Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞെട്ടിക്കുന്ന വാര്‍ത്ത: കൊച്ചിയില്‍ മറ്റൊരു യുവനടിയെ പീഡിപ്പിച്ചു; 33 ലക്ഷം രൂപയും തട്ടി

ഈ കേസില്‍ അറസ്റ്റിലായ വിന്‍സണ്‍ യുവതിയില്‍ നിന്നു 33 ലക്ഷം രൂപയാണ് തട്ടിയത്. നായികാ വേഷം കിട്ടുന്നതിന് ചില മന്ത്രവാദങ്ങളടക്കമുള്ള ആഭിചാര ക്രിയകള്‍ നടത്തണമെന്നായിരുന്നു ഇയാള്‍ നടിയെ ധരിപ്പിച്ചിരുന്നത്.

കൊച്ചി: സിനിമാ മേഖലയില്‍ നിന്നു ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. യുവനടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജനപ്രിയതാരം ദിലീപ് അറസ്റ്റിലാവുകയും തുടര്‍ന്നുള്ള അന്വേഷണ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവരികയും ചെയ്യുന്നതിനിടെയാണ് മറ്റൊരു പീഡന വാര്‍ത്ത.

ഇപ്പോള്‍ മറ്റൊരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന താരത്തെയാണ് യുവാവ് പീഡിപ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കപ്പെട്ട താരം പ്രമുഖ നടിയല്ല. പക്ഷേ തമിഴ് സിനിമകളിലടക്കം അഭിനയിച്ചിട്ടുണ്ട്. മയയാളത്തില്‍ നായിക വേഷം നല്‍കാമെന്ന് പറഞ്ഞായിരുന്നുവത്രെ ചൂഷണം. കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് അറസ്റ്റിലായത്. പോലീസ് നല്‍കുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്.

വിന്‍സണ്‍ ലോനപ്പന്‍

വിന്‍സണ്‍ ലോനപ്പന്‍

നായികാ വേഷം വാങ്ങിനല്‍കാമെന്ന് പറഞ്ഞാണ് യുവതിയായ നടിയെ പീഡിപ്പിച്ചത്. കേസില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സണ്‍ ലോനപ്പനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ദന്തഡോക്ടര്‍

ദന്തഡോക്ടര്‍

ദന്തഡോക്ടറാണ് പീഡനത്തിന് ഇരയായ താരം. അവസരത്തിനായി കാത്തിരുന്ന യുവതിയെ പ്രതി മുതലെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ നടന്റെ സിനിമയില്‍ നായിക വേഷം നല്‍കാമെന്നായിരുന്നു വാഗ്ദാനം.

പീഡിപ്പിക്കുക മാത്രമല്ല

പീഡിപ്പിക്കുക മാത്രമല്ല

പീഡിപ്പിക്കുക മാത്രമല്ല, 33 ലക്ഷം രൂപ യുവതിയില്‍ നിന്നു വിവിധ സമയങ്ങളിലായി കൈവശപ്പെടുത്തുകയും ചെയ്തു പ്രതി. പണം ഇയാള്‍ മറ്റു പല ആവശ്യങ്ങള്‍ പറഞ്ഞ് കൈവശപ്പെടുത്തുകയായിരുന്നുവത്രെ.

എറണാകുളം പോലീസ്

എറണാകുളം പോലീസ്

33 ലക്ഷം രൂപയാണ് പ്രതി തട്ടിയതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. എറണാകുളം നോര്‍ത്ത് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കോടതിയില്‍ ഹാജരാക്കും.

യുവനായകന്റെ ചിത്രത്തില്‍ നായിക

യുവനായകന്റെ ചിത്രത്തില്‍ നായിക

യുവനായകന്റെ ചിത്രത്തില്‍ നായിക വേഷം വാങ്ങി നല്‍കാമെന്നായിരുന്നു വിന്‍സണ്‍ ലോനപ്പന്റെ വാഗ്ദാനം. ഇതുവിശ്വസിപ്പിച്ചാണ് യുവതിയെ ചൂഷണം ചെയ്തത്. എന്നാല്‍ വാഗ്ദാനം ചെയ്ത കാര്യം ഇതുവരെ നടന്നില്ല.

അസിസ്റ്റന്റ് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍

അസിസ്റ്റന്റ് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍

യുവനായകന്റെ ചിത്രത്തില്‍ നേരത്തെ അസിസ്റ്റന്റ് സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട് കൊടുങ്ങല്ലൂര്‍ സ്വദേശിയായ വിന്‍സണ്‍ ലോനപ്പന്‍. ഇപ്പോള്‍ തമിഴ് സിനിമയില്‍ അഭിനയിക്കുകയാണ് പീഡനത്തിന് ഇരയായ നടി.

അമേരിക്കന്‍ മലയാളിയായ യുവതി

അമേരിക്കന്‍ മലയാളിയായ യുവതി

അമേരിക്കന്‍ മലയാളിയായ യുവതിയാണ് പീഡനത്തിന് ഇരയായതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് പരസ്യമാക്കിയിട്ടില്ല. പണം തട്ടാന്‍ കാരണമായി പ്രതി പറഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ചും പോലീസ് സൂചന നല്‍കി.

പ്രമുഖരെ ചോദ്യം ചെയ്യുന്നു

പ്രമുഖരെ ചോദ്യം ചെയ്യുന്നു

നേരത്തെ യുവനടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവം ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയാണ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ദിലീപുമായി ബന്ധമുള്ളവരെയെല്ലാം പോലീസ് ചോദ്യം ചെയ്യുന്ന അവസ്ഥയാണിപ്പോള്‍.

സുഹൃത്തുക്കളെയും ബന്ധമുള്ളവരെയും

സുഹൃത്തുക്കളെയും ബന്ധമുള്ളവരെയും

ദിലീപിന്റെ ഭാര്യ കാവ്യാ മാധാവന്‍, അവരുടെ അമ്മ ശ്യാമള എന്നിവര്‍ക്ക് പുറമെ ഇപ്പോള്‍ റിമി ടോമിയെയും പോലീസ് ചോദ്യം ചെയ്തുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഫോണില്‍ റിമിയോട് ചില കാര്യങ്ങള്‍ പോലീസ് ചോദിച്ചറിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഇനിയും തേടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഭിചാര ക്രിയകള്‍ക്ക് പണം വേണം

ആഭിചാര ക്രിയകള്‍ക്ക് പണം വേണം

ഈ വാര്‍ത്തകള്‍ക്കിടെയാണ് മറ്റൊരു നടി പീഡിപ്പിക്കപ്പെട്ടുവെന്ന കേസ് വരുന്നത്. ഈ കേസില്‍ അറസ്റ്റിലായ വിന്‍സണ്‍ യുവതിയില്‍ നിന്നു 33 ലക്ഷം രൂപയാണ് തട്ടിയത്. നായികാ വേഷം കിട്ടുന്നതിന് ചില മന്ത്രവാദങ്ങളടക്കമുള്ള ആഭിചാര ക്രിയകള്‍ നടത്തണമെന്നായിരുന്നു ഇയാള്‍ നടിയെ ധരിപ്പിച്ചിരുന്നത്. ഇതിന് വേണ്ടിയാണ് പണം തട്ടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+