Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് വിദേശി കൊടുത്തത് എട്ടിന്റെ പണി!! അതും ജയിലില്‍ വച്ച്, ഇയാളെ സൈന്യത്തിലെടുക്കണം?

പ്രതിസന്ധി ഘട്ടത്തില്‍ തന്നോടൊപ്പം നില്‍ക്കുമെന്ന് കരുതിയ എല്ലാവരും ദിലീപിനെ കൈവിടുന്ന കാഴ്ചയാണിപ്പോള്‍. താരങ്ങളെല്ലാം ദീലീപിനെ തള്ളിപ്പറഞ്ഞു.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ആലുവ സബ്ജയിലിലാണ് ദിലീപ്. അങ്കമാലി കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷ നിരസിച്ചതോടെ ഉടനെ പുറത്തിറങ്ങാനുള്ള സാധ്യത മങ്ങിയിരിക്കവെയാണ് ദിലീപിന്റെ ജയിലിലെ കഥകള്‍ പുറത്തുവരുന്നത്. ദിലീപിന് ഒരു വിദേശി കൊടുത്ത പണിയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

സോഷ്യല്‍ മീഡിയ ഇത് ആഘോഷിക്കുന്നു. ദിലീപിന്റെ ജീവിതത്തില്‍ കടുത്ത പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന വേളയിലാണ് ദിലീപിന് വിദേശിയായ ഒരു തടവുകാരന്‍ കൊടുത്ത കണ്ണേറ് വാര്‍ത്ത പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുത്തുവെന്ന് വേണം പറയാന്‍. എന്താണ് വിദേശിയായ തടവുകാരന്‍ ദിലീപിന് കൊടുത്ത എട്ടിന്റെ പണി...

സിനിമാ ചിത്രീകരണത്തിന് വേണ്ടി

സിനിമാ ചിത്രീകരണത്തിന് വേണ്ടി

ഇതിന് മുമ്പ് ദിലീപ് ജയിലില്‍ പോയിട്ടുണ്ട്. നിരവധി തവണ. പക്ഷേ അതെല്ലാം സിനിമാ ചിത്രീകരണത്തിന് വേണ്ടിയായിരുന്നു. ഇപ്പോള്‍ കേസില്‍ പെട്ടും ജയിലിലായി. പെട്ടതാകട്ടെ, പെട്ടെന്ന് ഊരിപ്പോരാന്‍ പറ്റാത്ത കേസിലും.

വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍

വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍

വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദിലീപ് വിദേശിയായ ഒരു തടവുകാരനെ സെന്‍ട്രല്‍ ജയിലില്‍ വച്ച് കണ്ടുമുട്ടിയത്. വിദേശിയായതു കൊണ്ടു തന്നെ ഇയാള്‍ അല്‍പ്പ നേരം നടനോട് സംസാരിക്കുകയും ചെയ്തുവത്രെ.

ഇതായിരുന്നു ആ വാക്കുകള്‍

ഇതായിരുന്നു ആ വാക്കുകള്‍

ഈ വിദേശിയായ തടവുകാരന്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സംസാരം കഴിഞ്ഞു പിരിയുന്ന നേരത്ത് മിസ്റ്റര്‍ ദിലീപ് നമുക്ക് ഇനിയും കാണാം എന്നാണ് അയാള്‍ പറഞ്ഞത്.

അറംപറ്റിയ വാക്ക്

അറംപറ്റിയ വാക്ക്

ഈ വാക്ക് അറംപറ്റിയെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. ദിലീപിനെ പോലുള്ള ഒരു നടന്‍ ജയിലിലാകുമെന്ന് സ്വപ്‌നത്തില്‍ പോലും മലയാളി കരുതിയതല്ല. പക്ഷേ, ഇപ്പോള്‍ അകത്തായിരിക്കുന്നു.

വാക്കിന്റെ ശക്തി

വാക്കിന്റെ ശക്തി

ഇത് വിദേശിയുടെ വാക്കിന്റെ ശക്തിയാണെന്നാണ് ചിലരുടെ അഭിപ്രായം. എന്തൊക്കെയായാലും ദിലീപ് വീണ്ടും ജയിലിലെത്തിയിരിക്കുന്നു. തടവുകാരന്റെ റോളില്‍. ഇതില്‍ അഭിനയമൊന്നുമില്ല. എല്ലാം യാഥാര്‍ഥ്യമാണ്.

സ്വര്‍ണ്ണക്കടത്ത് കേസ്

സ്വര്‍ണ്ണക്കടത്ത് കേസ്

സ്വര്‍ണ്ണക്കടത്ത് കേസിലാണ് വിദേശിയായ തടവുകാരന്‍ ജയിലിലായത്. അന്ന് സിനിമയ്ക്ക് ശേഷം അഭിമുഖത്തിനിടെയാണ് ദിലീപ് ഇക്കാര്യം പരസ്യപ്പെടുത്തിയത്. പക്ഷേ, ഇപ്പോള്‍ ദിലീപിന്റെ കാര്യത്തില്‍ ആ വാക്കുകള്‍ യാഥാര്‍ഥ്യമായിരിക്കുന്നു.

ആരാണ് ആ തടവുകാരന്‍

ആരാണ് ആ തടവുകാരന്‍

ആരാണ് ആ തടവുകാരന്‍ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. വാക്കുകള്‍ക്ക് ഇത്രയും ശക്തിയുള്ള ഇയാളെ അതിര്‍ത്തിയില്‍ പാകിസ്താന്റെയും ചൈനയുടെയും സേനകളെ നേരിടാന്‍ നിയോഗിക്കണമെന്നാണ് തമാശ രൂപേണയുടെ ചിലരുടെ പ്രതികരണം.

ജയില്‍ റിസോര്‍ട്ട്

ജയില്‍ റിസോര്‍ട്ട്

ജയില്‍ റിസോര്‍ട്ട് പോലെ കരുതുന്നവരും ജയിലില്‍ പെട്ടുപോകുന്നവരുമുണ്ട്. ജയിലില്‍ വച്ചുള്ള ചിത്രീകരണത്തിനിടെ അത്തരം ഒരുപാട് പേരെ കണ്ടുവെന്നും ദിലീപ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ദിലീപിനെ കൈവിട്ടു

ദിലീപിനെ കൈവിട്ടു

പ്രതിസന്ധി ഘട്ടത്തില്‍ തന്നോടൊപ്പം നില്‍ക്കുമെന്ന് കരുതിയ എല്ലാവരും ദിലീപിനെ കൈവിടുന്ന കാഴ്ചയാണിപ്പോള്‍. താരങ്ങളെല്ലാം ദീലീപിനെ തള്ളിപ്പറഞ്ഞു. താരസംഘടനയും ദിലീപിനെ പുറത്താക്കി.

അപ്പുണ്ണിയും... വിശ്വസിക്കാനാകുന്നില്ല

അപ്പുണ്ണിയും... വിശ്വസിക്കാനാകുന്നില്ല

പക്ഷേ, ഇപ്പോള്‍ ഒന്നും പറയാനായിട്ടില്ലെന്നും കോടതി വിധി വരുന്നത് വരെ കാത്തിരിക്കണമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും പോലീസ് ചോദ്യം ചെയ്തിരിക്കുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നു തന്നെ വിളിക്കുമ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നുവെന്നാണ് അപ്പുണ്ണി പോലീസിനോട് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+