കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നടിക്കെതിരേ ക്രൂര പീഡനം? രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അഭിനയം'; എംഎല്‍എക്ക് കുരുക്ക് മുറുകി

തിങ്കളാഴ്ച കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇനി കേസെടുത്ത കാര്യം നിയമസഭാ അധ്യക്ഷന്‍ എന്ന നിലയില്‍ സ്പീക്കറെ അറിയിക്കും.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മോശം പരാമര്‍ശം നടത്തിയെന്ന ആരോപണം നേരിടുന്ന പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരേ വനിതാ കമ്മീഷന്‍ നടപടി തുടങ്ങി. എംഎല്‍എക്കെതിരേ വനിതാ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കേസെടുക്കുമെന്ന് കഴിഞ്ഞ ദിവസം വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

ആക്രമിക്കപ്പെട്ട നടിക്കെതിരേ മോശം പരാര്‍മശം പിസി ജോര്‍ജ് എംഎല്‍എ നടത്തിയെന്നാണ് കേസ്. കേസെടുത്ത വിവരം സ്പീക്കറെ അറിയിക്കും. തുടര്‍ നടപടികള്‍ വേഗത്തിലാക്കിയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു.

പിസി ജോര്‍ജ് വിവാദം

പിസി ജോര്‍ജ് വിവാദം

പിസി ജോര്‍ജ് ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തിലും പിന്നീട് സ്വകാര്യചാനലിലും നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. ഇതിനെതിരേ സിനിമാ മേഖലയിലേയും രാഷ്ട്രീയ രംഗത്തുള്ളവരും പരസ്യമായി വിര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

ദില്ലിയിലെ നിര്‍ഭയേയാക്കാള്‍ ക്രൂരം

ദില്ലിയിലെ നിര്‍ഭയേയാക്കാള്‍ ക്രൂരം

നടിക്ക് നേരെയുണ്ടായത് ദില്ലിയിലെ നിര്‍ഭയേയാക്കാള്‍ ക്രൂരമായ പീഡനമാണെന്ന പ്രോസിക്യൂഷന്‍ വാദത്തെ എതിര്‍ത്താണ് പിസി ജോര്‍ജ് എംഎല്‍എ സംസാരിച്ചത്. ഇതിനിടെ എംഎല്‍എ പറഞ്ഞ വാക്കുകളാണ് കേസിന് ആധാരം.

എങ്ങനെ നടി അഭിനയിക്കാന്‍ പോയി

എങ്ങനെ നടി അഭിനയിക്കാന്‍ പോയി

ഇത്രയും ക്രൂരമായ പീഡനമാണ് നടന്നതെങ്കില്‍ സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ എങ്ങനെ നടി അഭിനയിക്കാന്‍ പോയെന്നായിരുന്നു പിസി ജോര്‍ജിന്റെ ചോദ്യം. പിന്നീട് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പ്രതികരണം അല്‍പ്പം അദ്ദേഹം മയപ്പെടുത്തി.

പിസി ജോര്‍ജ് വിശദീകരിച്ചു

പിസി ജോര്‍ജ് വിശദീകരിച്ചു

നടിക്കെതിരേ അല്ല, പ്രോസിക്യൂഷന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ ഉന്നയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത് എന്നായിരുന്നു പിന്നീട് പിസി ജോര്‍ജ് നല്‍കിയ വിശദീകരണം.

നിയമോപദേശം തേടി

നിയമോപദേശം തേടി

സംഭവത്തില്‍ വനിതാ നേതാക്കളും സിനിമാ-രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയതോടെ വനിതാ കമ്മീഷന്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് കേസെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടി.

കടുത്ത തീരുമാനം എടുക്കുന്നു

കടുത്ത തീരുമാനം എടുക്കുന്നു

പിസി ജോര്‍ജിനെതിരേ കേസെടുക്കുന്നതില്‍ തെറ്റില്ല എന്ന നിയമോപദേശമാണ് വനിതാ കമ്മീഷന് ലഭിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന കമ്മീഷന്‍ യോഗത്തില്‍ പിസി ജോര്‍ജിനെതിരേ കേസെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സ്പീക്കറെ അറിയിക്കും

സ്പീക്കറെ അറിയിക്കും

തിങ്കളാഴ്ച കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇനി കേസെടുത്ത കാര്യം നിയമസഭാ അധ്യക്ഷന്‍ എന്ന നിലയില്‍ സ്പീക്കറെ അറിയിക്കും. തുടര്‍ന്ന് പിസി ജോര്‍ജിനെ ചോദ്യം ചെയ്യുന്നതിന് അനുമതി വാങ്ങും.

