Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കേസിലെ മാഡം കാവ്യ തന്നെ; എല്ലാം വെളിപ്പെടുത്തി മുഖ്യപ്രതി, ഞെട്ടലോടെ സിനിമാ ലോകം!!

ദിലീപിനെ ചോദ്യം ചെയ്ത പോലീസിനോട് നടന്‍ പറഞ്ഞത് എനിക്ക് പള്‍സര്‍ സുനിയെ അറിയില്ല എന്നതാണ്.

Recommended Video

cmsvideo
    SHOCKING! Kavya Madhavan Is Madam, Says Pulsar Suni!

    കൊച്ചി: സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും വഴിത്തിരിവ്. കേസില്‍ ഇതുവരെ ഉയര്‍ന്നു കേട്ട മാഡം എന്ന വ്യക്തി ദിലീപിന്റെ ഭാര്യ കാവ്യാ മാധവനാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തി. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്.

    മാഡം എന്ന വ്യക്തി ആരാണെന്ന് മുമ്പും മാധ്യമപ്രവര്‍ത്തകര്‍ നിരവധി തവണ ചോദിച്ചതാണ്. അപ്പോഴെല്ലാം ഇനിയും സ്രാവുകള്‍ ഉണ്ടെന്നും ഇപ്പോള്‍ അറസ്റ്റിലായ വ്യക്തി അല്ല പ്രധാനിയെന്നുമായിരുന്നു സുനി പറഞ്ഞിരുന്നത്. പക്ഷേ, ഇന്ന് പള്‍സര്‍ സുനിയെ കോടതിയില്‍ കൊണ്ടുവന്നപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    എന്റെ മാഡം കാവ്യ തന്നെ

    എന്റെ മാഡം കാവ്യ തന്നെ

    എന്റെ മാഡം കാവ്യ തന്നെയാണെന്നാണ് സുനി മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ മാഡമാണ് പണം തന്നതെന്ന് സുനി പറഞ്ഞിരുന്നു. ഇനി കാവ്യയെ അറസ്റ്റ് ചെയ്യുമോ എന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്.

    ദിലീപിന് തിരിച്ചടി

    ദിലീപിന് തിരിച്ചടി

    പ്രമുഖ യുവനടിയെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലാണ് ദിലീപ് ജൂലൈ 10ന് അറസ്റ്റിലായത്. ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ച പ്രധാന മൊഴികളും വെളിപ്പെടുത്തലുകളും കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടേതായിരുന്നു.

    ഭാര്യക്കും ഭര്‍ത്താവിനും

    ഭാര്യക്കും ഭര്‍ത്താവിനും

    ഇയാള്‍ നടത്തിയ ഫോണ്‍വിളികള്‍, പോലീസിന് നല്‍കിയ മൊഴികള്‍, ജയിലില്‍ നിന്നയച്ച കത്ത് തുടങ്ങി നിരവധി കാര്യങ്ങളാണ് ദിലീപിന്റെ അറസ്റ്റിലേക്ക് എത്തിയത്. ഇപ്പോള്‍ ദിലീപിന്റെ ഭാര്യക്കും തിരിച്ചടിയാകുകയാണ് സുനിയുടെ വെളിപ്പെടുത്തല്‍.

    ബന്ധങ്ങള്‍ വ്യക്തമാകുന്നു

    ബന്ധങ്ങള്‍ വ്യക്തമാകുന്നു

    നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയുമായി ഭാര്യയായ കാവ്യയ്ക്കും ഭര്‍ത്താവിനും നേരത്തെ പരിചയമുണ്ടെന്ന് പോലീസിന് വ്യക്തം. പക്ഷേ, ഇരുവരും പറഞ്ഞത് മറ്റൊന്ന്. കേസ് നടപടികള്‍ ഇങ്ങനെ പുരോഗമിക്കവെയാണ് കേസിലെ പ്രധാനിയാണെന്ന് നേരത്തെ പറഞ്ഞുകേട്ടിരുന്ന മാഡത്തിന്റെ പേര് പുറത്തുവന്നിരിക്കുന്നത്.

    കേസിനെ ബാധിക്കുന്നത് എങ്ങനെ

    കേസിനെ ബാധിക്കുന്നത് എങ്ങനെ

    എന്നാല്‍ പള്‍സര്‍ സുനിയുടെ ഈ വെളിപ്പെടുത്തല്‍ കേസിനെ ഏത് രീതിയിലാണ് ബാധിക്കുക എന്നത് കാത്തിരുന്നു കാണാം. കാരണം ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തിയുടെ മൊഴി എത്രത്തോളം വിശ്വാസത്തിലെടുക്കും എന്നതാണ് പ്രശ്‌നം.

