Dileep Arrest: ദിലീപിന് പിന്നാലെ പല പ്രമുഖരും അറസ്റ്റിലാകും? കാവ്യ മാധവനെ ചോദ്യം ചെയ്യും?
ഇപ്പോഴിതാ ദിലീപിനെ മാത്രമല്ല, ദീലിപിന്റെ ഭാര്യയായ കാവ്യ മാധവനെയും കാവ്യയുടെ അമ്മ ശ്യാമളയെയും വരെ കേസുമായി ബന്ധപ്പെടുത്തി വാർത്തകൾ പുറത്തുവരുന്നുണ്ട്
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ സൂപ്പർതാരം ദിലീപിനെ അറസ്റ്റ് ചെയ്തു എന്ന വാർത്ത ഞെട്ടലോടെയാണ് ആളുകൾ കേട്ടത്. നടി ആക്രമിക്കപ്പെട്ട ദിവസം മുതൽ ഒളിഞ്ഞും തെളിഞ്ഞും ദിലീപിന്റെ പേര് പലരും പറയുന്നുണ്ടായിരുന്നു. എന്നാലും അയലത്തെ വീട്ടിലെ ചെക്കൻ ഇമേജുള്ള ദിലീപ് ഇത്തരം ഒരു കാര്യം ചെയ്യുമെന്ന് ആരും കരുതിയില്ല.
ഇപ്പോഴിതാ ദിലീപിനെ മാത്രമല്ല, ദീലിപിന്റെ ഭാര്യയായ കാവ്യ മാധവനെയും കാവ്യയുടെ അമ്മ ശ്യാമളയെയും വരെ കേസുമായി ബന്ധപ്പെടുത്തി വാർത്തകൾ പുറത്തുവരുന്നുണ്ട്. കാവ്യയുടെ വസ്ത്രവിൽപന കേന്ദ്രമായ ലക്ഷ്യയിൽ പോലീസ് റെയ്ഡ് നടന്നതോടെയാണ് കാവ്യയ്ക്കും അമ്മയ്ക്കും എതിരെ റിപ്പോർട്ടുകൾ വന്നുതുടങ്ങിയത്. അവയിൽ അവസാനത്തെ ചില റിപ്പോർട്ടുകൾ ഞെട്ടിക്കുന്നവയാണ്....

ദിലീപിന്റെ അറസ്റ്റോടെ സംഭവിച്ചത്...
ഇന്നലെ (ജൂലൈ 10 തിങ്കളാഴ്ച) രാവിലെ മുതൽ ദിലീപിനെ ചോദ്യം ചെയ്തുവരികയായിരുന്നു പോലീസ്. ഇതിനിടയിൽ വൈകുന്നേരത്തോടെ അറസ്റ്റും രേഖപ്പെടുത്തി. രാത്രിയോടെയാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദിലീപിനെ അറസ്റ്റ് ചെയ്തു എന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഓൺലൈൻ പോർട്ടലുകളിൽ പല അറസ്റ്റുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

ശ്യാമളയെ അറസ്റ്റ് ചെയ്തു?
ദിലീപിന്റെ ഭാര്യയായ കാവ്യ മാധവന്റെ അമ്മയായ ശ്യാമളയെയും അറസ്റ്റ് ചെയ്തതായി ഒരു ഓൺലൈൻ പോർട്ടലാണ് റിപ്പോർട്ട് ചെയ്തത്. ആക്രമത്തിന് മുന്നോടിയായി ശ്യാമളയുടെ മേല്‍നോട്ടത്തിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ നിന്നും രണ്ടുലക്ഷം രൂപ കൈപ്പറ്റിയെന്ന് മൊഴി ലഭിച്ചു ഇതേത്തുടർന്നാണ് അറസ്റ്റെന്നാണ് റിപ്പോർട്ട് പ്രത്യക്ഷപ്പെട്ടത്.

ആ വാർത്തയിൽ പറയുന്നത്...
ഒന്നാം പ്രതിയായ സുനില്‍ കുമാറില്‍ നിന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ ശേഖരിച്ച തെളിവുകളാണ് ശ്യാമളയുടെ അറസ്റ്റിന് വഴിയൊരുക്കിയത്. നടിയെ ആക്രമിച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ നാദിര്‍ഷയുടെ നിര്‍ദ്ദേശ പ്രകാരം ശ്യാമളയെ ഏല്‍പ്പിച്ചുവെന്നാണ് സുനിയുടെ മൊഴി - ചിത്രീകരിച്ച ദൃശ്യങ്ങൾ നടിയുടെ ബന്ധുവിന് കൈമാറിയതായി മൊഴിയുണ്ടെന്ന് പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു.

നാദിർഷയുടെയും അപ്പുണ്ണിയുടെയും അറസ്റ്റ്
ദിലീപിന് പിന്നാലെ മാനേജരായ അപ്പുണ്ണിയെയും ചലച്ചിത്രതാരവും ദീലിപിന്റെ ബിസിനസ് പാർട്ണറുമായ നാദിർഷയെയും പോലീസ് അറസ്റ്റ് ചെയ്തതായി ഊഹോപോഹങ്ങൾ ഉണ്ടായിരുന്നു. ദിലീപും നാദിര്‍ഷായും അറസ്റ്റിലായതിന് പിന്നാലെയാണ് കാവ്യയുടെ അമ്മയും അറസ്റ്റിലായത് എന്ന് വ്യക്തമായിത്തന്നെ അച്ചടിച്ച പോർട്ടലുകളും ഉണ്ട്. എന്നാൽ ഇങ്ങനെ ഒരു കാര്യം നടന്നിട്ടില്ല.

എന്നാൽ സത്യത്തിൽ സംഭവിച്ചത്
ദിലീപിന്റെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ഡി ജി പി ലോക്നാഥ് ബെഹ്റ പറഞ്ഞത് ഈ കേസുമായി ബന്ധപ്പെട്ട് നാദിർഷയെയോ അപ്പുണ്ണിയെയോ തങ്ങൾ അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ്. ഇതോടെ നാദിർഷ, അപ്പുണ്ണി, ശ്യാമള എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്തകളുടെ മുനയൊടിഞ്ഞു

കാവ്യ മാധവനെ ചോദ്യം ചെയ്യും?
ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ കാവ്യയെ ഇന്ന് ചോദ്യം ചെയ്യുമെന്ന് ഒരു പോർട്ടൽ മാത്രമാണ് വാർത്ത കൊടുത്തത്. ദീലിപിനെ അറസ്റ്റ് ചെയ്തതോടെ കാവ്യയിൽ നിന്നും പോലീസ് മൊഴിയെടുക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇത് എപ്പോൾ നടക്കുമെന്ന കാര്യം പോലീസ് വിട്ടുപറഞ്ഞിട്ടില്ല.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications