Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ പൃഥ്വിരാജ് മാപ്പ് പറഞ്ഞു... ഇനി ഒരിക്കലും അങ്ങനെ ചെയ്യില്ല; വായിക്കണം ഈ പോസ്റ്റ്

തിരുവനന്തപുരം/കൊച്ചി: മലയാള സിനിമയില്‍ മനസ്സ് തുറന്ന് അഭിപ്രായം പറയുന്ന ഒരു നടന്‍ ഉണ്ടെങ്കില്‍ അത് പൃഥ്വിരാജ് ആണ്, പൃഥ്വിരാജ് ആണ്, പൃഥ്വിരാജ് മാത്രമാണ്. ആര്‍ക്ക് എന്ത് തോന്നും എന്നതല്ല, എന്താണ് താന്‍ പറയേണ്ടത് എന്ന് കൃത്യമായി അറിയാവുന്ന കലാകാരന്‍ എന്ന് വിശേഷിപ്പിക്കാം പൃഥ്വിരാജിനെ.

തന്റെ സുഹൃത്തുകൂടിയായ നടി ആക്രമിക്കപ്പപ്പെട്ടപ്പോള്‍ ആദ്യം പ്രതികരണവുമായി എത്തിവരിലും പൃഥ്വി രാജ് ഉണ്ടായിരുന്നു. ഇപ്പോള്‍ പൃഥ്വിരാജിനൊപ്പമുള്ള സിനിമയില്‍ ആക്രമിക്കപ്പെട്ട നടി അഭിനയിക്കാന്‍ പോവുകയാണ്.

ഈ വേളയിലാണ് പൃഥ്വിരാജ് അത് പറയുന്നത്. അത് മലയാള സിനിമാ പ്രേക്ഷകരോടുള്ള മാപ്പ് ചോദിക്കലല്ല, യഥാര്‍ത്ഥത്തിലുള്ള ഒരു വിപ്ലവ പ്രഖ്യാപനമാണ്. ഇനി സ്ത്രീ വിരുദ്ധ സിനിമകളില്‍ പൃഥ്വിരാജ് ഉണ്ടാവില്ല. ഒരുനടന്‍ നടത്തിയ ഏറ്റവും വിപ്ലവാത്മകമായ പ്രഖ്യാപനം

കറേജ്... അതേ ധൈര്യം തന്നെ

കറേജ് എന്നാണ് പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് കുറിപ്പിന് കൊടുത്തിരിക്കുന്ന തലക്കെട്ട്. തന്റെ ജീവിതത്തിലെ സ്ത്രീകള്‍ കാണിച്ച ധൈര്യത്തെ കുറിച്ച് പറഞ്ഞുകൊണ്ട് തന്നെയാണ് പൃഥ്വിരാജ് തുടങ്ങുന്നത്. അമ്മയും ഭാര്യയും.

കരുണാര്‍ദ്രം, സങ്കീര്‍ണം

തന്റെ ജീവിതത്തിലെ ഏറ്റവും നീറുന്ന ചില നിമിഷങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് അവിശ്വസനീയമായ ധീരതകൊണ്ടാണ്. ദൈവത്തിന്റെ ഏറ്റവും കരുണാര്‍ദ്രവും അതേസമയം സങ്കീര്‍ണവുമായ സൃഷ്ടികളില്‍ നിന്നാണ് ആ ധാരത കണ്ടത്. അത് സ്ത്രീകളാണെന്ന് പൃഥ്വി പറയുന്നു.

അമ്മയും ഭാര്യയും

ഒരു ദിവസം കൊണ്ട് എല്ലാം കീഴ്‌മേല്‍ മറിഞ്ഞ ഒരു അവസ്ഥയില്‍ നിന്ന് രണ്ട് ആണ്‍കുട്ടികളെ വളര്‍ത്തി വലുതാക്കി ഈ നിലയിലാക്കിയ അമ്മ, നാല്‍പത് മണിക്കൂറോളം നീണ്ട പ്രസവനവേദനയ്ക്ക് ശേഷം 'ഒരുകുഴപ്പവും ഇല്ല പൃഥ്വി' എന്ന്പറഞ്ഞ ഭാര്യ... തന്റെ ജീവിതത്തിലെ സ്ത്രീകള്‍ക്ക് മുന്നില്‍ താന്‍ എത്രത്തോളം ചെറിതാണെന്ന് ഓര്‍ത്ത് പലതവണ മൂകനാക്കപ്പെട്ടിട്ടുണ്ട് എന്ന് പൃഥ്വി പറയുന്നു.