    നിരവധി കേസുകള്‍

    നിരവധി കേസുകള്‍

    യുവ നടിയെ ആക്രമിച്ച കേസില്‍ മാത്രമല്ല, പഴയ കാല നടിയെ തട്ടിക്കൊണ്ടു പോകാന്‍ നോക്കിയ കേസിലും പള്‍സര്‍ സുനി പ്രതിയാണ്. ഇതായിരുന്നു ദിലീപിന്റെ ജാമ്യം തേടിയ പ്രതിഭാഗത്തിന്റെ പ്രധാന ഊന്നല്‍.

    ക്രിമിനല്‍ പശ്ചാത്തലം

    ക്രിമിനല്‍ പശ്ചാത്തലം

    ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു വ്യക്തി നല്‍കിയ മൊഴി മാത്രം അടിസ്ഥാനപ്പെടുത്തി എങ്ങനെയാണ് ജനപ്രിയനായ ഒരു നടനെ അറസ്റ്റ് ചെയ്യുക. അറസ്റ്റ് ചെയ്ത വേളയില്‍ പറഞ്ഞ കാര്യങ്ങള്‍ അല്ലാതെ കൂടുതല്‍ എന്തെങ്കിലും പോലീസിന് പറയാന്‍ സാധിക്കുന്നുണ്ടോ എന്നും പ്രതിഭാഗം ചോദിച്ചിരുന്നു.

    കാവ്യയുടെ മൊഴിയും എടുത്തു

    കാവ്യയുടെ മൊഴിയും എടുത്തു

    പ്രതിഭാഗത്തിന്റെ ഈ ചോദ്യങ്ങള്‍ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയും ദിലീപിന്റെ ഭാര്യ കാവ്യയുടെ മൊഴിയും തങ്ങള്‍ എടുത്തിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയും ചെയ്തു.

    കാവ്യയുടെ ഡ്രൈവര്‍

    കാവ്യയുടെ ഡ്രൈവര്‍

    കാവ്യയുടെ ഡ്രൈവര്‍ ദിലീപിനെതിരേ മൊഴി കൊടുക്കാന്‍ തയ്യാറാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതോടെ ദിലീപിന് തിരിച്ചടിയാകുകയായിരുന്നു. പക്ഷേ, നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി.

    ജാമ്യാപേക്ഷ

    ജാമ്യാപേക്ഷ

    കേസിലെ മറ്റൊരു പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തില്‍ പ്രധാന പ്രതിയായ സുനിക്ക് ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. സുനിയുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കുന്നുണ്ട്.

    വഴി എളുപ്പമാകും

    വഴി എളുപ്പമാകും

    ഒരു കേസില്‍ ഏതെങ്കിലും പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ ഇതേ കാര്യം ചൂണ്ടിക്കാട്ടി മറ്റു പ്രതികള്‍ക്കും കോടതിയെ സമീപിക്കാം. അവര്‍ക്കും പുറത്തേക്കുള്ള വഴി എളുപ്പമാകും എന്നതാണ് വസ്തുത.

    ജാമ്യഹര്‍ജി തള്ളിയപ്പോള്‍

    ജാമ്യഹര്‍ജി തള്ളിയപ്പോള്‍

    എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ പ്രധാന പ്രതിയായ സുനിക്ക് ജാമ്യം ലഭിക്കുക അസാധ്യമാണ്.

    സുനി പറഞ്ഞത്

    സുനി പറഞ്ഞത്

    എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പക്ഷേ, മുതിര്‍ന്ന നടിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്റ് കാലാവധി പൂര്‍ത്തിയായതിനാല്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി മാഡത്തിന്റെ പേര് മാധ്യമങ്ങളോട് പറഞ്ഞത്.

     പള്‍സര്‍ സുനിയെ അറിയാത്തവര്‍

    പള്‍സര്‍ സുനിയെ അറിയാത്തവര്‍

    എന്നാല്‍ ദിലീപിനെ ചോദ്യം ചെയ്ത പോലീസിനോട് നടന്‍ പറഞ്ഞത് എനിക്ക് പള്‍സര്‍ സുനിയെ അറിയില്ല എന്നതാണ്. ഇതുതന്നെയാണ് ദിലീപ് കുടുങ്ങാനും കാരണമായത്. ഇതേ മൊഴി തന്നെയാണ് ദിലീപിന്റെ ഭാര്യ കാവ്യാമാധവനും പാരയായത്. ഇരുവരെയും പള്‍സര്‍സുനിക്ക് അറിയാമെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+