നടിയെ കാറിനുള്ളിൽ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു; ഐജി കൊച്ചിയിലേക്ക്,പലരും അകത്താകും?

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നിർണ്ണായക തെളിവ് ലഭിച്ചെന്ന് സൂചന. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ പ്രതി പൾസർ സുനി നടിയെ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ട് വജ്രങ്ങൾ കാണാനില്ല!ലക്ഷങ്ങൾ വില വരുന്ന വജ്രങ്ങൾ!സംഭവം മുക്കി?

നടിയെ അപമാനിക്കുന്നതിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചുവെന്ന് മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലഭിച്ച ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനുള്ള പരിശോധനയിലാണ് പോലീസ് ഉദ്യോഗസ്ഥരെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സുനി പറഞ്ഞിരുന്ന മെമ്മറി കാർഡ് കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല, പക്ഷേ അപമാനിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചതായി സമ്മതിക്കുന്നുമുണ്ട്. നടി കാവ്യാ മാധവന്റെ കടയിലെ പരിശോധനയ്ക്ക് പിന്നാലെയാണ് ദൃശ്യങ്ങൾ ലഭിച്ചുവെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

English summary
actress attack; media report says police got molesting visuals.
Please Wait while comments are loading...