ഒരിക്കല്‍ കൂടി സാക്ഷിയാകുന്നു

ആക്രമിക്കപ്പെട്ട പെണ്‍കുട്ടി വീണ്ടും സിനിമയില്‍ സജീവമാകുന്നു എന്ന വിവരം പൃഥ്വിരാജ് പൃഥ്വിരാജ് അതിമനോഹരമായാണ് പങ്കുവയ്ക്കുന്നത്. അനിതരസാധാരണമായ ഒരു നിമിഷത്തിന് കൂടി താന്‍ സാക്ഷിയാകുന്നു എന്നാണ് പൃഥ്വി പറയുന്നത്. തന്റെ ജീവിതത്തിലെ അനിതരസാധാരണയായ ഒരു സ്ത്രീയില്‍ നിന്ന്.

അവള്‍ അത് പ്രഖ്യാപിക്കുമ്പോള്‍...

ഇന്ന് അവള്‍ ഒരു പ്രഖ്യാപനം നടത്തുന്നു. സ്ഥലകാലങ്ങളിലൂടേയും ലിംഗപരയിലൂടേയും അത് പ്രതിഫലിപ്പിക്കപ്പെടും. നിങ്ങളുടെ ജീവിതത്തിലെ ഒരു സംഭവമോ മറ്റൊരു വ്യക്തിയോ അല്ല ജീവിതത്തെ നിയന്ത്രിക്കുന്നത്. അത് നിങ്ങള്‍ തന്നെയാണ്.

ഞാന്‍ മാപ്പ് പറയുന്നു

തനിക്ക് ബോധ്യമില്ലാതിരുന്ന പ്രായത്തിലും കാലത്തിലും താന്‍ ചെയ്ത സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളുടെ പേരില്‍, താന്‍ ഭാഗമായ സ്ത്രീ വിരുദ്ധ സിനിമകളുടെ പേരില്‍ മാപ്പ് ചോദിക്കുന്നും ഉണ്ട് പൃഥ്വിരാജ്. നിങ്ങളുടെ ആത്മാഭിമാനത്തെ അധിക്ഷേപിക്കുന്ന വാക്കുകള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്... അതിന് കിട്ടിയ കൈയ്യടികള്‍ക്ക് മുന്നില്‍ ഞാന്‍ തലകുനിക്കുന്നു.

ഇനിയില്ല... ഒരിക്കലും ഇല്ല

സ്ത്രീകളെ അപമാനിക്കുന്ന ഒന്നും തന്റെ സിനിമകളില്‍ സംഭവിക്കാന്‍ അനുവദിക്കില്ലെന്നാണ് പൃഥ്വിരാജ് പ്രഖ്യാപിക്കുന്നത്. അതേ ഞാനൊരു നടനാണ്... അതാണ് എന്റെ വൈദഗ്ധ്യം.

അത്തരം കഥാപാത്രങ്ങള്‍ ഉണ്ടായേക്കാം

ഒരു പക്ഷേ അത്തരം കഥാപാത്രങ്ങള്‍ സിനിമയില്‍ ഉണ്ടാകാം. പക്ഷേ ഒരിക്കലും അത്തരം കഥാപാത്രങ്ങളെ ന്യായീകരിക്കുന്നതോ വാഴ്ത്തുന്നതോ ആയ സംഭവങ്ങള്‍ തന്റെ സിനിമയില്‍ ഉണ്ടാകാന്‍ അനുവദിക്കില്ലെന്നാണ് പൃഥ്വിരാജ് ഉറപ്പ് നല്‍കുന്നത്.

ധീരയായ പെണ്‍കുട്ടി

എഴുന്നേറ്റ് നിന്ന് ആ പെണ്‍കുട്ടിയ്ക്ക് ഒരു കൈയ്യടി കൊടുക്കൂ. അവളുടെ ധീരതയ്ക്ക്. ഒരു സെലിബ്രിറ്റി എന്ന നിലയ്ക്ക് തന്റെ തുടര്‍ന്നുള്ള ജീവിതം പലതരം സൂക്ഷ്മപരിശോധനകള്‍ക്ക് വിധേയയാകും എന്ന് അറിഞ്ഞിട്ട് തന്നെയാണ് അവള്‍ മുന്നോട്ട് നീങ്ങുന്നത്.

വിളക്ക് തെളിക്കുകയാണ്

അവള്‍ക്കറിയാം... എല്ലാത്തിലൂടേയും കടന്നുപോകേണ്ടതുണ്ട്.. അതിന് വേണ്ടി ഒരു മാതൃക സൃഷ്ടിക്കേണ്ടതുണ്ട്. ഒരുപാട് പേര്‍ക്ക് വഴിതെളിക്കുന്ന ഒരു ദീപം കൊളുത്തുകയാണ്.

പതിവുപോലെ ഇംഗ്ലീഷില്‍ തന്നെയാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിട്ടുള്ളത്. എന്നാല്‍ ഭാഷയ്ക്കപ്പുറമാണ് അതിനകത്തെ ചിന്തകളുടേയും വികാരത്തിന്റേയും തെളിച്ചം. വായിക്കൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+