Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരനുഭവം വിവരിച്ച് വാണിവിശ്വനാഥ്; കരഞ്ഞില്ല, അവന്റെ കോളറിന് കുത്തിപ്പിടിച്ചു... കിടിലന്‍ ഡയലോഗും

കൊച്ചിയില്‍ നടിക്കുണ്ടായ അനുഭവം സംബന്ധിച്ച് സംസാരിക്കുമ്പോഴാണ് നടി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

കൊച്ചി: നടിമാര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകവെ മി ടു കാംപയിന്‍ സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിക്കുകയാണ്. നിരവധി നടിമാരാണ് തങ്ങള്‍ക്ക് നേരിട്ട അനുഭവങ്ങള്‍ വിവരിക്കുന്നത്. പലരും വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ കാര്യങ്ങള്‍ വരെ ഇപ്പോള്‍ തുറന്നുപറയുകയാണ്.

പ്രാദേശിക, ബോളിവുഡ്, ഹോളിവുഡ് സിനിമകള്‍ എന്ന വ്യത്യാസം ഇക്കാര്യത്തില്‍ ഇല്ല. എല്ലാ വിഭാഗത്തില്‍പ്പെട്ട നടിമാരും പലപ്പോഴായി ദുരനുഭവങ്ങള്‍ക്ക് ഇരകളാണ്. നടിമാര്‍ മാത്രമല്ല, മോഡലുകളും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളും ദുരനുഭവങ്ങള്‍ക്ക് ഇരകളാകുന്നു. ഈ സാഹചര്യത്തില്‍ പ്രമുഖ നടി വാണി വിശ്വനാഥ് തനിക്കുണ്ടായ അനുഭവം വിവരിച്ചു. പക്ഷേ, സങ്കടത്തിന്റെ അനുഭവമല്ലത്. ധൈര്യത്തിന്റെ....

നടന്‍മരെ വെല്ലുന്ന ആക്ഷന്‍

നടന്‍മരെ വെല്ലുന്ന ആക്ഷന്‍

മലയാള സിനിമയിലെ നടന്‍മരെ വെല്ലുന്ന ആക്ഷന്‍ പ്രകടനങ്ങള്‍ക്ക് ഉടമയാണ് വാണി വിശ്വനാഥ്. മികച്ച കഥാപാത്രങ്ങള്‍ അവരുടേതായി സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട് നായിക.

കിംഗിലെ ഒരു വേഷം മാത്രം മതി

കിംഗിലെ ഒരു വേഷം മാത്രം മതി

മമ്മൂട്ടിക്കൊപ്പമുള്ള ദി കിംഗിലെ ഒരു വേഷം മാത്രം മതി വാണിവിശ്വനാഥിന്റെ ശക്തമായ കഥാപാത്രത്തെ ഓര്‍ക്കാന്‍. ഇന്‍ഡിപെന്റന്‍സ് എന്ന ചിത്രവും വാണിയെ ഓര്‍ക്കുമ്പോള്‍ നമുക്ക് മുമ്പിലെത്തും.

ബാബുരാജിനെ വിവാഹം ചെയ്തതിന് ശേഷം

ബാബുരാജിനെ വിവാഹം ചെയ്തതിന് ശേഷം

നടന്‍ ബാബുരാജിനെ വിവാഹം ചെയ്തതിന് ശേഷമാണ് വാണിവിശ്വനാഥ് സിനിമയില്‍ നിന്ന് മാറി നിന്നത്. അതുവരെ ഉണ്ടായിരുന്ന നായിക കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തയായിരുന്നു അവര്‍.

ചങ്കൂറ്റത്തിനു യാതൊരു കുറവുമില്ല

ചങ്കൂറ്റത്തിനു യാതൊരു കുറവുമില്ല

സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും ധൈര്യത്തിനും ചങ്കൂറ്റത്തിനും യാതൊരു കുറവുമില്ല നടിക്ക്. സിനിമയില്‍ മാത്രമല്ല, യഥാര്‍ഥ ജീവിതത്തിലും അവര്‍ ആക്ഷന്‍ ഹീറോയിനാണ്.

തന്റേടത്തോടെ കൈകാര്യം ചെയ്യണം

തന്റേടത്തോടെ കൈകാര്യം ചെയ്യണം

പ്രതിസന്ധികളെ തന്റേടത്തോടെ കൈകാര്യം ചെയ്യുന്ന വ്യക്തിയാണെന്ന് പറയുകയാണ് വാണി വിശ്വനാഥ്. അങ്ങനെ ഉണ്ടായ ഒരു അനുഭവം തുറന്നുപറയുകയാണ് നടി.

