കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കുടുങ്ങിയതില്‍ ആര്‍ക്കാ സന്തോഷം? ഇതാ അങ്ങനെയും ഒരുകൂട്ടര്‍, നടന്‍ തുറന്നടിക്കുന്നു

ദിലീപിനോടുള്ള ഏക അടുപ്പം അദ്ദേഹം സിനിമാ നടന്‍ ആണ് എന്നത് മാത്രമാണ്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: പ്രമുഖ യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയരുന്നത് തുടരുകയാണ്. ആദ്യം അദ്ദേഹത്തിനൊപ്പം നിന്നവര്‍ പിന്നീട് അറസ്റ്റിലായപ്പോള്‍ അകലം പാലിച്ചു. ഒരു മാസമായി ജയിലില്‍ കഴിയുന്ന ദിലീപിനിപ്പോള്‍ പിന്തുണ ഏറി വരികയാണ്.

ഏറ്റവും ഒടുവില്‍ ദിലീപിനെ പിന്തുണച്ച് രംഗത്തുവന്നത് നടന്‍ ഉണ്ണി ശിവപാലാണ്. പോലീസ് ആരോപിക്കുന്നത് പോലെ ദിലീപ് ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് നടന്‍ പറയുന്നു. ദിലീപിനെ വച്ച് കാശുണ്ടാക്കുകയാണ് ഒരു കൂട്ടത്തിന്റെ ജോലിയെന്നും ഉണ്ണി ശിവപാല്‍ കുറ്റപ്പെടുത്തി. ആരാണ് ഉണ്ണി ശിവപാല്‍ പറയുന്ന ആ വിഭാഗം....

മനസാക്ഷി എന്നോട് ചോദിക്കുന്നു

മനസാക്ഷി എന്നോട് ചോദിക്കുന്നു

എന്റെ മനസാക്ഷി എന്നോട് ചോദിക്കുന്നു ദിലീപിന് ഇങ്ങനെ ചെയ്യാന്‍ സാധിക്കുമോ എന്ന്. കഴിയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്ന് പറഞ്ഞാണ് ഉണ്ണി ശിവപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

ദിലീപിനോടുള്ള അടുപ്പം

ദിലീപിനോടുള്ള അടുപ്പം

ദിലീപിനോടുള്ള ഏക അടുപ്പം അദ്ദേഹം സിനിമാ നടന്‍ ആണ് എന്നത് മാത്രമാണ്. എങ്കിലും എന്നെ ഇത്തരത്തില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകം എന്റെ കാഴ്ചപ്പാടുകള്‍ മാത്രമാണെന്നും ഉണ്ണി ശിവപാല്‍ പറയുന്നു.

കുടുകുടാ ചിരിപ്പിച്ച കലാകാരന്‍

കുടുകുടാ ചിരിപ്പിച്ച കലാകാരന്‍

സത്യം ഒരിക്കലും കാണാതെ പോകരുത്. സമൂഹത്തെ കുടുകുടാ ചിരിപ്പിച്ച കലാകാരന്‍ ചാര്‍ളി ചാപ്ലിന് ഒരു വിഭാഗം ആള്‍ക്കാര്‍ തിരിച്ചുനല്‍കിയത് കണ്ണീരാണെന്ന് ഉണ്ണി ശിവപാല്‍ ചൂണ്ടിക്കാട്ടുന്നു. സമാനമായ സാഹചര്യമാണ് ദിലീപിന്റെ കാര്യത്തിലുമുള്ളതെന്ന് പരോക്ഷമായി സൂചിപ്പിക്കുകയാണ് അദ്ദേഹം.

വാല്‍സല്യ നിധിയായ അച്ഛന്‍

വാല്‍സല്യ നിധിയായ അച്ഛന്‍

സാഹചര്യ തെളിവുകളാണ് ദിലീപിനെതിരേ ഉള്ളത്. ഇപ്പോള്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്നു. വാല്‍സല്യ നിധിയായ ഒരു അച്ഛന്‍ കൂടിയാണ് ദിലീപ്. ഇദ്ദേഹത്തെ കുറ്റക്കാരനായി മുദ്രകുത്തിയപ്പോള്‍ എന്താണ് മാധ്യമങ്ങള്‍ നേടിയതെന്നും ശിവപാല്‍ ചോദിക്കുന്നു.