അടുത്താഴ്ചയേ ഉണ്ടാകൂ

അടുത്താഴ്ചയേ ഉണ്ടാകൂ

പിസി ജോര്‍ജിനെ നേരിട്ട് വിളിപ്പിക്കുന്ന കാര്യം അടുത്താഴ്ചയേ ഉണ്ടാകൂ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. കേസെടുക്കാന്‍ തീരുമാനിച്ച വനിതാ കമ്മീഷനെതിരേ പിസി ജോര്‍ജ് കടുത്ത ഭാഷയില്‍ രംഗത്തെത്തിയിരുന്നു.

തൂക്കിക്കൊല്ലാന്‍ അധികാരമില്ല

തൂക്കിക്കൊല്ലാന്‍ അധികാരമില്ല

തന്നെ തൂക്കിക്കൊല്ലാനൊന്നും കമ്മീഷന് അധികാരമില്ലെന്നും തനിക്ക് സൗകര്യമുള്ളപ്പോള്‍ കമ്മീഷന് മുന്നില്‍ ഹാജരാകുമെന്നുമായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. തന്നെ ആരും മര്യാദ പടിപ്പിക്കേണ്ടെന്നും പിസി പറഞ്ഞു. ഈ വാക്കുകള്‍ കമ്മീഷനെ ചൊടിപ്പിച്ചു.

വിരട്ടല്‍ വേണ്ടെന്ന് കമ്മീഷന്‍

വിരട്ടല്‍ വേണ്ടെന്ന് കമ്മീഷന്‍

പിസി ജോര്‍ജിന്റെ വിരട്ടല്‍ വനിതാ കമ്മീഷനോട് വേണ്ടെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ മറുപടി നല്‍കി. എംഎല്‍എ പദവി മറന്ന് പെരുമാറരുതെന്നും വനിതാ കമ്മീഷന്‍ പ്രതികരിച്ചു. ജോര്‍ജിന്റെ സൗകര്യം കൂടി പരിഗണിച്ച് അദ്ദേഹത്തിന്റെ വിശദീകരണം കേള്‍ക്കുമെന്നും കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ പറഞ്ഞു.

ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം

ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം

ജനപ്രതിനിധികള്‍ നിയമസംവിധാനത്തോടും സത്യപ്രതിജ്ഞയോടും കൂറു പുലര്‍ത്തേണ്ടവരാണ്. സ്വമേധയാ കേസെടുക്കാനും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനും വനിതാ കമ്മീഷന് അധികാരം നല്‍കുന്ന നിയമം നാട്ടിലുണ്ടെന്നും ജോസഫൈന്‍ ഓര്‍മിപ്പിച്ചു.

 തൂക്കിക്കൊല്ലില്ല

തൂക്കിക്കൊല്ലില്ല

ആരെയും ശിക്ഷിക്കുകയോ തൂക്കിക്കൊല്ലാന്‍ വിധിക്കുകയോ ചെയ്യുന്ന സ്ഥാപനമല്ല വനിതാ കമ്മീഷന്‍. സ്ത്രീകള്‍ക്കെതിരേ നടപടിയുണ്ടായാല്‍ ഇടപെടും. അത് ആരുടെ ഭാഗത്തുനിന്നായാലും ഇടപെടും. ഒരു പ്രത്യേക പരിഗണന ആര്‍ക്കുമില്ലെന്നും ജോസഫൈന്‍ പറഞ്ഞു. വിഷയത്തില്‍ മുമ്പ് സ്പീക്കറും മുഖ്യമന്ത്രിയും പറഞ്ഞ വാക്കുകള്‍ നോക്കിയാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പിസി ജോര്‍ജ് എംഎല്‍എക്ക് യാതൊരു പിന്തുണയും ലഭിക്കാന്‍ സാധ്യതയില്ല.

English summary
Actress Attack case: Woman Commission register case against PC George MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X