Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ആക്രമിക്കപ്പെടുന്ന ദൃശ്യം പരിശോധിക്കണം; ദിലീപ് അപേക്ഷ നല്‍കി, വിദഗ്ധന്‍ കേരളത്തിന് പുറത്തുനിന്ന്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിചാരണ തുടങ്ങാനുള്ള ഒരുക്കത്തിലാണ് കോടതി. കേസില്‍ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ കൈമാണണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി നിരസിച്ചിരുന്നു. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു. ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന് ഇന്ന് വിചാരണ കോടതിയില്‍ ദിലീപ് പ്രത്യേക അപേക്ഷ സമര്‍പ്പിച്ചു.

അതേസമയം, തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്ത പ്രതി സനല്‍ കുമാറിന്റെ ജാമ്യക്കാര്‍ ഇന്ന് കോടതിയിലെത്തി. ഇവര്‍ക്ക് കോടതി കര്‍ശനമായ താക്കീത് നല്‍കി പ്രതിയെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. വിശദാംശങ്ങള്‍...

 കഴിഞ്ഞാഴ്ച നടപടികള്‍ തുടങ്ങി

കഴിഞ്ഞാഴ്ച നടപടികള്‍ തുടങ്ങി

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ കഴിഞ്ഞാഴ്ച പ്രത്യേക കോടതിയില്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടന്‍ ദിലീപ് ഒഴികെയുള്ള മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഒമ്പതാം പ്രതി സനല്‍ കുമാര്‍ ഹാജരായില്ല. കഴിഞ്ഞ മൂന്ന് തവണ തുടര്‍ച്ചയായി ഹാജരാകാത്ത ഇയാളുടെ ജാമ്യം കോടതി റദ്ദാക്കുകയായിരുന്നു.

ഹാജരായില്ലെങ്കില്‍ പിഴ

ഹാജരായില്ലെങ്കില്‍ പിഴ

സനല്‍കുമാറിന് ജാമ്യം നിന്നിരുന്നവര്‍ക്ക് നോട്ടീസ് അയക്കുകയും ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതുപ്രകാരം ഇവര്‍ ഇന്ന് ഹാജരായി. വരുന്ന പത്താം തിയ്യതിക്കകം പ്രതിയെ കണ്ടെത്താന്‍ ജാമ്യക്കാരോട് കോടതി നിര്‍ദേശിച്ചു. അല്ലെങ്കില്‍ 160000 രൂപ പിഴ ഒടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

 വിചാരണ വൈകാന്‍ കാരണം

വിചാരണ വൈകാന്‍ കാരണം

ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് വിചാരണ വൈകിയത്. കഴിഞ്ഞാഴ്ച കോടതി ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിച്ചു. ദിലീപിന് ദൃശ്യങ്ങള്‍ കൈമാറില്ലെന്നും വേണമെങ്കില്‍ ദൃശ്യം പരിശോധിക്കാമെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

ദിലീപിന്റെ അപേക്ഷയിലെ ആവശ്യം

ദിലീപിന്റെ അപേക്ഷയിലെ ആവശ്യം

ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിച്ചത്. ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നാണ് അപേക്ഷ. കേരളത്തിന് പുറത്തുനിന്നുള്ള വിദഗ്ധനെ ഉപയോഗിച്ച് ദൃശ്യം പരിശോധിക്കാനാണ് ദിലീപിന്റെ നീക്കം എന്നറിയുന്നു.

ഒരാഴ്ചക്കകം അറിയിക്കാന്‍ കോടതി

ഒരാഴ്ചക്കകം അറിയിക്കാന്‍ കോടതി

ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള വിദഗ്ധനെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഒരാഴ്ചക്കകം ഇക്കാര്യത്തില്‍ പ്രതികരണം അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതോടെ ഇനി നടപടികള്‍ വേഗത്തിലാകുമെന്നാണ് സൂചന.

കേസ് 11ന് വീണ്ടും

കേസ് 11ന് വീണ്ടും

ദിലീപ് ഇന്നും കോടതിയില്‍ ഹാജരായില്ല. മറ്റു പ്രതികള്‍ ഹാജരായി. കേസ് അടുത്ത 11ലേക്ക് മാറ്റിവച്ചു. ഈ വേളയില്‍ ദൃശ്യങ്ങള്‍ പരിശോധിക്കുന്ന വിദഗ്ധര്‍ ആര് എന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കും. ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന കേസിലെ ഇരയുടെയും സര്‍ക്കാരിന്റെയും വാദം പരിഗണിച്ചാണ് സുപ്രീംകോടതി ദിലീപിന്റെ ഹര്‍ജി തള്ളിയിരുന്നത്.

 കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയോ

കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയോ

ദൃശ്യത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയോ എന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ സംശയം. ദൃശ്യങ്ങളില്‍ ഒരു സ്ത്രീയുടെ ശബ്ദം കേള്‍ക്കുന്നുണ്ടെന്നും എഡിറ്റ് ചെയ്തതായി സംശയം ഉണ്ട് എന്നും നേരത്തെ ദിലീപിന്റെ അഭിഭാഷന്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ പോലീസ് മറച്ചുവയ്ക്കുകയാണെന്നും അവര്‍ വാദിക്കുന്നു.

നേരത്തെ പരിശോധിച്ചു

നേരത്തെ പരിശോധിച്ചു

അങ്കമാലി കോടതിയില്‍ വച്ച് നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കാണാന്‍ പ്രതിഭാഗത്തെ അനുവദിച്ചിരുന്നു. ഈ വേളയിലാണ് ചില സംശയങ്ങള്‍ ഉയര്‍ന്നത്. ഇതില്‍ വ്യക്തത വരുത്തുകയാണ് പ്രതിഭാഗത്തിന്റെ ലക്ഷ്യം.

കേസിന്റെ തുടക്കം ഇങ്ങനെ

കേസിന്റെ തുടക്കം ഇങ്ങനെ

2017 ഫെബ്രുവരി 17നാണ് കേരളത്തെ നടുക്കി യുവനടി കാറില്‍ ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍ സംഘങ്ങളാണ് ആദ്യം അറസ്റ്റിലായത്. പിന്നീടാണ് നടന്‍ ദിലീപിന് സംഭവത്തില്‍ ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്. ശേഷം ദിലീപ് അറസ്റ്റിലാകുകയും ജയിലിലാകുകയും ചെയ്തു. 83 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ദിലീപിന് ജാമ്യം കിട്ടി.

ദിലീപിന്റെ ഹര്‍ജികള്‍

ദിലീപിന്റെ ഹര്‍ജികള്‍

പിന്നീടാണ് ആക്രമണ ദൃശ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയും ദിലിപിന്റെ ഹര്‍ജി തള്ളി. കഴിഞ്ഞാഴ്ച കേസ് വിചാരണ കോടതി പരിഗണിച്ച വേളയില്‍ ദിലീപ് ഹാജരായിരുന്നില്ല. കോടതി അനുമതിയോടെ ദിലീപ് വിദേശത്തായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+