Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച കേസ്; കൂടുതൽ പേരെ ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്, അന്വേഷണം പുതിയ വഴിത്തിരിവിൽ

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ പരിശോധനയ്ക്ക് പിന്നാലെ പോലീസ് കാവ്യാ മാധവന്റെ വെണ്ണലയിലെ വീട്ടിലുമെത്തിയിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടി കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് കൂടുതൽ പേരെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനമെടുത്തിരിക്കുന്നതെന്നാണ് സൂചന.

സംഭവത്തിൽ 'മാഡ'ത്തെക്കുറിച്ചുള്ള പരാമർശമാണ് അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാൻ കാരണമായിരിക്കുന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ പരിശോധനയ്ക്ക് പിന്നാലെ പോലീസ് കാവ്യാ മാധവന്റെ വെണ്ണലയിലെ വീട്ടിലുമെത്തിയിരുന്നു. എന്നാൽ വീട്ടിൽ ആളില്ലാത്തതിനാൽ പോലീസിന് മടങ്ങേണ്ടി വന്നു. സംഭവവുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ അമ്മയെ ചോദ്യം ചെയ്തേക്കുമെന്ന് രാഷ്ട്രദീപിക ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ലക്ഷ്യയിലെ പരിശോധന...

ലക്ഷ്യയിലെ പരിശോധന...

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ലക്ഷ്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിൽ പരിശോധന നടത്തിയത്.

മെമ്മറി കാർഡിനായി...

മെമ്മറി കാർഡിനായി...

പൾസർ സുനിയുടെ കത്തിൽ കാക്കനാട്ടെ കടയെ കുറിച്ച് പരാമർശമുണ്ടായതിനെ തുടർന്നാണ് ലക്ഷ്യയിൽ പരിശോധന നടത്തിയതെന്നാണ് പോലീസ് ആദ്യം പറഞ്ഞത്. എന്നാൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിനായാണ് ലക്ഷ്യയിൽ പോലീസെത്തിയതെന്ന് പീന്നീട് വ്യക്തമാകുകയും ചെയ്തു.

വീട്ടിലും പോലീസെത്തി...

വീട്ടിലും പോലീസെത്തി...

ലക്ഷ്യയിലെ പരിശോധനയ്ക്ക് പിന്നാലെ കാവ്യാ മാധവന്റെ വെണ്ണലയിലും പോലീസ് എത്തിയിരുന്നു. എന്നാൽ രണ്ട് തവണ വന്നപ്പോഴും വീട് പൂട്ടി കിടന്നതിനാൽ പോലീസിന് വീട്ടിൽ പരിശോധന നടത്താനായില്ല.

മാഡത്തെ തേടി...

മാഡത്തെ തേടി...

സംഭവവുമായി ബന്ധപ്പെട്ട് ഒരു മാഡത്തെ കുറിച്ച് നേരത്തെ പരാമർശമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണം കുടുംബങ്ങളിലേക്കും വ്യാപിപ്പിക്കാൻ പോലീസ് തീരുമാനമെടുത്തിരിക്കുന്നതെന്നാണ് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കാവ്യാ മാധവന്റെ അമ്മയെ ചോദ്യം ചെയ്തേക്കും?

കാവ്യാ മാധവന്റെ അമ്മയെ ചോദ്യം ചെയ്തേക്കും?

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്റെ അമ്മയെയും ചോദ്യം ചെയ്തേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

വീട് പൂട്ടി പോയത്...

വീട് പൂട്ടി പോയത്...

എന്നാൽ ലക്ഷ്യയിലെ റെയ്ഡിന് പിന്നാലെ കാവ്യാ മാധവന്റെ വെണ്ണലയിലെ വില്ല പൂട്ടി വീട്ടുകാർ പോയത് പോലീസിനെ കുഴക്കുന്നുണ്ടെന്നും രാഷ്ട്രദീപികയുടെ റിപ്പോർട്ടിൽ പറയുന്നു.

മാഡത്തിന് സിനിമാ മേഖലയുമായി അടുത്ത ബന്ധം...

മാഡത്തിന് സിനിമാ മേഖലയുമായി അടുത്ത ബന്ധം...

മാഡമെന്ന് പോലീസ് സംശയിക്കുന്ന സ്ത്രീക്ക് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് കരുതുന്നത്. റിയൽ എസ്റ്റേറ്റ് രംഗത്തും സജീവമായ ഇവർക്കെതിരെയുള്ള തെളിവുകൾ ലഭിച്ചാൽ കേസിൽ നിർണ്ണായക വഴിത്തിരിവാകുമെന്നാണ് രാഷ്ട്രദീപികയുടെ റിപ്പോർട്ട്.

നിഷാലിന്റെ മാതാവിന്റെ ടേപ്പും...

നിഷാലിന്റെ മാതാവിന്റെ ടേപ്പും...

കാവ്യ-ദിലീപ് വിവാഹത്തിന് ശേഷം പുറത്തുവന്ന കാവ്യയുടെ ആദ്യ ഭർത്താവ് നിഷാലിന്റെ മാതാവിന്റെ ഓഡിയോ ക്ലിപ്പും പോലീസ് പരിശോധിക്കുന്നുണ്ടെന്നാണ് രാഷ്ട്രദീപിക റിപ്പോർട്ടിലുള്ളത്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് കാവ്യയുടെ അമ്മ നിഷാലിനെ കുറിച്ച് മാധ്യമങ്ങളിൽ മോശമായി എഴുതിപ്പിച്ചതെന്നാണ് ഓഡിയോ ക്ലിപ്പിൽ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+