്‍ തനിച്ചാണ് ഷൂട്ടിങ്ങിനു പോകാറുള്ളത്.

വഴി പറ‍ഞ്ഞുകൊടുത്തു, എവിടേക്ക് പോകണമെന്നും

വഴി പറ‍ഞ്ഞുകൊടുത്തു, എവിടേക്ക് പോകണമെന്നും

ഞാന്‍ വണ്ടിയില്‍ കയറിക്കഴിഞ്ഞപ്പോള്‍ ഹൈവേ എത്തുന്നതുവരെ വഴി പറഞ്ഞുതരണമെന്ന് ഡ്രൈവര്‍ എന്നോടു പറഞ്ഞ പ്രകാരം ഞാന്‍ വഴി പറഞ്ഞുകൊടുത്തു. പതിയെ പോയാല്‍ മതിയോ എന്ന് ഡ്രൈവര്‍ എന്നോടു ചോദിച്ചു. ലാല്‍ മീഡിയയിലേക്കാണോ പോകേണ്ടത് എന്ന് എന്നോട് ചോദിച്ചു. അല്ല, പനമ്പള്ളി നഗറിലുള്ള എന്റെ ഫ്രണ്ടിന്റെ വീട്ടിലേക്കാണ് പോകേണ്ടതെന്ന് ഞാന്‍ മറുപടി പറഞ്ഞു.

മൊബൈലില്‍ മെസേജ് അയയ്ക്കുന്നുണ്ടായിരുന്നു

മൊബൈലില്‍ മെസേജ് അയയ്ക്കുന്നുണ്ടായിരുന്നു

ഞങ്ങള്‍ ഹൈവേയില്‍ കയറിക്കഴിഞ്ഞപ്പോള്‍ മുതല്‍ ഡ്രൈവര്‍ മൊബൈലില്‍ മെസേജ് അയയ്ക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. അയാളെ പരിചയമില്ലാത്തതുകൊണ്ട് ഞാന്‍ അയാളോട് ഒന്നും ചോദിച്ചില്ല. ഞാന്‍ സഞ്ചരിച്ച കാര്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് പോകുന്ന ജങ്ഷന്‍ കഴിഞ്ഞ് അല്‍പം മുമ്പോട്ടെത്തിയപ്പോള്‍ 8.30 മണിയോടെ ഒരു വാന്‍ വന്ന് ഞങ്ങളുടെ കാറിന്റെ പുറകില്‍ ഇടിച്ചു.

രണ്ടുപേര്‍ കാറിലേക്ക് കയറി

രണ്ടുപേര്‍ കാറിലേക്ക് കയറി

ഞങ്ങള്‍ തിരിഞ്ഞുനോക്കിയപ്പോള്‍ വാന്‍ മുന്നില്‍ കയറ്റി ഇടതുസൈഡില്‍ ഒതുക്കി നിര്‍ത്തി. കാര്‍ നിര്‍ത്തി ഡ്രൈവറും ഇറങ്ങിച്ചെന്നു. അവര്‍ തമ്മില്‍ എന്തൊക്കെയോ സംസാരിക്കുന്നതു കണ്ടു. ഉടനെതന്നെ എന്റെ കാറിന്റെ ഡ്രൈവര്‍ വന്ന് വണ്ടിയില്‍ കയറുകയും അതോടൊപ്പം തന്നെ വാനില്‍ വന്ന രണ്ടുപേര്‍ കാറിലേക്ക് കയറുകയും ചെയ്തു.

മൊബൈല്‍ഫോണ്‍ തട്ടിപ്പറിച്ച് വാങ്ങി

മൊബൈല്‍ഫോണ്‍ തട്ടിപ്പറിച്ച് വാങ്ങി

എന്നെ നടുക്കിരുത്തി അവര്‍ രണ്ടുപേരും രണ്ടു സൈഡിലുമായി ഇരിക്കുകയും എന്റെ രണ്ടു കൈയിലും രണ്ടുപേരും ബലമായി പിടിച്ച് വലതുസൈഡില്‍ ഇരുന്നയാള്‍ അയാളുടെ കൈകൊണ്ട് എന്റെ വായ പൊത്തിപ്പിടിക്കുകയും എന്റെ കൈയിലിരുന്ന മൊബൈല്‍ഫോണ്‍ തട്ടിപ്പറിച്ച് വാങ്ങിയിട്ട് മിണ്ടരുത്, ഒച്ചവയ്ക്കരുത് എന്ന് എന്നോട് പറഞ്ഞു. നിങ്ങളുടെ പ്രശ്നം നിങ്ങള്‍തന്നെ പറഞ്ഞുതീര്‍ക്ക്, എന്നെ വിട് എന്ന് ഞാന്‍ പറഞ്ഞെങ്കിലും എന്നെ അവര്‍ വിട്ടില്ല.

രണ്ടുപേര്‍ കാറിലേക്ക് കയറി

രണ്ടുപേര്‍ കാറിലേക്ക് കയറി

ഞങ്ങള്‍ തിരിഞ്ഞുനോക്കിയപ്പോള്‍ വാന്‍ മുന്നില്‍ കയറ്റി ഇടതുസൈഡില്‍ ഒതുക്കി നിര്‍ത്തി. കാര്‍ നിര്‍ത്തി ഡ്രൈവറും ഇറങ്ങിച്ചെന്നു. അവര്‍ തമ്മില്‍ എന്തൊക്കെയോ സംസാരിക്കുന്നതു കണ്ടു. ഉടനെതന്നെ എന്റെ കാറിന്റെ ഡ്രൈവര്‍ വന്ന് വണ്ടിയില്‍ കയറുകയും അതോടൊപ്പം തന്നെ വാനില്‍ വന്ന രണ്ടുപേര്‍ കാറിലേക്ക് കയറുകയും ചെയ്തു.

മൊബൈല്‍ഫോണ്‍ തട്ടിപ്പറിച്ച് വാങ്ങി

മൊബൈല്‍ഫോണ്‍ തട്ടിപ്പറിച്ച് വാങ്ങി

എന്നെ നടുക്കിരുത്തി അവര്‍ രണ്ടുപേരും രണ്ടു സൈഡിലുമായി ഇരിക്കുകയും എന്റെ രണ്ടു കൈയിലും രണ്ടുപേരും ബലമായി പിടിച്ച് വലതുസൈഡില്‍ ഇരുന്നയാള്‍ അയാളുടെ കൈകൊണ്ട് എന്റെ വായ പൊത്തിപ്പിടിക്കുകയും എന്റെ കൈയിലിരുന്ന മൊബൈല്‍ഫോണ്‍ തട്ടിപ്പറിച്ച് വാങ്ങിയിട്ട് മിണ്ടരുത്, ഒച്ചവയ്ക്കരുത് എന്ന് എന്നോട് പറഞ്ഞു. നിങ്ങളുടെ പ്രശ്നം നിങ്ങള്‍തന്നെ പറഞ്ഞുതീര്‍ക്ക്, എന്നെ വിട് എന്ന് ഞാന്‍ പറഞ്ഞെങ്കിലും എന്നെ അവര്‍ വിട്ടില്ല.

ലാല്‍ മീഡിയയില്‍ എത്തിക്കാമെന്ന് പറഞ്ഞു

ലാല്‍ മീഡിയയില്‍ എത്തിക്കാമെന്ന് പറഞ്ഞു

മാഡത്തിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇത് ഇങ്ങനെയാവുമെന്ന് പ്രതീക്ഷിച്ചില്ല എന്ന് എന്റെ വലതുസൈഡില്‍ ഇരുന്നയാള്‍ പറഞ്ഞു. മാഡത്തിനെ ലാല്‍ മീഡിയയില്‍ എത്തിക്കാം. ഈ ഡ്രൈവറെയാണ് ഞങ്ങള്‍ക്ക് ആവശ്യം എന്നും പറഞ്ഞു. വലതുഭാഗത്തിരുന്നയാള്‍ ഞങ്ങളുടെ ലൊക്കേഷന്‍ മറ്റാര്‍ക്കോ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. കളമശേരി എത്തിയപ്പോള്‍ വണ്ടിനിര്‍ത്തി വലതുസൈഡില്‍ ഇരുന്നയാള്‍ ഇറങ്ങുകയും വലതുഭാഗത്തുകൂടി മറ്റൊരാള്‍ കയറുകയും ചെയ്തു.

