ദിലീപിന്റെ ഔദാര്യം പറ്റിയവര്‍ ആര്? സിനിമാ മേഖലയില്‍ തുറന്ന യുദ്ധം!! പിന്തുണച്ചാല്‍ കേസ് ജയിക്കുമോ?
ദിലീപ് ഇത്ര നീചമായ പ്രവര്‍ത്തിക്ക് ക്വട്ടേഷന്‍ കൊടുത്തിരുന്നു എന്നു പോലീസ് പറയുന്നത് തെളിയിക്കപ്പെട്ടാല്‍ തക്കതായ ശിക്ഷ ദിലീപിന് കിട്ടണം.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിക്കാന്‍ മുന്‍നിര താരങ്ങള്‍ വരെ എത്തുന്ന കാഴ്ചയാണിപ്പോള്‍. ഒടുവില്‍ സിനിമാ നടന്‍മാരില്‍ നിന്ന് ആലുവ ജയിലില്‍ വന്നത് ഗണേഷ് കുമാര്‍ എംഎല്‍എയാണ്. അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ കടുത്ത വിമര്‍ശനത്തിന് കാരണമായിരിക്കുകയാണിപ്പോള്‍.
ദിലീപിന്റെ ഔദാര്യംപറ്റിയവരെല്ലാം ദിലീപിന് വേണ്ടി ഇറങ്ങേണ്ട സമയമാണിതെന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്. ഇത് ആരെ കുറിച്ചാണ്. ദിലീപിന്റെ ഔദാര്യം പറ്റിയവരെല്ലാം കൂടി ഇറങ്ങിയാല്‍ കോടതിയില്‍ എന്തു നേട്ടം. കേസ് കോടതിയിലല്ലേ? തുടങ്ങിയ ചോദ്യങ്ങളാണ് സംവിധായകന്‍ വിനയന്‍ ഉന്നയിച്ചിരിക്കുന്നത്.

അധിക്ഷേപിക്കുന്ന പ്രസ്താവന
ഔദാര്യം പറ്റിയവര്‍ ഇറങ്ങണം എന്നു പറയുന്നത് സംബന്ധിച്ച് മനസിലായില്ലെന്നു വിനയന്‍ പറയുന്നു. ദിലീപിന് വേണ്ടി സംസാരിക്കുന്നവരെല്ലാം അദ്ദേഹത്തിന്റെ ഔദാര്യം പറ്റിയവരായി അധിക്ഷേപിക്കുന്നതിനു തുല്യമാണ് ഗണേഷിന്റെ ഈ പ്രസ്താവനയെന്നും വിനയന്‍ പറഞ്ഞു.

പറയാത്ത ചില കാര്യങ്ങള്‍
ഞാന്‍ പറയാത്ത ചില കാര്യങ്ങളാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ദിലീപ് വിഷയത്തില്‍ ഞാന്‍ പറഞ്ഞു എന്നു കാണിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. അതിനാലാണ് ഇപ്പോള്‍ ഈ കുറിപ്പ് എഴുതുന്നതെന്നും വിനയല്‍ വിശദീകരിച്ചു.

പ്രസ്മീറ്റ് നടത്തി, പക്ഷേ പുറത്തുവന്നത്
രാവിലെ നടത്തിയ പ്രസ്മീറ്റ് ഹോര്‍ട്ടികോര്‍പ്പിന്റെ ചെയര്‍മാനെന്ന നിലയിലാണ്. ഓണത്തിന് ഹോര്‍ട്ടികോര്‍പ്പ് വിജയകരമായി നടത്തിയ വിപണി ഇടപെടലിനെ കുറിച്ച് വിശദീകരിക്കാനായിരുന്നു വാര്‍ത്താസമ്മേളനം.

ഞാന്‍ പറഞ്ഞത് ഇങ്ങനെ
അതിനിടെ ദിലീപ് വിഷയം ചോദിക്കപ്പെട്ടു. കോടതിയില്‍ കേസ് നടക്കുകയല്ലേ...ഇപ്പോള്‍ അതേ കുറിച്ച് പറയുന്നില്ലെന്നാണ് താന്‍ പ്രതികരിച്ചതെന്നും വിനയന്‍ വിശദീകരിച്ചു.

എന്റെ നിലപാട് വ്യക്തമാണ്
ദിലീപ് വിഷയത്തില്‍ എന്റെ നിലപാട് വ്യക്തമാണെന്ന് എല്ലാവര്‍ക്കും അറിയാം. നേരത്തെ പല തവണ താന്‍ നിലപാട് വ്യക്തമാക്കിയതാണെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

ജയിലില്‍ പോകുന്നത് വ്യക്തി കാര്യം
ദിലീപിനെ ജയിലില്‍ കാണാന്‍ പോകുന്ന സിനിമാക്കാര്‍ക്കെതിരേ വിനയന്‍ എന്ന രീതിയില്‍ വരുന്ന വാര്‍ത്ത ശരിയല്ല. അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല. അതൊക്കെ വ്യക്തിപരമായ കാര്യമാണെന്നും വിനയന്‍ വ്യക്തമാക്കി.

ദിലീപ് നിരപരാധിയാണെങ്കില്‍
ദിലീപ് നിരപരാധിയും കുടുക്കപ്പെട്ടതും ആണെങ്കില്‍ അക്കാര്യം അന്വേഷിച്ച് വെളിച്ചത്തുകൊണ്ടുവരണം. ദിലീപിനെ മോചിപ്പിക്കുകയും ഗൂഢാലോചന നടത്തിയവരെ ശിക്ഷിക്കുകയും വേണമെന്നും വിനയന്‍ അഭിപ്രായപ്പെട്ടു.

പോലീസ് പറയുന്നത് തെളിഞ്ഞാല്‍
മറിച്ച് ദിലീപ് ഇത്ര നീചമായ പ്രവര്‍ത്തിക്ക് ക്വട്ടേഷന്‍ കൊടുത്തിരുന്നു എന്നു പോലീസ് പറയുന്നത് തെളിയിക്കപ്പെട്ടാല്‍ തക്കതായ ശിക്ഷ ദിലീപിന് കിട്ടണം. അതിന് അയാള്‍ അര്‍ഹനാണ്.

ചര്‍ച്ചകള്‍ എന്തിന്
ഇതിനിടയില്‍ കിടന്ന് ഹൈക്കോടതി ജഡ്ജിമാരെയും മുതിര്‍ന്ന അഭിഭാഷകരെയും പോലും പഠിപ്പിക്കുന്ന രീതിയില്‍ അലറി ചര്‍ച്ച നടത്തുന്നവരെ കുറിച്ച് എന്തു പറയാനാണെന്നും വിനയന്‍ ചോദിക്കുന്നു.

പ്രമുഖരുടെ നീണ്ട നിര
നിരവധി പ്രമുഖരാണ് ഇപ്പോള്‍ ദിലീപിനെ കാണാന്‍ ജയിലിലെത്തുന്നത്. ജയറാം, ഹരിശ്രീ അശോകന്‍, ഗണേഷ്, കലാഭലന്‍ ഷാജോണ്‍, സംവിധായകന്‍ രഞ്ജിത്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങി നിരവധി പേരാണ് ആലുവ ജയിലിലെത്തിയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.












Click it and Unblock the Notifications