ഒരു കാര്‍ വന്നിടിച്ചു

ഒരു കാര്‍ വന്നിടിച്ചു

രാവിലെ നടക്കാന്‍ പോകുന്ന പതിവുണ്ട് വാണിവിശ്വനാഥിന്. തിരിച്ചുവരുമ്പോള്‍ ഒരു കാര്‍ വന്നിടിച്ചു. അബദ്ധത്തില്‍ മുട്ടിയതാകുമെന്നാണ് കരുതിയത്.

അബദ്ധത്തില്‍ പറ്റിയതല്ല

അബദ്ധത്തില്‍ പറ്റിയതല്ല

പക്ഷേ, അബദ്ധത്തില്‍ പറ്റിയതല്ലെന്ന് ഡ്രൈവറുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമായി. നോക്കുമ്പോള്‍ കണ്ണാടിയില്‍ കൂടി അയാള്‍ ചിരിക്കുകയായിരുന്നു. ഇതുകണ്ട് വാണിവിശ്വനാഥിന് കലിയടക്കാനായില്ല.

കാറിന്റെ മിറര്‍ തല്ലി പൊട്ടിച്ചു

കാറിന്റെ മിറര്‍ തല്ലി പൊട്ടിച്ചു

ദേഷ്യം കൊണ്ട് വാണിവിശ്വനാഥ് ഡ്രൈവറെ തെറിവിളിച്ചു. മാത്രമല്ല കാറിന്റെ മിറര്‍ തല്ലി പൊട്ടിച്ചു. എന്നിട്ടും വിട്ടില്ല, ഡ്രൈവറുടെ കോളറിന് കയറി പിടിച്ചു. പിന്നെ ഒരു തകര്‍പ്പന്‍ ഡയലോഗും.

പറഞ്ഞത് ഇങ്ങനെ

പറഞ്ഞത് ഇങ്ങനെ

പൊമ്പിളകളെ റോഡില്‍ പാക്കാതെ വീട്ടില്‍ പാറ് എന്നാണ് വാണിവിശ്വനാഥ് തമിഴനായ ഡ്രൈവറോട് അന്ന് പറഞ്ഞത്. ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് വാണിവിശ്വനാഥ് തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞത്.

ധൈര്യത്തോടെ നേരിടണം

ധൈര്യത്തോടെ നേരിടണം

കൊച്ചിയില്‍ നടിക്കുണ്ടായ അനുഭവം സംബന്ധിച്ച് സംസാരിക്കുമ്പോഴാണ് നടി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടണമെന്ന് പറയുകയായിരുന്നു അവര്‍.

കൊച്ചിയിലെ ഇരയായ നടി

കൊച്ചിയിലെ ഇരയായ നടി

ആക്രമണത്തിന് ഇരയായ നടി ധൈര്യത്തോടെ നിന്നതാണ് വലിയ കാര്യമെന്നും വാണിവിശ്വനാഥ് പറഞ്ഞു. ഇതുപോലെന്തെങ്കിലുമുണ്ടായാല്‍ ധൈര്യം കൈവെടിയരുത്. പ്രതികരിക്കണമെന്ന് മോളോടും പറഞ്ഞുകൊടുക്കാറുണ്ടെന്നും വാണിവിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക്

വാണി വിശ്വനാഥ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആന്ധ്രയിലെ തെലുങ്ക് ദേശം പാര്‍ട്ടിയിലാണ് അവര്‍ ചേരുന്നത്. അതുവഴി തെലുങ്ക് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ അവര്‍ ഉദ്ദേശിക്കുന്നുവെന്നായിരുന്നു വാര്‍ത്ത.

പിതാവിന്റെ പ്രവചനം

പിതാവിന്റെ പ്രവചനം

ഇക്കാര്യത്തില്‍ വാണിവിശ്വനാഥ് പ്രതികരിച്ചത് ഇങ്ങനെ. തന്റെ പിതാവ് പ്രവചിച്ചിട്ടുണ്ട് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന്. കുഞ്ഞായിരിക്കുമ്പോഴാണ് പിതാവ് തന്നെ പറ്റി ഇങ്ങനെ പറഞ്ഞതെന്നും വാണി വിശ്വനാഥ് പറഞ്ഞു.

തുടങ്ങുന്നത് സന്തോഷത്തോടെ

തുടങ്ങുന്നത് സന്തോഷത്തോടെ

നടിയാകുമെന്നും പിതാവ് പ്രവചിച്ചിരുന്നു. 13 ാം വയസില്‍ സിനിമയില്‍ അഭിനയിച്ചു. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതില്‍ തനിക്ക സന്തോഷമേയുള്ളൂ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വം അംഗീകരിക്കുന്നുവെന്നും വാണി വിശ്വനാഥ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+