പരസ്യവരുമാനം കൂടിയേക്കാം

പരസ്യവരുമാനം കൂടിയേക്കാം

ജനകീയനായ ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തെ തേജോവധം ചെയ്യുക വഴി നിങ്ങളുടെ പരസ്യവരുമാനം ചിലപ്പോള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞേക്കാമെന്നു അദ്ദേഹം മാധ്യമങ്ങളോടായി പറയുന്നു. എന്തു കാട്ടുനീതിയാണ് നിങ്ങള്‍ ഇതിലൂടെ നടപ്പാക്കാന്‍ നോക്കിയതെന്നും ശിവപാല്‍ ചോദിക്കുന്നു.

എന്തധികാരം നിങ്ങള്‍ക്ക്

എന്തധികാരം നിങ്ങള്‍ക്ക്

ഇതിനുള്ള അധികാരം പൊതുസമൂഹവും നിയമവും എപ്പോഴാണ് നിങ്ങള്‍ക്ക് അനുവദിച്ച് തന്നത്. ദിലീപിന് അനുകൂലമായി എന്തെങ്കിലും പരാമര്‍ശം വന്നാല്‍ അത് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് സ്ട്രാറ്റജി എന്ന് അധിക്ഷേപിച്ച് ചര്‍ച്ച നടത്തി കാശാക്കുന്നുവെന്ന് ശിവപാല്‍ കുറ്റപ്പെടുത്തുന്നു.

എന്തു മാധ്യമ ധര്‍മം

എന്തു മാധ്യമ ധര്‍മം

നിങ്ങള്‍ക്ക് പരസ്യവരുമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞേക്കാം. അതില്‍ കവിഞ്ഞ് എന്തു മാധ്യമ ധര്‍മമാണ് നിങ്ങള്‍ ഇതിലൂടെ നടത്തിപ്പോരുന്നത്. പിന്നീട് ദിലീപ് തെറ്റുകാരനല്ലെന്ന് കണ്ടെത്തിയാല്‍ ആ വിധിയെ നിങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കുമെന്നും ശിവപാല്‍ ചോദിക്കുന്നു.

താല്‍ക്കാലിക വിജയം

താല്‍ക്കാലിക വിജയം

മാധ്യമങ്ങള്‍ക്ക് താല്‍ക്കാലികമായി ഇപ്പോള്‍ വിജയിച്ചെന്ന് തോന്നാം. ചില്ലി കാശിന് വേണ്ടി നടത്തുന്ന ഈ കൊടും ക്രൂരതകള്‍ക്കും നിങ്ങള്‍ക്കും കാലം മാപ്പു തരില്ല. തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ടാല്‍ ക്ഷമാപണ കുറിപ്പുകള്‍ നല്‍കുക പതിവായിരുന്നു മുമ്പ്. ഇന്നതില്ലെന്നും ശിവപാല്‍ പറയുന്നു.

ബ്രേക്കിങ് ന്യൂസില്‍ തളച്ചിടരുത്

ബ്രേക്കിങ് ന്യൂസില്‍ തളച്ചിടരുത്

നിലവില്‍ മാധ്യമങ്ങള്‍ അവരുടെ പിന്‍ഗാമികളോട് കാണിക്കുന്ന ഈ ക്രൂരത സ്വയം വിമര്‍ശനത്തിലൂടെ തിരുത്തേണ്ട കാലം അതിക്രമിച്ചുവെന്ന് തിരിച്ചറിഞ്ഞാല്‍ നന്ന്. പുനര്‍വിചിന്തനം നടത്തി ഇനിയെങ്കിലും പൊതുസമൂഹത്തെ ബ്രേക്കിങ് ന്യൂസില്‍ തളച്ചിടാതെ നീതിന്യായ വ്യവസ്ഥയ്ക്ക് അനുസരിച്ച് നിലകൊള്ളുന്നതാണ് ഉചിതമെന്നു ശിവപാല്‍ പറയുന്നു.

ധര്‍മവും നീതിയും ഒരുപോലെ

ധര്‍മവും നീതിയും ഒരുപോലെ

മലയാള ടെലിവിഷന്‍ മേഖലയില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ എന്നെ കൊണ്ട് ഇത്രയ്ക്ക് പ്രതിഷേധം അറിയിക്കാന്‍ പ്രേരിപ്പിച്ചത് മാധ്യമങ്ങളിലൂടെ കെട്ടിച്ചമച്ചുവിടുന്ന പല വാര്‍ത്തകളും വേദനിപ്പിച്ചുകൊണ്ടാണ്. ധര്‍മവും നീതിയും ഏവര്‍ക്കും ഒരുപോലെ ലഭ്യമാകട്ടെ എന്ന് പ്രാര്‍ഥിച്ചാണ് ശിവപാല്‍ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

English summary
Actress Attack case: Unni Sivapal suport Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X