കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസ് സിനിമയാകുന്നു; മമ്മൂട്ടിയും ദിലീപും അനുഷ്‌കയും!! ഉത്തരംമുട്ടി ആളൂര്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട വിവാദ സംഭവം സിനിമയാക്കാന്‍ അഭിഭാഷകന്‍ ബിഎ ആളൂര്‍. അവാസ്തവം എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ആളൂരും ദിലീപിന്റെ ജാമ്യത്തിന് വേണ്ടി ചാലക്കുടിയില്‍ നിരാഹാര സമരം നടത്തിയിരുന്ന സലീം ഇന്ത്യയുമായി സിനിമയ്ക്ക് പിന്നിലെ പ്രധാനികള്‍. മമ്മൂട്ടി, ദിലീപ് എന്നിവര്‍ ഒന്നിക്കുന്ന സിനിമയാണെന്ന പ്രത്യേകയും ഇതിനുണ്ട്.

കൂടാതെ വരലക്ഷ്മി, വിദ്യാബാലന്‍, അനുഷ്‌ക ഷെട്ടി എന്നിവരും വേഷമിട്ടേക്കും. സിനിമയുടെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. തൃശൂര്‍ പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനവും നടത്തി. കോടികള്‍ മുതല്‍മുടക്കിയിലുള്ള സിനിമാ നിര്‍മാണത്തിന് പണം നല്‍കാന്‍ ദിലീപ് തയ്യാറായിരുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറയുന്നു. പക്ഷേ, ഒട്ടേറെ ചോദ്യങ്ങള്‍ സിനിമയുമായി ബന്ധപ്പെട്ട് ബാക്കിയാണ്. മമ്മൂട്ടി അറിഞ്ഞിട്ടില്ല, നടിമാരെ അറിയിച്ചോ, ഇവരുടെ ഡേറ്റ് കിട്ടിയോ... ഉത്തരം കേള്‍ക്കുമ്പോഴാണ് ആശ്ചര്യം....

പത്ത് കോടി ചെലവില്‍

പത്ത് കോടി ചെലവില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്നു ബിഎ ആളൂര്‍. അടുത്തിടെ അദ്ദേഹം വക്കാലത്ത് ഒഴിഞ്ഞു. പിന്നീടാണ് സിനിമ നിര്‍മാണത്തെ കുറിച്ച് ആലോചന തുടങ്ങിയത്. പത്ത് കോടി ചെലവിട്ടാണ് നിര്‍മാണമെന്ന് ആളൂര്‍ പറയുന്നു.

സംവിധാനം സലിം ഇന്ത്യ

സംവിധാനം സലിം ഇന്ത്യ

ഷാജി കൈലാസിന്റെ ശിഷ്യനും എഴുത്തുകാരനുമായിരുന്ന സലിം ഇന്ത്യയാണ് ചിത്രം സംവിധാനം ചെയ്യുക. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ദിലീപ് ആലുവ സബ് ജയിലില്‍ കഴിയുന്ന വേളയില്‍ ചാലക്കുടിയില്‍ നിരാഹാരം അനുഷ്ടിച്ച വ്യക്തിയാണ് സലീം ഇന്ത്യ. ദിലീപിനെ കേസില്‍ കുടുക്കിയതാണെന്ന അഭിപ്രായമാണ് ഇദ്ദേഹത്തിന്.

 പേര് അവാസ്തവം

പേര് അവാസ്തവം

അവാസ്തവം എന്നാണ് സിനിമക്കിട്ടിരിക്കുന്ന പേര്. ആളൂരിന്റെ നേതൃത്വത്തിലുള്ള ഐഡിയല്‍ ക്രിയേഷന്‍സ് ആണ് സിനിമ നിര്‍മിക്കുന്നത്. കൊച്ചി കേന്ദ്രമായി അടുത്തിടെയാണ് ഐഡിയല്‍ ക്രിയേഷന്‍സ് രൂപീകരിക്കപ്പെട്ടത്. 100 കോടി മുതല്‍ മുടക്കിയാണത്രെ ഇവര്‍ സിനിമാ നിര്‍മാണ രംഗത്തേക്ക് എത്തുന്നത്.

മമ്മൂട്ടിയും ദിലീപും ഒന്നിക്കുന്നു

മമ്മൂട്ടിയും ദിലീപും ഒന്നിക്കുന്നു

കേസില്‍ പ്രതിയായ ദിലീപ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നതാണ് പ്രത്യേകത. മാത്രമല്ല, മെഗാസ്റ്റാര്‍ മമ്മൂട്ടിയും വേഷമിടുന്നുണ്ടെന്ന്് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ മഞ്ചേരി ശ്രീധരന്‍ നായരായിട്ടാണത്രെ മമ്മൂട്ടി എത്തുക. ഗസ്റ്റ് റോളിലായിക്കുമെന്നാണ് പറയുന്നത്. ഇക്കാര്യം മമ്മൂട്ടിയെ അറിയിച്ചോ എന്ന് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരമില്ല.