മൊബൈൽ ഫോൺ ചോദിച്ചിട്ടും തന്നില്ല

മൊബൈൽ ഫോൺ ചോദിച്ചിട്ടും തന്നില്ല

അയാള്‍ ഒരു കറുത്ത ടീഷര്‍ട്ട് ധരിച്ച കറുത്ത നിറമുള്ള ആളായിരുന്നു. വീണ്ടും എന്നെ അവരുടെ രണ്ടുപേരുടെയും നടുവില്‍ ഇരുത്തി. എന്നെ ഉപദ്രവിക്കരുതെന്ന് അവരോട് ഞാന്‍ പറഞ്ഞു. എന്റെ ഫോണ്‍ ഒന്ന് തരാമോ എന്ന് ചോദിച്ചെങ്കിലും അവര്‍ തന്നില്ല. ആദ്യം കയറിയ ആള്‍ ഞങ്ങള്‍ ഇടപ്പള്ളി കഴിഞ്ഞു എന്നും മറ്റും മറ്റാരോടോ വിളിച്ചുപറയുന്നതു കേട്ടു.

ഡ്രൈവറെ മാത്രം മതിയെന്ന് പറഞ്ഞു

ഡ്രൈവറെ മാത്രം മതിയെന്ന് പറഞ്ഞു

പാലാരിവട്ടം എത്താറായപ്പോള്‍ വണ്ടി നിര്‍ത്തി കളമശേരിയില്‍നിന്നും കയറിയ ആള്‍ ഇറങ്ങുകയും എന്റെ ഇടതുവശത്തും വേറെയൊരാള്‍ ഡ്രൈവര്‍ സീറ്റിന്റെ ഇപ്പുറത്തും കയറുകയും ചെയ്തു. ഫ്രണ്ടില്‍ കയറിയ ആള്‍ എന്നോട് 15 മിനിറ്റിനകം മാഡത്തിനെ ലാല്‍ മീഡിയയില്‍ എത്തിക്കാമെന്നും ഞങ്ങള്‍ക്ക് ഈ ഡ്രൈവറെമാത്രം മതിയെന്നും പറഞ്ഞു.

ഇടയ്ക്ക് വെച്ച് വീണ്ടും വണ്ടി നിർത്തി ആരോ കയറി

ഇടയ്ക്ക് വെച്ച് വീണ്ടും വണ്ടി നിർത്തി ആരോ കയറി

പാലാരിവട്ടത്തേക്ക് പോകാതെ തന്നെ മറ്റൊരു വഴിയെ പോയി ലെഫ്റ്റ് തിരിഞ്ഞ് ഗ്രില്ലിട്ട ഗേറ്റിനുള്ളിലേക്ക് വണ്ടി കയറ്റിനിര്‍ത്തി മുന്നിലിരുന്നയാള്‍ ഇറങ്ങുകയും മറ്റൊരാള്‍ വന്ന് ഡ്രൈവറെ ഇറക്കിക്കൊണ്ടു പോവുകയും ചെയ്തു. ടവ്വല്‍കൊണ്ട് മുഖം മറച്ച ഒരാള്‍ ഡ്രൈവര്‍ സീറ്റില്‍ കയറി. അയാള്‍ വണ്ടി കാക്കനാട് ഭാഗത്തേക്ക് ഓടിച്ചുകൊണ്ടുപോയി. വലിയ ഒരു ബ്രിഡ്ജിന്റെ ഭാഗത്ത് എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി.

വാൻ ഞങ്ങളെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു

വാൻ ഞങ്ങളെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു

ഈ സമയങ്ങളിലൊക്കെ ഞങ്ങളുടെ വണ്ടിയിലിടിപ്പിച്ച വാന്‍ ഞങ്ങളുടെ കാറിനെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. വണ്ടി നിര്‍ത്തി വണ്ടിയോടിച്ചിരുന്ന ആള്‍ പിറകില്‍ വന്ന് ഞാന്‍ ഇരുന്ന സീറ്റില്‍ കയറുകയും പിറകിലിരുന്ന ആളെ നീ പൊയ്ക്കോ എന്നു പറഞ്ഞ് മറ്റേ വണ്ടിയിലേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു. പുറകില്‍വന്ന് കയറിയ ആളെ എനിക്ക് മുമ്പ് പരിചയമുണ്ട്. ഷൂട്ടിങ്ങിനായി ജനുവരിയില്‍ ഗോവയില്‍ പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍നിന്ന് എന്നെ പിക്ക് ചെയ്യാന്‍ വന്നതും പിന്നീട് ഷൂട്ടിങ് തീരുന്നതുവരെ വണ്ടിയോടിച്ചതും അയാളായിരുന്നു.

