Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് ഒന്നരക്കോടി വിലയിട്ട ആ മൂന്നു മിനിറ്റ് വീഡിയോ!മെമ്മറി കാർഡ് ബന്ധുവിന്റെ വീട്ടിലെന്ന് സൂചന...

നടിയെ ക്രൂരമായി ലൈംഗികമായി ആക്രമിക്കുന്ന മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾക്ക് ഒന്നരക്കോടി തരാമെന്നാണ് ദിലീപ് പൾസർ സുനിക്ക് വാഗ്ദാനം നൽകിയത്.

കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ദിലീപിന്റെ ബന്ധുവീട്ടിലെന്ന് സൂചന. കേസിലെ പ്രതിയായ പൾസർ സുനി ദിലീപിനെ ഏൽപ്പിക്കാൻ നൽകിയ മെമ്മറി കാർഡാണ് അദ്ദേഹത്തിന്റെ ബന്ധുവിന്റെ വീട്ടിലുള്ളത്.

നടിയെ ക്രൂരമായി ലൈംഗികമായി ആക്രമിക്കുന്ന മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾക്ക് ഒന്നരക്കോടി തരാമെന്നാണ് ദിലീപ് പൾസർ സുനിക്ക് വാഗ്ദാനം നൽകിയത്. എന്നാൽ ദിലീപിൽ നിന്നും ആ മെമ്മറി കാർഡ് കണ്ടെടുക്കാൻ പോലീസിനായിട്ടില്ല. ഇത് ദിലീപിന്റെ ബന്ധുവീട്ടിലാണുള്ളതെന്നാണ് സൂചന. ദിലീപിന്റെ സഹോദരൻ അനൂപ്, ഭാര്യ കാവ്യാ മാധവന്റെ അമ്മ എന്നിവരുടെ പക്കലാണോ ഈ മെമ്മറി കാർഡുള്ളതെന്ന സംശയവും ബലപ്പെടുന്നുണ്ട്.

മൂന്ന് മിനിറ്റ് ദൈർഘ്യം...

മൂന്ന് മിനിറ്റ് ദൈർഘ്യം...

നടിയെ കാറിനുള്ളിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുന്ന മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പൾസർ സുനി ദിലീപിന് നൽകിയത്.

പ്രതിഫലം ഒന്നരക്കോടി...

പ്രതിഫലം ഒന്നരക്കോടി...

മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യം പകർത്തിയാൽ ഒന്നരക്കോടി രൂപ നൽകാമെന്നായിരുന്നു ദിലീപ് പൾസർ സുനിക്ക് നൽകിയ വാഗ്ദാനം.

പണം നൽകിയില്ല...

പണം നൽകിയില്ല...

എന്നാൽ ദിലീപ് ഒട്ടുംപ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളാണ് പിന്നീട് സംഭവിച്ചത്. ആക്രമണത്തിനിരയായ നടി പരാതിയുമായി രംഗത്തെത്തുമെന്ന് ദിലീപ് പ്രതീക്ഷിച്ചിരുന്നില്ല. സംഭവം വിവാദമയതിനെ തുടർന്ന് ദിലീപ് പൾസർ സുനിക്ക് വാഗ്ദാനം നൽകിയ പണം നൽകിയിരുന്നില്ല.

മെമ്മറി കാർഡ് എവിടെ?

മെമ്മറി കാർഡ് എവിടെ?

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിനെക്കുറിച്ച് ദിലീപ് ഇതുവരെയും വ്യക്തമായ ഉത്തരം നൽകിയിട്ടില്ലെന്നാണ് സൂചന. മെമ്മറി കാർഡിനെക്കുറിച്ച് ചോദിക്കുമ്പോൾ പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് ദിലീപ് പോലീസിനോട് പറയുന്നത്.

ബന്ധുവിന്റെ വീട്ടിൽ?

ബന്ധുവിന്റെ വീട്ടിൽ?

പൾസർ സുനി കൈമാറിയ മെമ്മറി കാർഡ് ദിലീപിന്റെ ബന്ധുവിന്റെ വീട്ടിലാണുള്ളത് എന്നാണ് പോലീസിന്റെ നിഗമനം.

സഹോദരനോ അതോ?

സഹോദരനോ അതോ?

ദിലീപിന്റെ സഹോദരൻ അനൂപ്, ഭാര്യ കാവ്യാ മാധവന്റെ അമ്മ എന്നിവരാണ് പോലീസിന്റെ സംശയത്തിലുള്ളത്. ഇവരെ ഉടൻ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കസ്റ്റഡിയിൽ വിട്ടുകിട്ടാൻ...

കസ്റ്റഡിയിൽ വിട്ടുകിട്ടാൻ...

നടിയെ ആക്രമിച്ച കേസിൽ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ദിലീപിനെ കൂടുതൽ ചോദ്യം ചെയ്യാനായി പോലീസ് ഉടൻ അപേക്ഷ സമർപ്പിക്കും. ജൂലായ് 12 ബുധനാഴ്ച കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ നൽകുമെന്നാണ് റിപ്പോർട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+