കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസ് നീളും; 6 മാസം കൂടി വേണമെന്ന് വിചാരണ കോടതി, സുപ്രീംകോടതിയെ സമീപിച്ചു

Google Oneindia Malayalam News

കൊച്ചി: യുവനടിയെ ഓടുന്ന കാറില്‍ വച്ച് ആക്രമിച്ച കേസിന്റെ വിധി വൈകും. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി രജിസ്ട്രാര്‍ ജുഡീഷ്യല്‍ മുഖേനയാണ് സുപ്രീംകോടതിക്ക് കത്ത് നല്‍കിയത്. ഈ കത്ത് ഹര്‍ജിയായി സുപ്രീംകോടതി നാളെ പരിഗണിക്കുമെന്നാണ് വിവരം.

d

2017 ഫെബ്രുവരയിലാണ് നടി ആക്രമിക്കപ്പെട്ടത്. 2019 നവംബറില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൊറോണ വ്യാപന സാഹചര്യത്തില്‍ കോടതി നടപടികള്‍ മുടങ്ങി. പിന്നീട് കോടതി കൂടുതല്‍ സമയം തേടി സുപ്രീംകോടതിയെ സമീപ്പിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ വിചാരണ പൂര്‍ത്തിയാക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദേശം. ഫെബ്രുവരി മാസം അവസാനിക്കവെയാണ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

1196 വോട്ട് മറികടക്കാം; മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായേക്കും; സ്വാഗതമോതി സുധാകരന്‍1196 വോട്ട് മറികടക്കാം; മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായേക്കും; സ്വാഗതമോതി സുധാകരന്‍

വിചാരണ കോടതിയില്‍ സംശയം പ്രകടിപ്പിച്ച് അടുത്തിടെ പ്രോസിക്യൂട്ടര്‍ രാജിവച്ചിരുന്നു. തുടര്‍ന്ന് മറ്റൊരു പ്രോസിക്യൂട്ടറെ നിയമിച്ചു. ജഡ്ജിയെ മാറ്റണമെന്ന ഹര്‍ജിയില്‍ സുപ്രീകോടതി തീരുമാനം അറിയുന്നത് വരെ കാത്തിരിക്കേണ്ടി വരികയും ചെയ്തു. ഇതെല്ലാമാണ് വിചാരണ നടപടികള്‍ വൈകാന്‍ കാരണമെന്ന് ജഡ്ജി കോടതിക്ക് നല്‍കിയ കത്തില്‍ വിശദീകരിക്കുന്നു.

തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് കനത്ത തിരിച്ചടി; ബിപിഎഫ് സഖ്യം വിട്ടു, ഇനി കോണ്‍ഗ്രസിനൊപ്പംതിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് കനത്ത തിരിച്ചടി; ബിപിഎഫ് സഖ്യം വിട്ടു, ഇനി കോണ്‍ഗ്രസിനൊപ്പം

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍ സംഘങ്ങളെ വൈകാതെ അറസ്റ്റ് ചെയ്തു. പിന്നീടാണ് ദിലീപിന് പങ്കുണ്ടെന്ന സംശയം ബലപ്പെട്ടത്. ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസത്തോളം അദ്ദേഹം ജയിലില്‍ കഴിഞ്ഞു. ആക്രമണ ദൃശ്യം ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചത് വിചാരണ തുടങ്ങാന്‍ തടസമായി. വിചാരണ തുടങ്ങിയ ശേഷമാണ് ജഡ്ജിയില്‍ സംശയം പ്രകടിപ്പിച്ച് പ്രോസിക്യൂട്ടര്‍ രാജിവച്ചത്. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നുവെന്നും ജാമ്യം റദ്ദാക്കണമെന്നുമുള്ള പ്രോസിക്യൂഷന്റെ ഹര്‍ജി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടര്‍ന്നാണ് ആറ് മാസം കൂടി വിചാരണയ്ക്ക് ആവശ്യപ്പെട്ടിരിക്കുന്നത്.

എം സ്വരാജിനെതിരെ ഇ ശ്രീധരന്‍? തദ്ദേശ ഫലത്തില്‍ ബിജെപിക്ക് പ്രതീക്ഷ, മണ്ഡലം മറിക്കാനാകുംഎം സ്വരാജിനെതിരെ ഇ ശ്രീധരന്‍? തദ്ദേശ ഫലത്തില്‍ ബിജെപിക്ക് പ്രതീക്ഷ, മണ്ഡലം മറിക്കാനാകും

യുവനടി അഹാന കൃഷ്ണയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
Actress Attack Case: trial court approached supreme court for 6 more month to announcing verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X