നടിയെ ആക്രമിച്ച കേസ്; നടൻ ലാലും കുടുംബത്തെയും വിസ്തരിച്ചു, അടച്ചിട്ട കോടതി മുറിയിൽ ദിലീപും!
കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിൽ മൊഴി നൽകാൻ നടൻ ലാലും കുടുംബവും കോടതിയിൽ എത്തി. ലാലിന്റെ മകൻ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. ലാലിന്റെ ബന്ധുവിന്റെ കാറിലായിരുന്നു നടി സഞ്ചരിച്ചിരുന്നതും. ആക്രമണത്തിനു ശേഷം നടി ആദ്യമെത്തിയതും ലാലിന്റെ വീട്ടിലേക്കാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുചുംബത്തിന്റെ അടക്കം മൊഴി കോടതി രേഖപ്പെടുത്തുന്നത്.
കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇവരുടെ വിസ്താരം ആരംഭിച്ചു. ലാലിനൊപ്പം ഭാര്യയും മകളുമാണ് കോടതിയിൽ എത്തിയത്. പ്രതിപ്പട്ടികയിലുള്ള നടൻ ദിലീപും അടച്ചിട്ട മുറിയിൽ ഉണ്ടെന്നാണഅ റിപ്പോർട്ട്. കേസിലെ ഒന്നാം സാക്ഷിയായ നടിയുടെ വിസ്താരം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. നടിയുടെ ഭർത്താവിനെയും കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. ആനാരോഗ്യം കാരണം നടിയുടെ അമ്മയുടെ വിസ്താരം മാറ്റിവെച്ചിരുന്നു.

അങ്കമാലിയിലെ തട്ടുകടക്കാരൻ
അങ്കമാലിയിലെ തട്ടുകടക്കാരനെയും കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. നടിയെ ആക്രമിച്ച് തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പ് അങ്കമാലി കുറുക്കുറ്റിയിലെ തട്ടുകടയിൽ നിന്നാണ് പ്രതികളായ പൾസർ സുനി അടക്കമുള്ളവർ ഭക്ഷണം കഴിച്ചത്. ഇതേ തുടർന്നാണ് തട്ടുകട ഉടമയെ വിസ്തരിച്ചത്. നടനും സംവിധായകനുമായ ലാൽ, മകൻ ജീൻപോളഅ, കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം നടിയുടെ സഹോദരനെയും ഇന്ന് വിസ്തരിക്കും.

ലാലിന്റെ സിനിമ കമ്പനി
ലാലിന്റെ സിനിമ കമ്പനി നിർമ്മിച്ച സിനിമയുടെ ജോലികൾക്കിടെയാണ് യുവനടി ആക്രമിക്കപ്പെടുന്നത്. ലാലിന്റെ വീട്ടിൽ അഭയം പ്രാപിച്ച നടി സംഭവം വിവരിച്ചതിനെ തുടർന്ന് അവിടെ എത്തിയ പിടി തോമസ് എംഎൽഎയാണ് പോലീസിനെ വിവരം അറിയിച്ചത്. കേസിലെ മുഖ്യ തെളിവായ, നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച കേന്ദ്ര ഫോറൻസിക് ലാബിന്റെ റിപ്പോർട്ട് കോടതി പരിശോധിക്കും.

136 സാക്ഷികളെ ആദ്യ ഘട്ടത്തിൽ വിസ്തരിക്കും
കേസിൽ സിനിമാ മേഖലയിൽ നിന്നടക്കം 136 സാക്ഷികളെ ആദ്യ ഘട്ടത്തിൽ വിസ്തരിക്കുന്നത്. ഫോറൻസിക് പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷം നടിയുടെ ക്രോസ് വിസ്താരം ആരംഭിക്കും. ദീലീപടക്കമുള്ള പ്രതികള്‍ സാക്ഷി വിസ്താരത്തിനായി ദിവസവും കോടതിയില്‍ ഹാജരാകുന്നുണ്ട്. 2017 ഫെബ്രുവരി 17ന് തൃശൂരിലെ സിനിമ ലൊക്കേഷനില്‍ നിന്ന് ലാല്‍ ക്രിയേഷന്‍സ് വിട്ടുനല്‍കിയ വാഹനത്തിലാണ് നടി എറണാകുളത്തേക്ക് വന്നത്. സുനില്‍കുമാര്‍(പള്‍സര്‍ സുനി) ഉള്‍പ്പെടെയുള്ള പ്രതികള്‍ മറ്റൊരുവാഹനത്തില്‍ എത്തി ഈ വാഹനത്തില്‍ ഇടിപ്പിച്ച ശേഷമാണ് അക്രമം നടത്തി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.

കോടതിയിൽവെച്ച് ദൃശ്യങ്ങൾ പകർത്തി
അതേസമയം വിചാരണയ്ക്കിടയില്‍ കഴിഞ്ഞ ദിവസം കോടതിയില്‍വെച്ച് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് കേസിലെ അഞ്ചാം പ്രതി സലീം,കോടതിയ്ക്കു പുറത്ത് വെച്ച് നടിയെത്തിയ വാഹനത്തിന്റെയും തൊണ്ടിമുതലായ ടെമ്പോ ട്രാവലറിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഇയാളുടെ സുഹൃത്തിനെതിരെയും കോടതി നിര്‍ദേശ പ്രകാരം കേസെടുത്തിട്ടുണ്ട്.പ്രതി സലീമിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications