Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ചതിന്‌റെ ദൃശ്യങ്ങള്‍ ലഭിച്ചു; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

കൊച്ചി: യുവനടി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു എന്ന് റിപ്പോര്‍ട്ട്. നടിയെ ഉപദ്രവിക്കുന്നതിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി.

ഏറ്റവും ഒടുവില്‍ പള്‍സര്‍ സുനി പറഞ്ഞ മൊഴി ശരിയാണെന്ന് തെളിയുകയാണ്. അഭിഭാഷകനെ ഏല്‍പിച്ച മെമ്മറി കാര്‍ഡിലാണ് ഈ ദൃശ്യങ്ങള്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ട്. കൈരളി-പീപ്പിള്‍ ടിവി ആണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

അഭിഭാഷകനെ ഏല്‍പിച്ച മെമ്മറി കാര്‍ഡും പെന്‍ ഡ്രൈവും പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. അതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

നിര്‍ണായക തെളിവ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സുനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാതെ വലയുകയായിരുന്നു പോലീസ്.

സെല്‍ഫി വീഡിയോ?

നടിയെ ആക്രമിച്ചതും അത് വീഡിയോയില്‍ പകര്‍ത്തിയതും എല്ലാം സുനി ഒറ്റയ്ക്കാണ് ചെയ്തത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് സ്ഥിരീകരിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ക്രൂരമായ ദൃശ്യങ്ങള്‍

പല മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചതുപോലെ ക്രൂരമായ ആക്രമണമാണ് നടിയ്ക്ക് നേരെ ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. വീഡിയോയിലും ഇത് വ്യക്തമാണെന്നാണ് കൈരളി-പീപ്പിള്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഭിഭാഷകന് കൊടുത്ത കവര്‍

സംഭവം നടന്നതിന് ശേഷം അഭിഭാഷകന് പള്‍സര്‍ സുനി നല്‍കിയ കവറിലാണ് ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നത്. പോലീസ് അത് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

പകര്‍ത്തിയ ദൃശ്യങ്ങള്‍

എന്നാല്‍ അന്വേഷണ സംഘത്തെ കൂടുതല്‍ ആകുലപ്പെടുത്തുന്ന മറ്റ് ചില റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പകര്‍ത്തപ്പെട്ടിട്ടുണ്ട് എന്നതാണ് അത്.

 എത്ര പേരില്‍ എത്തി?

ആ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ആര്‍ക്കെങ്കിലും പകര്‍ത്തി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ അത് എത്ര പേരിലേക്കെത്തിയിട്ടുണ്ട് എന്ന ചോദ്യവും പ്രസക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+