Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് പൾസർ സുനി? ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ ട്രാവലറിന്റെ ഡ്രൈവറാണ് സുനി.. എല്ലാം ക്ലിയറല്ലേ??

ആരാണ് ഈ പൾസര്‍ സുനി. ശരിക്കും എന്താണ് ഇയാൾക്ക് സിനിമാ മേഖലയുമായും ദീലിപുമായും ബന്ധം

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം പുറത്തായതോടെയാണ് പള്‍സര്‍ സുനി എന്നൊരു പേര് ആളുകൾ ശ്രദ്ധിക്കുന്നത്. സുനിൽ കുമാർ എന്ന പെരുമ്പാവൂര്‍ സ്വദേശിയാണ് പള്‍സര്‍ സുനി എന്ന പേരിൽ ഇന്ന് കേരളം ഉറ്റുനോക്കൂന്ന കോളിളക്കം സൃഷ്ടിച്ച കേസിലെ മുഖ്യപ്രതി. ആരാണ് ഈ പൾസര്‍ സുനി. ശരിക്കും എന്താണ് ഇയാൾക്ക് സിനിമാ മേഖലയുമായും ദീലിപുമായും ബന്ധം.. ഞെട്ടിക്കുന്ന വിവരങ്ങൾ കാണൂ..

സുനി ഒരു സ്ഥിരം കുറ്റവാളി
നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പള്‍സര്‍ സുനിയുടെ പേരില്‍ കൊച്ചിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇഷ്ടം പോലെ കേസുകളുണ്ട്. പെരുമ്പാവൂര്‍ സ്വദേശിയാണ് പള്‍സര്‍ സുനി എന്ന പേരില്‍ അറിയപ്പെടുന്ന സുനില്‍ കുമാര്‍. പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങിയ 13 കേസുകളാണ് സുനിയുടെ പേരിൽ ഉള്ളത്. ഇതിൽ ഏറ്റവും പ്രധാനം നടിയെ ആക്രമിച്ച കേസ് തന്നെ.

സിനിമാക്കാരുടെ സുനിക്കുട്ടൻ

സിനിമാക്കാരുടെ സുനിക്കുട്ടൻ

പള്‍സര്‍ സുനി എന്ന പേരിനേക്കാള്‍ സിനിമ ലോകത്ത് സുനി അറിയപ്പെടുന്നത് മറ്റൊരു പേരില്‍ ആണ് എന്നാണ് പറയപ്പെടുന്നത്. സിനിമ സെറ്റുകളില്‍ സുനി സ്‌നേഹത്തോടെ വിളിക്കപ്പെട്ടിരുന്നത് സുനിക്കുട്ടന്‍ എന്നായിരുന്നു പോലും. മുകേഷ്, മുകേഷിന്റെ അമ്മ, അനൂപ് മേനോൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങി സിനിമയിലെ ചെറുതും വലുതുമായ താരങ്ങളുടെ ഒപ്പം സുനിൽ നിൽക്കുന്ന ഫോട്ടോയും ഇഷ്ടം പോലെ.

പൾസർ സുനി സുനിക്കുട്ടനായ കഥ

പൾസർ സുനി സുനിക്കുട്ടനായ കഥ

സിനിമാക്കാരുമായി അടുത്ത ബന്ധം ആയിരുന്നു സുനി പുലര്‍ത്തിയിരുന്നത്. പള്‍സര്‍ ബൈക്കുകള്‍ മാത്രം തിരഞ്ഞുപിടിച്ച് മോഷ്ടിച്ചതിന്റെ പേരിലാണ് സുനില്‍കുമാറിന് പള്‍സര്‍ സുനി എന്ന പേര് കിട്ടിയത്. എന്നാല്‍ സിനിമാക്കാര്‍ക്ക് പലര്‍ക്കും ഈ പേര് സുപരിചിതമായിരുന്നില്ല. അതുകൊണ്ട് തന്നെ സുനിക്കുട്ടന്‍ എന്ന വിളിപ്പേരായിരുന്നു സുനിലിന്.

അപ്പുണ്ണിയുടെ ഡ്രൈവർ

അപ്പുണ്ണിയുടെ ഡ്രൈവർ

ദീലീപിന്റെ മാനേജരായ അപ്പുണ്ണിക്ക് സ്വന്തമായി നാല് ട്രാവലറുകളാണത്രെ ഉള്ളത്. ദിലീപിന്റെ ചിത്രങ്ങളുടെ ഷൂട്ടിങ്ങിനു വേണ്ടിയാണ്‌ ഈ വാഹനങ്ങൾ ഓടിയിരുന്നത്‌. ഈ നാല് വണ്ടികളിലൊന്ന് സുനിയാണ് ഓടിച്ചിരുന്നത് എന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്. ഇങ്ങനെയാകണം ഇയാൾ സിനിമാ സെറ്റുകളിൽ എത്തിയിരുന്നത് എന്നാണ് നിഗമനം.

വേറെയും ജോലികളിൽ

വേറെയും ജോലികളിൽ

ഇത് മാത്രമല്ല, അപ്പുണ്ണിയുടെ കേറ്ററിങ്‌ വാഹനത്തിന്റെ ഡ്രൈവറായും സുനി ജോലി ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ദിലീപിന്റെ ഡ്രൈവറും മാനേജരുമായിരുന്നു അപ്പുണ്ണി. നടിയെ ആക്രമിച്ച കേസില്‍ പോലീസ് തിരയുന്ന അപ്പുണ്ണി ഇപ്പോൾ ഒളിവിൽ ആണ്. അപ്പുണ്ണിയെ കിട്ടിയാൽ മാത്രമേ പോലീസ് ദിലീപിന്റെ ജാമ്യാപേക്ഷ പോലും മുന്നോട്ട് പോകാൻ അനുവദിക്കൂ എന്നാണ് വിവരം.

ആക്രമിക്കാൻ ഉപയോഗിച്ച വണ്ടി

ആക്രമിക്കാൻ ഉപയോഗിച്ച വണ്ടി

ഇതേസമയം, മൂന്നാറിലെ ലൊക്കേഷനില്‍ ഭക്ഷണ വിതരണക്കാരനായിരുന്ന വയനാട്‌ സ്വദേശിക്ക് വേണ്ടി വാടകയ്ക്ക് എടുത്ത വണ്ടിയാണ് സുനി കൃത്യം നടത്താൻ ഉപയോഗിച്ചത് എന്നും വിവരമുണ്ട്. ഉച്ചയോടെ വൈകാതെ തിരിച്ചെത്താം എന്ന് പറഞ്ഞ് വണ്ടിയെടിത്ത സുനി ആവശ്യം പറഞ്ഞിരുന്നില്ലത്രെ. തങ്ങള്‍ അറിയാതെയാണ്‌ സുനി വാഹനം കൊണ്ടുപോയതെന്നാണ് വയനാട് സ്വദേശിയുടെ മൊഴി.

സുനി പലരുടെയും വണ്ടി ഓടിച്ചു

സുനി പലരുടെയും വണ്ടി ഓടിച്ചു

ആക്രമണത്തിന് ഇരയായ നടിയുടെ വാഹനം പണ്ട് പൾസർ സുനി ഓടിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. നടിയെയും സുനിയെയും ഗോവയിൽ കണ്ടു എന്ന് ദിലീപ് ഒരു ചാനൽ ചർച്ചയിൽ പറയാൻ കാരണം പോലും ഇതാണത്രെ. ഇതിന് മുമ്പ് പൾസർ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. സിനിമാ രംഗത്തെ പലരുമായും സുനിക്ക് ബന്ധമുള്ളതായി റിപ്പോര്‍ട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+