ക്വട്ടേഷൻ ഉണ്ടെന്ന് പറഞ്ഞു

ക്വട്ടേഷൻ ഉണ്ടെന്ന് പറഞ്ഞു

എന്റെ വണ്ടിയില്‍ വാനിടിപ്പിച്ച സ്ഥലത്തുനിന്നും കയറിയ ആള്‍ കാറിന്റെ മുന്‍സീറ്റില്‍ കയറി വണ്ടി തിരിച്ച് റോഡിലൂടെ ചുറ്റിക്കറങ്ങി ഓടിച്ചുകൊണ്ടിരുന്നു. പുറകില്‍ എന്നോടൊപ്പം ഇരുന്നയാള്‍ എനിക്ക് ഒരു ക്വട്ടേഷന്‍ ഉണ്ട് ....(നടി)യുടെ നേക്കഡ് വീഡിയോ എടുത്തുകൊടുക്കണം. അല്ലെങ്കില്‍ എനിക്ക് പ്രശ്നമാണ്.

വീഡിയോ എടുക്കണമെന്ന് ആവശ്യപ്പെട്ടു

വീഡിയോ എടുക്കണമെന്ന് ആവശ്യപ്പെട്ടു

സഹകരിച്ചാല്‍ 23 മിനിറ്റ് നീളമുള്ള വീഡിയോ എടുത്തശേഷം എത്തേണ്ട സ്ഥലത്ത് കൊണ്ടുചെന്നുവിടാം. അല്ലെങ്കില്‍ ഡിഡി റിട്രീട്ട് ഫ്ളാറ്റില്‍ ഒരുപാട് ആളുകളുണ്ട്. അവിടെ കൊണ്ടുപോയി ആക്കും. അവര്‍ എന്താണ് ചെയ്യുക എന്ന് പറയാന്‍ പറ്റില്ല. ഇന്‍ജക്ഷന്‍ കൊടുത്ത് മയക്കാനാണ് അവര്‍ എന്റെ അടുത്ത് പറഞ്ഞിരുന്നത്. ഞാന്‍ അതൊന്നും ചെയ്യുന്നില്ല. അതുകൊണ്ട് പെട്ടെന്ന് സഹകരിക്കണം എന്ന് എന്നെ ഭീഷണിപ്പെടുത്തി.

സെൻറിമെന്റ്സ് ഒന്നും എന്‍റെയടുത്ത് വേണ്ട

സെൻറിമെന്റ്സ് ഒന്നും എന്‍റെയടുത്ത് വേണ്ട

എന്റെ ജീവിതം തകര്‍ക്കല്ലേ എന്നു പറഞ്ഞ് ഞാന്‍ കരഞ്ഞു. സെന്റിമെന്‍സ് ഒന്നും എന്റെയടുത്ത് കാണിക്കേണ്ട. അതൊന്നും എന്റെ തലയില്‍ കയറില്ല എന്നുപറഞ്ഞ് വീണ്ടും എന്നെ ഭീഷണിപ്പെടുത്തി. നിങ്ങളെ ഇറക്കിവിട്ടശേഷം ഇത് (ചിത്രീകരിച്ച വീഡിയോ) എത്തേണ്ട സ്ഥലത്ത് ഞാന്‍ എത്തിച്ചുകൊള്ളാം. നാളെ രാവിലെ 10 മണിക്കുശേഷം അവര്‍ വിളിച്ചുകൊള്ളും. ബാക്കി ഡീലിങ്സൊക്കെ അവര്‍ സംസാരിച്ചുകൊള്ളും എന്നും അയാള്‍ എന്നോടു പറഞ്ഞു.

