കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് ഉള്‍പ്പെട്ട കേസ്; സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്; കേസില്‍ ഇന്ന് വിചാരണ പുനരാരംഭിക്കും

Google Oneindia Malayalam News

കൊച്ചി: നടന്‍ ദിലീപ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട നടിയെ ആക്രമിച്ച കേസിന്‍റെ വിസ്താര നടപടികള്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നിന്ന് വീണ്ടും ആരംഭിക്കും. കോടതി മാറ്റം ആവശ്യപ്പെട്ട് നടിയും സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രത്യേക കോടതിയില്‍ തന്നെ വിസ്താര നടപടികള്‍ പുനരാരംഭിക്കുന്നത്. അതേസമയം, കോടതി മാറ്റം വേണ്ടതില്ലെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

വിചാരണ കോടതി

വിചാരണ കോടതി

വിചാരണ കോടതി മുന്‍പാകെ ഹാജരാകുന്നതിന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും വിമുഖത അറിയിച്ചതായാണ് വിവരം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എ സുരേശന്‍ ചുമത ഒഴിഞ്ഞേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. വിസ്താരത്തിന്‍റെ തുടര്‍ നടപടി സംബന്ധിച്ച് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സര്‍ക്കാരുമായി കൂടിയാലോചന നടത്തും.

ഹൈക്കോടതി നടപടി

ഹൈക്കോടതി നടപടി

പ്രോസിക്യൂട്ടര്‍ ഡയറക്ടര്‍ ജനറലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. തുടരാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചാലും ഒഴിവാകാനാണ് അദ്ദേഹത്തിന്‍റെ നീക്കം. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും സംസ്ഥാന സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജികള്‍ കഴിഞ്ഞ ദിവസമായിരുന്നു ഹൈക്കോടതി തള്ളിയത്. കേസ് വിചാരണ കോടതിയില്‍ നിന്നും മാറ്റുന്നത് തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടതി നടപടി.

അന്തിമവാദം

അന്തിമവാദം

ഹര്‍ജിയുടെ അന്തിമവാദം കേള്‍ക്കുന്നതുവരെ ഏര്‍പ്പെടുത്തിയ സ്റ്റേയും ഹൈക്കോടതി അവസാനിപ്പിച്ചു. കോടതിയും പ്രോസിക്യൂഷനും സഹകരിച്ചു പോവണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വിചാരണക്കോടതിയില്‍ നിന്നും നീതി കിട്ടുന്നില്ലെന്ന് പ്രോസിക്യൂഷന്‍ തന്നെ പറയുമ്പോള്‍ ഇരയുടെ അവസ്ഥ എന്താണെന്ന് മനസ്സിലാക്കണമെന്നായിരുന്നു ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ വാദിച്ചത്.

വ്യക്തിപരമായി

വ്യക്തിപരമായി

വിചാരണ വേളയില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ചോദ്യങ്ങള്‍ പ്രതിഭാഗം ഉന്നയിച്ചപ്പോള്‍ ജഡ്ജി ഇടപെട്ടില്ലെന്നും നടി കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പ്രോസിക്യൂട്ടര്‍ തന്നെ ജഡ്ജിക്കെതിരെ പറയുന്നത് ആദ്യമാണെന്നും 20 അഭിഭാഷകര്‍ രഹസ്യ വിചാരണ വേളയില്‍ പങ്കെടുക്കുന്നു എന്നുള്ളത് തന്നെ പീഡനമാണെന്നും നടി ബോധിപ്പിച്ചു.

ദിലീപിന്‍റെ അഭിഭാഷകന്

ദിലീപിന്‍റെ അഭിഭാഷകന്


തന്നെ വിസ്തരിച്ച ദിവസം കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്‍റെ അഭിഭാഷകന്‍ വ്യക്തിപരമായി ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങള്‍ ചോദിച്ചിട്ടും ജഡ്ജി നിശബ്ദയായി നോക്കി നിന്നു. തന്‍റെ പല മൊഴികളും രേഖപ്പെടുത്താന്‍ കോടതി തയ്യാറായില്ല. കോടതിയില്‍ വിചാരണ ഇല്ലാത്ത ദിവസം തെളിവായ ദൃശ്യങ്ങളുടെ ഫോറസിന്‍സിക് പരിശോധനാ ഫലം ദിലീപിന്‍റെ അഭിഭാഷകന് കൈമാറിയെന്നും ആരോപണമുണ്ടായിരുന്നു.

പ്രതികള്‍ക്ക് അനുകൂലമായി

പ്രതികള്‍ക്ക് അനുകൂലമായി

പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ പ്രതികള്‍ക്ക് അനുകൂലമായി വിചാരണ കോടതി നിലപാട് സ്വീകരിക്കുന്നുവെന്നായിരുന്നു സര്‍ക്കാര്‍ ഉന്നയിച്ച പ്രധാന ആരോപണം. എന്നാല്‍ ഇരയെ ജഡ്ജി ബുദ്ധിമുട്ടിക്കുകയാണെന്ന ആരോപണം ഉണ്ടെങ്കില്‍ എന്തുകൊണ്ട് അത് അപ്പോള്‍ തന്നെ അറിയിച്ചില്ലെന്നായിരുന്നു കോടതി ചോദിച്ചത്. അറിയിച്ചിരുന്നെങ്കിലും അത് ജഡ്ജി കണക്കിലെടുത്തില്ലെന്നായിരുന്നു സര്‍ക്കാറിന്‍റെ മറുപടി.

നോട്ടീസ് അയക്കും

നോട്ടീസ് അയക്കും

അതേസമയം, സ്റ്റേ നീങ്ങി കേസ് വീണ്ടും ചിചാരണ കോടതിയില്‍ എത്തിയതോടെ പുതുതായി വിസ്തരിക്കേണ്ടവർക്ക് നോട്ടീസ് അയക്കുന്ന നടപടികളാകും ഇന്ന് തുടങ്ങുക. നടിയും പ്രോസിക്യൂഷും വിചാരണ കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതോടെ ആഴ്ചകളായി വിസ്താര നടപടികൾ മുടങ്ങിക്കിടക്കുകയായിരുന്നു.

Recommended Video

cmsvideo
ഭാവനയുടെ വിവാഹം ചിലർ ബഹിഷ്കരിക്കാൻ കാരണം ആ പ്രമുഖ നടൻ?? | Oneindia Malayalam

English summary
actress attack case; train to resume from today, state Govt moves Supreme Court,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X