Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവനടിയെ ആക്രമിച്ച കേസ്; ദിലീപ് കോടതിയിൽ, വിചാരണ നടപടികൾ ചൊവ്വാഴ്ച തുടങ്ങും!

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ ചൊവ്വാഴ്ച ആരംഭിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിചാരണ ആരംഭിക്കുന്നത്. വിചാരണ തുടങ്ങുന്നതിന്റെ ഭാഗമായി പ്രതികൾക്ക് കുറ്റം ചുമത്തുന്ന നടപടികൾക്ക് വേണ്ടി നടൻ ദിലീപ് അടക്കമുള്ള മുഴുവൻ പ്രതികളും കോടതിയിൽ നേരിട്ട് ഹാജരാകണം. ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ വേഗത്തിൽ ആരംഭിക്കുന്നത്. ചൊവാഴ്ച പ്രതിഭാഗം വാദം തുടങ്ങും. പോലീസ് സമർപ്പിച്ച കുറ്റപത്രത്തിന്മേലുള്ള പ്രോസിക്യൂഷന്റെ പ്രാരംഭ വാദം നേരത്തെ പൂർത്തിയായിരുന്നു. തുടർച്ചയായി മൂന്നാം തവണയും വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടർന്ന് ഒമ്പതാംപ്രതി സനിൽ കുമാറിന്റെ ജാമ്യം വിചാരണ കോടതി റദ്ദാക്കിയരുന്നു.

സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കും

സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കും

അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ആവസ്യപ്പെട്ട് ദിലീപ് കോടതിയിൽ ഹർ‌ജി നൽകിയിരുന്നു. എന്നാൽ ദിലീപിന്റെ ഹർജി കോടതി തള്ളുകയായിരുന്നു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ദിലീപിന് നൽകാൻ കവിയില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ദൃശ്യങ്ങളുടെ പകര്‍പ്പ് പ്രതിക്ക് കൈമാറുന്നത് തന്റെ സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുമെന്ന നടിയുടെ വാദം അംഗീകരിച്ചാണ് ദിലീപിന്റെ ഹര്‍ജി കോടതി തള്ളിയത്.

2017 ഫെബ്രുവരിയിലെ ഒരു രാത്രി

2017 ഫെബ്രുവരിയിലെ ഒരു രാത്രി

കേസ് നീണ്ടുപോയതിനാൽ ദിലീപ് ഉൾപ്പടെയുള്ളവര്‍ക്കെതിരെ കുറ്റംചുമത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. 2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്ക് സമീപം കാര്‍ തടഞ്ഞു നിര്‍ത്തി നടിയെ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയും അപമായകീര്‍ത്തികരമായ വീഡിയോ ചീത്രീകരിക്കുകയും ചെയ്തെന്നാണ് കേസ്. നടിയെ തട്ടിക്കൊണ്ടുപോവാന്‍ ഉപയോഗിച്ച വാഹനം ഓടിച്ച മാര്‍ട്ടിനെയാൻണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്.

മുഖ്യ പ്രതി പൾസർ സുനി

മുഖ്യ പ്രതി പൾസർ സുനി

പൾസർ സുനിയും പോലീസിന്റെ പിടിയിലാകുകയായിരുന്നു. പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച വടിവാള്‍ സലീം, പ്രദീപ് എന്നവരും പോലീസിന്റെ പിടിയിലായിരുന്നു. ഫെബ്രുവരി 23നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനിയെ പോലീസ് പിടികൂടിയത്. കീഴടങ്ങാനായി എറണാകുളം അഡീഷണല്‍ സിജെഎം കോടതിയിലെത്തിയ പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിനെ അന്വേഷണ സംഘം കോടതിയില്‍ വച്ച് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.

പ്രതികളെ നടി തിരിച്ചറിഞ്ഞു

പ്രതികളെ നടി തിരിച്ചറിഞ്ഞു

അറസ്റ്റിലായ പ്രതികളെ ആക്രമത്തിനിരയായ നടി തിരിച്ചറിഞ്ഞിരുന്നു. കാറില്‍ നിന്ന് പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഗോശ്രീ പാലത്തില്‍ നിന്ന് കായലില്‍ എറിഞ്ഞതായി പള്‍സര്‍ സുനി മൊഴി നൽകുകയും നാവികസേനയുടെ സഹായത്തോടെ മൊബൈല്‍ ഫോണിനായി തിരച്ചില്‍ നടത്തുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദിലീപിന്റെ പേര് കേസുമായി ബന്ധപ്പെടുത്തി പുറത്ത് വരുന്നത്.

ദിലീപിന്റെ അറസ്റ്റ്

ദിലീപിന്റെ അറസ്റ്റ്


ഇതിന് പിന്നാലെ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പിന്നീട് ദിലീപ് ജയിലിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. നടിയെ അക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം അങ്കമാലി കോടതി അംഗീകരിച്ചു. തുടർന്ന് പോലീസ് നല്‍കിയ രേഖകളും വീഡിയോ ദൃശ്യങ്ങളും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ അങ്കമാലി കോടതി വാദം കേട്ടു.

രേഖകളും ദൃശ്യങ്ങളും...

രേഖകളും ദൃശ്യങ്ങളും...

രേഖകളും ദൃശ്യങ്ങളും ദിലീപിന് കൈമാറാനാകില്ലെന്ന് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതിയും ദീലീപിന്റെ ആവശം അംഗീകരിച്ചില്ല. തുടർന്ന് ദിലീപ് സുപ്രീംകോടതിയെ സമീപിക്കുകായിരുന്നു. ഇതിന് പിന്നാലെ തന്നെ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടി സുപ്രീംകോടതിയില്‍ ഹർജി സമർപ്പിച്ചു. ദിലീപിന് മെമ്മറി കാർഡ് കൈമറരുത് എന്ന് തന്നെയായിരുന്നു സർക്കാരിന്റെയും വാദം. ദിലീപിന് മെമ്മറി കാർഡ് കൈമാറേണ്ടതില്ലെന്നും ദൃശ്യങ്ങൾ ദിലീപിനോ അഭിഭാഷകനോ കാണാം എന്നും സുപ്രീംകോടതി വിധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+