ജയിലിൽ നിന്ന് വിളിച്ചത് നാദിർഷയെയും അപ്പുണ്ണിയെയും!! എല്ലാം സമ്മതിച്ച് സുനി!! എന്തിനു വേണ്ടിയെന്നോ?
ജയിലിൽ നിന്ന് വിളിച്ചത് നാദിർഷയെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയുമാണെന്ന് സുനിൽകുമാർ വ്യക്തമാക്കി. കത്തിലെ വിവിരങ്ങള്‍ സ്ഥിരീകരിക്കുന്നതായിരുന്നു സുനിയുടെ മൊഴി.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽ കുമാറിന്റെ ജയിലിലെ ഫോൺ വിളി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ജയിലിൽ നിന്ന് വിളിച്ചത് നാദിർഷയെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയുമാണെന്ന് സുനിൽകുമാർ വ്യക്തമാക്കി. കത്തിലെ വിവിരങ്ങള്‍ സ്ഥിരീകരിക്കുന്നതായിരുന്നു സുനിയുടെ മൊഴി.
നാല് തവണ ഇവരെ വിളിച്ചതായി സുനി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പണം ആവശ്യപ്പെട്ടായിരുന്നു വിളിച്ചതെന്നും സുനി വ്യക്തമാക്കിയിട്ടുണ്ട്. സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാദിർഷയെയും അപ്പുണ്ണിയെയും സുനിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ പോലീസ് ആലോചിക്കുന്നു.

ഫോൺവിളിയുടെ കൂടുതൽ വിവരങ്ങൾ
പൾസർ സുനിയുടെ ഫോൺ വിളിയുടെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ജയിലിൽ വച്ച് ഫോൺ വിളിച്ചത് നാദിർഷയെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയുമാണെന്ന് സുനി വ്യക്തമാക്കി.

നാല് തവണ വിളിച്ചു
ജയിലിൽ വച്ച് നാലുതവണ ഇരുവരെയും ഫോൺവിളിച്ചെന്നാണ് സുനിയുടെ മൊഴി. പണം ആവശ്യപ്പെട്ടായിരുന്നു വിളിച്ചതെന്നും സുനിൽ കുമാർ വ്യക്തമാക്കുന്നു. കത്തിലെ വിവരങ്ങൾ സുനി സ്ഥിരീകരിച്ചു.

ചോദ്യം ചെയ്യലിൽ
കഴിഞ്ഞ ദിവസം സുനിയെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സുനി ഇക്കാര്യങ്ങൾ സമ്മതിച്ചത്. ഒമ്പത് മണിവരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ തുടരും.

ഒരുമിച്ച് ചോദ്യം ചെയ്യും
സുനിയുടെ മൊഴിയുടെ പശ്ചാത്തലത്തിൽ നാദിർഷയെയും അപ്പുണ്ണിയെയും സുനിക്കൊപ്പമിരുത്തി ചോദ്യം ചെയ്യാൻ പോലീസ് ആലോചിക്കുന്നുണ്ട്. ഇതിനായി സുനിയുടെ മൊഴിയിൽ വ്യക്തത വരുത്തണം. ഇതിനായി കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണ്.

ഫോൺ ഉപയോഗിച്ച കേസിൽ
കാക്കനാട് ജയിലിൽ ഫോൺ ഉപയേോഗിച്ച കേസിലാണ് സുനി ഇപ്പോൾ കസ്റ്റഡിയിലായിരിക്കുന്നത്. അഞ്ചു ദിവസത്തേക്കാണ് സുനിയെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

ഗൂഢാലോചനയിൽ അന്വേഷണം
നടിയെ ആക്രമിച്ച കേസിലെ അന്വേഷണമാണ് പുരോഗമിക്കുന്നത്. ഇതിനിടെ നടിയുടെ കല്യാണം മുടക്കുന്നതിനാണ് ആക്രമിച്ചത് എന്ന സൂചനകളും പുറത്തു വന്നിരുന്നു. ഇതിനെ തുടർന്ന് അന്വേഷണം ആ വഴിക്കും നടക്കുന്നുണ്ട്.

അറസ്റ്റ് വൈകും
നേരത്തെ ദിലീപ്, നാദിർഷ, കാവ്യ മാധവന്റെ അമ്മ എന്നിവരെ അറസ്റ്റ് ചെയ്യുമെന്ന് വിവരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഗൂഢാലോചനയിൽ വ്യക്തമായ തെളിവുകൾ ലഭിച്ച ശേഷം അറസ്റ്റ് മതിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.












Click it and Unblock the Notifications