ബലമായി ഫോൺ നമ്പർ വാങ്ങി

ബലമായി ഫോൺ നമ്പർ വാങ്ങി

എന്നോട് എന്റെ മൊബൈല്‍ നമ്പര്‍ അയാള്‍ കൊടുക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ കൊടുക്കാതിരുന്നപ്പോള്‍ അയാളുടെ ഫോണില്‍ എന്റെ നമ്പര്‍ എന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി ടൈപ്പ് ചെയ്യിപ്പിച്ചു. എന്നോട് എവിടെ പോകണമെന്ന് ചോദിച്ചപ്പോള്‍ പടമുകളില്‍ വിട്ടാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. അവിടെയാരാണുള്ളത് എന്ന് ചോദിച്ചു. എന്റെ ഫ്രണ്ട് ചേച്ചി ഉണ്ടെന്ന് ഞാന്‍ പറഞ്ഞു.

പോലീസിൽ അറിയിച്ചത് ലാലേട്ടൻ

പോലീസിൽ അറിയിച്ചത് ലാലേട്ടൻ

രാത്രി 11 മണിയോടെ കാര്‍ അവിടെ നിര്‍ത്തിച്ച് അവര്‍ വന്ന വാനില്‍ അവര്‍ കയറുകയും എന്റെ ഡ്രൈവര്‍ വന്ന് എന്റെ വണ്ടിയില്‍ കയറുകയും ചെയ്തു. വണ്ടി പടമുകളിലുള്ള ലാലേട്ടന്റെ വീട്ടിലേക്ക് വിടാന്‍ പറഞ്ഞു. ഞാന്‍ ഇവിടെ വന്നപ്പോള്‍ ലാലേട്ടനും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഞാന്‍ അവരോട് ഉണ്ടായ വിവരങ്ങള്‍ പറഞ്ഞ് കരഞ്ഞു. ലാലേട്ടനാണ് പോലീസില്‍ വിവരം പറഞ്ഞത്. എന്റെ വണ്ടിയെ ഫോളോ ചെയ്തുവന്ന വാനിന്റെ നമ്പര്‍ കെ.എല്‍.8 എ. 9338 ആണെന്നാണ് എന്റെ ഓര്‍മ്മ. അതൊരു കേറ്ററിങ് വാനായിരുന്നു. മുന്‍ഭാഗം വെള്ളയും ബാക്കി മഞ്ഞ കളറുമായിരുന്നു.

ഡ്രൈവർ അറിയാതെയാണെന്ന് പറഞ്ഞു

ഡ്രൈവർ അറിയാതെയാണെന്ന് പറഞ്ഞു

എന്റെ വണ്ടിയോടിച്ചിരുന്ന കമ്പനിയുടെ ഡ്രൈവറോട് പേര് ചോദിച്ചപ്പോള്‍ മാര്‍ട്ടിന്‍ എന്നാണ് പേരെന്ന് പറഞ്ഞു. മാര്‍ട്ടിനുംകൂടി അറിഞ്ഞാണോ ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ എനിക്കൊന്നും അറിയില്ല എന്നു പറഞ്ഞു. ഞാന്‍ ലാലേട്ടനോട് വിവരങ്ങള്‍ പറഞ്ഞപ്പോഴാണ് എന്നെ ഉപദ്രവിച്ച ആളിന്റെ പേര് സുനില്‍ എന്നാണെന്ന് അറിഞ്ഞത്.

അക്രമികളെ കണ്ടാലറിയാം

അക്രമികളെ കണ്ടാലറിയാം

വണ്ടിയില്‍ കയറിയ ആളുകള്‍ തമ്മില്‍ തമ്മില്‍ സംസാരിച്ചതില്‍നിന്നും ഒരാളുടെ പേര് പ്രദീപ് എന്നും മറ്റൊരാളുടെ പേര് അരുണ്‍ എന്നും പിന്നീട് അയാളെ സലീം എന്നും വിളിക്കുന്നുണ്ടായിരുന്നു. ആസിഫ് എന്ന് ഒരാള്‍ എന്നോട് പേര് പറഞ്ഞയാളെ ഉണ്ണീ എന്നും അവര്‍ വിളിക്കുന്നുണ്ടായിരുന്നു. ഇവരെയെല്ലാം എനിക്ക് ഇനിയും കണ്ടാല്‍ അറിയാം.

English summary
Actress attack case: Actress statement to police says what happened that day.
Please Wait while comments are loading...