ദിലീപ് പോലീസ് മേധാവി

ദിലീപ് പോലീസ് മേധാവി

ഡിജിപി ലോക്‌നാഥ് ബെഹറയായിട്ടാണ് ദിലീപ് എത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി ബി സന്ധ്യയുടെ റോള്‍ വരലക്ഷ്മിയായിരിക്കും കൈകാര്യം ചെയ്യുക. ആരായിരിക്കും ആക്രമിക്കപ്പെട്ട നടിയെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് സംശയമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ രണ്ട് താരങ്ങളെയാണ് കണ്ടുവച്ചിട്ടുള്ളത്രെ.

വിദ്യയും അനുഷ്‌കയും

വിദ്യയും അനുഷ്‌കയും

ആക്രമിക്കപ്പെട്ട നടിയായി വിദ്യാബാലന്‍ എത്തിയേക്കും. അല്ലെങ്കില്‍ അനുഷ്‌കാ ഷെട്ടിയാകും വേഷമിടുക. ഇവരുടെ ഉറപ്പ് ലഭിച്ചിട്ടില്ല. നടിമാരുടെ പ്രതികരണം അറിഞ്ഞ ശേഷം ഇക്കാര്യത്തിത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് വിവരം.

മമ്മൂട്ടി അറിഞ്ഞിട്ടില്ല

മമ്മൂട്ടി അറിഞ്ഞിട്ടില്ല

മമ്മൂട്ടി അഭിനയിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് സംശയം തീര്‍ന്നില്ല. മമ്മൂട്ടി അഭിനയിക്കുമെന്ന് ആളൂര്‍ മറുപടി നല്‍കി. പ്രാരംഭ ചര്‍ച്ചകളിലാണെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ഇങ്ങനെ ഒരു സിനിമയെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് മമ്മൂട്ടിയുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

പോസ്റ്റര്‍ പുറത്തിറക്കി

പോസ്റ്റര്‍ പുറത്തിറക്കി

മമ്മൂട്ടിയുമായി സിനിമയുടെ കാര്യം സംസാരിച്ചിട്ടില്ല. സഹായിയുമായിട്ടാണ് സംസാരിച്ചത്. അദ്ദേഹം ഹൈദരാബാദിലാണ്. നാട്ടിലെത്തിയാല്‍ സംസാരിക്കാമെന്നാണ് പ്രതികരിച്ചത്- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പ്രധാന താരങ്ങളുടെ ഡേറ്റ് കിട്ടാതെ പോസ്റ്റര്‍ അച്ചടിച്ചത് ശരിയാണോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ടായില്ല.

പണമിറക്കാന്‍ ആളുണ്ട്

പണമിറക്കാന്‍ ആളുണ്ട്

ദിലീപ് സിനിമ നിര്‍മിക്കാന്‍ അഞ്ചുകോടി വാഗ്ദാനം ചെയ്തുവെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. വിവാദം ഭയന്ന് പിന്‍മാറുകയായിരുന്നുവത്രെ. ദിലീപുമായി ബന്ധമുള്ളവര്‍ക്ക് ഇങ്ങനെ ഒരു സംഭവത്തെ കുറിച്ച് അറിയില്ല എന്നാണ് വിവരം. പത്ത് കോടി ചെലവില്‍ സിനിമയിറക്കാന്‍ ആരാണ് പണമിറക്കുക എന്ന ചോദ്യത്തിന് ആളുണ്ടെന്നായിരുന്നു പ്രതികരണം.

 ആളൂരും മാധ്യമപ്രവര്‍ത്തകരും

ആളൂരും മാധ്യമപ്രവര്‍ത്തകരും

ആളൂരും സിനിമയില്‍ വേഷമിടുന്നുണ്ട്. പള്‍സര്‍ സുനിയുടെ അഭിഭാഷകനായി തന്നെയായിരിക്കും ഇദ്ദേഹം അഭിനയിക്കുക. നടി ആക്രമിക്കപ്പെട്ട വേളയില്‍ നടന്ന ചാനല്‍ ചര്‍ച്ചകള്‍ സിനിമയിലുണ്ടാകും. മാധ്യമപ്രവര്‍ത്തകരെ വച്ചുതന്നെയാകും അത് ഷൂട്ട് ചെയ്യുക. പക്ഷേ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചിട്ടില്ല.

 പക്ഷം പിടിക്കാത്ത സിനിമ

പക്ഷം പിടിക്കാത്ത സിനിമ

പ്രധാന താരങ്ങള്‍ അഭിനയിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല അണിയറ പ്രവര്‍ത്തകര്‍ക്ക്. അവരുമായി ചര്‍ച്ച പ്രാരംഭ ഘട്ടത്തിലാണെന്നാണ് പറയുന്നത്. നടിമാര്‍ ആരാകുമെന്നും നിശ്ചയപ്പെടുത്തിയിട്ടില്ല. ആരുടെയും പക്ഷം പിടിക്കാത്ത സിനിമയായിരിക്കും ഇതെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ജസ്‌ന കേസില്‍ വഴിത്തിരിവ്: സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു!! വസ്ത്രം മാറി, അകലെ ആണ്‍സുഹൃത്ത്ജസ്‌ന കേസില്‍ വഴിത്തിരിവ്: സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു!! വസ്ത്രം മാറി, അകലെ ആണ്‍സുഹൃത്ത്

English summary
Actress Attack case turn to Movie: Mammootty, Dileep in Main Role, Says crew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X