കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ ആവശ്യം തള്ളി; നടി ആക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി, വിചാരണ വേഗം തീര്‍ക്കണം

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജിയെ അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. ആക്രമിക്കപ്പെട്ട നടിയുടെ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം. ഇതിനെതിരെ പ്രതി ദിലീപ് സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി. വനിതാ ജഡ്ജി ഹണി വര്‍ഗീസാകും കേസില്‍ വാദം കേള്‍ക്കുക.

എറണാകുളം സിബിഐ കോടതി (3) യില്‍ ആണ് വാദം നടത്തുക. വിചാരണ നടപടികള്‍ വേഗം തീര്‍ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വനിതാ ജഡ്ജി വേണം, പ്രത്യേക കോടതി വേണം, വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റണം എന്നീ ആവശ്യങ്ങളാണ് നടി കോടതിയില്‍ ഉന്നയിച്ചത്.....

 നടിക്ക് മാത്രമായി എന്തിനാണ്

നടിക്ക് മാത്രമായി എന്തിനാണ്

നടിയുടെ ആവശ്യങ്ങള്‍ക്കെതിരെ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നടിക്ക് മാത്രമായി എന്തിനാണ് പ്രത്യേക പരിഗണന നല്‍കുന്നതെന്നാണ് ദിലീപ് കോടതിയില്‍ ചോദിച്ചത്. നടി സമീപിച്ചത് നിയമപരമായ അവകാശങ്ങള്‍ തേടിയാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കി. വനിതാ ജഡ്ജി വേണമെന്ന ആവശ്യം ന്യായമാണെന്നും കോടതി നിരീക്ഷിച്ചു.

വിചാരണ നടപടികള്‍

വിചാരണ നടപടികള്‍

വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടരണം എന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. ഇക്കാര്യം കോടതി കണക്കിലെടുത്തില്ല. നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. എറണാകുളം സിബിഐ-3 കോടതിയിലേക്ക് വിചാരണ നടപടികള്‍ മാറ്റി.

വിചാരണ വൈകിപ്പിക്കാന്‍

വിചാരണ വൈകിപ്പിക്കാന്‍

പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിചാരണ വൈകിപ്പിക്കാനാണ് ദിലീപിന്റെ നീക്കമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. വിചാരണ തൃശൂരിലേക്ക് മാറ്റണമെന്നായിരുന്നു നടിയുടെ ഒരു ആവശ്യം. എന്നാല്‍ തൃശൂരിലും പാലക്കാടും വനിതാ ജഡ്ജിമാരെ കിട്ടാനില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

മെമ്മറി കാര്‍ഡ് തേടി സുപ്രീംകോടതിയില്‍

മെമ്മറി കാര്‍ഡ് തേടി സുപ്രീംകോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നേരത്തെ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിയുടെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

ഉടന്‍ പരിഗണിക്കും

ഉടന്‍ പരിഗണിക്കും

ദിലീപ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഫെബ്രുവരി അവസാന വാരത്തിലേക്കാണ് മാറ്റിവെച്ചിരുന്നത്. ജസ്റ്റിസ് എഎന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു നടപടി. നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ വീഡിയോയിലെ സംഭാഷണങ്ങള്‍ ഉപകരിക്കുമെന്നാണ് ദിലീപിന്റെ വാദം. ഇതിന് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കണമെന്നും ദിലീപ് ആവശ്യപ്പെടുന്നു.

ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നു

ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നു

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. അഭിഭാഷകരുടെ സാന്നിധ്യത്തില്‍ പ്രതിയുടെ അഭിഭാഷകര്‍ ഇവ പരിശോധിക്കുകയും ചെയ്തിരുന്നു. ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം. ഈ ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറിയാല്‍ ഇരയുടെ ഭാവി അവതാളത്തിലാകുമെന്ന് സര്‍ക്കാര്‍ വാദിക്കുന്നു.

ഹൈക്കോടതി തള്ളിയപ്പോള്‍

ഹൈക്കോടതി തള്ളിയപ്പോള്‍

മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് നടന്‍ സുപ്രീംകോടതിയെ സമീപ്പിച്ചത്. 2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നടി ആക്രമിക്കപ്പെട്ടത്. ആദ്യം ക്വട്ടേഷന്‍ സംഘങ്ങള്‍ അറസ്റ്റിലായെങ്കിലും പിന്നീടാണ് ദിലീപിനെതിരെ ആരോപണം ഉയര്‍ന്നത്.

അമേരിക്കയെ വിറപ്പിച്ച് ഇറാന്റെ നീക്കം; ഹോര്‍മുസില്‍ തീതുപ്പി കപ്പല്‍വേധ മിസൈലുകള്‍, 100 കപ്പലുകളുംഅമേരിക്കയെ വിറപ്പിച്ച് ഇറാന്റെ നീക്കം; ഹോര്‍മുസില്‍ തീതുപ്പി കപ്പല്‍വേധ മിസൈലുകള്‍, 100 കപ്പലുകളും

English summary
Actress attack case; Woman Judge Allowed by HC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X