കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ പൂട്ടാന്‍ മഞ്ജുവിനെ ഇറക്കും... പ്രധാന സാക്ഷി മഞ്ജു തന്നെ, കുറ്റപത്രം ഉച്ചയോടെ

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ദിലീപിനെതിരെ മഞ്ജു സാക്ഷിയാകും? | Dileep Case Updation | Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രം പോലീസ് ഇന്നു സമര്‍പ്പിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കുന്നത്. ഉച്ചയ്ക്കു 12 മണിയോടെ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്റെ വാദങ്ങള്‍ ദുര്‍ബലമാക്കി ഹൈക്കോടതിയില്‍ ദിലീപ് ജയം നേടിയിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായിലെ ബ്രാഞ്ചിന്റെ ഉദ്ഘാടനത്തിനു വേണ്ടി പോവാന്‍ തന്നെ അനുവദിക്കണമെന്ന ദിലീപിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

വിദേശ യാത്ര തടയാന്‍ പ്രോസിക്യൂഷന്‍ ശക്തമായി ശ്രമിച്ചുവെങ്കിലും കോടതി ദിലീപിന് അനുകൂലമായി വിധി പറയുകയായിരുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി താരത്തിനു വിദേശത്തു പോവാന്‍ അനുമതി നല്‍കിയത്. കോടതിയിലേറ്റ ഈ തിരിച്ചടി മായ്ക്കാന്‍ ഇന്നു തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

മഞ്ജു വാര്യര്‍ പ്രധാന സാക്ഷി

മഞ്ജു വാര്യര്‍ പ്രധാന സാക്ഷി

ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ കേസിലെ പ്രധാന സാക്ഷിയാവുമെന്നാണ് വിവരം. നേരത്തേ തന്നെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം ആരോപിച്ചത് മഞ്ജുവായിരുന്നു. മാത്രമല്ല സംഭവത്തിനു പിറകിലുള്ളവരെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ട് മഞ്ജുവിന്റെ നേതൃത്വത്തില്‍ വുമണ്‍ ഇന്‍ കലക്ടീവ് സിനിമയെന്ന സംഘടനയിലെ അംഗങ്ങള്‍ മുഖ്യമന്ത്രിയെ കാണുകയും ചെയയ്തിരുന്നു.

നടിയെ ആക്രമിച്ചത് ദിലീപിനു വേണ്ടി

നടിയെ ആക്രമിച്ചത് ദിലീപിനു വേണ്ടി

പള്‍സര്‍ സുനിയും സംഘവും നടിയെ ആക്രമിച്ചത് ദിലീപിനു വേണ്ടിയാണെന്നാണ് കുറ്റപത്രത്തില്‍ ഉള്ളതെന്നാണ് സൂചന. 650 പേജുകളടങ്ങിയതാണ് കുറ്റപത്രം. കേസിലെ പ്രതികളിലൊരാളായ വിപിന്‍ ലാല്‍, പോലീസുകാരനായ അനീഷ് എന്നിവര്‍ മാപ്പുസക്ഷികളാവും. പള്‍സര്‍ സുനിയെ കത്തെഴുതാന്‍ സഹായിച്ചതാണ് വിപിന്‍ ലാലിനെതിരായ കുറ്റമെങ്കില്‍ ജയിലില്‍ വച്ച് സുനിക്ക് ഫോണ്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയതാണ് അനീഷിനെ കുടുക്കിയത്.

ദിലീപ് എട്ടാം പ്രതി

ദിലീപ് എട്ടാം പ്രതി

കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപ് അടക്കം 12 പ്രതികളാണ് കേസിലുള്ളത്. ദിലീപിനെ കേസിലെ ഒന്നാം പ്രതിയാക്കാനുള്ള നീക്കം അന്വേഷണസംഘം നേരത്തേ നടത്തിയിരുന്നു. എന്നാല്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചാല്‍ കേസ് പൊളിയാനിടയുണ്ടെന്ന് നിയമോപദേശം ലഭിക്കുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് ദിലീപിനെ കേസിലെ എട്ടാം പ്രതിയാക്കാന്‍ പോലീസ് തിരുമാനിച്ചത്. ആക്രമണത്തിനു നേതൃത്വം നല്‍കിയ പള്‍സര്‍ സുനി തന്നെണ് കേസിലെ ഒന്നാം പ്രതി.

ദിലിപീനും സുനിക്കും ഒരേ വകുപ്പുകള്‍

ദിലിപീനും സുനിക്കും ഒരേ വകുപ്പുകള്‍

ദിലീപിനും പള്‍സര്‍ സുനിക്കുമെതിരേ ഒരേ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമതത്തുകയെന്നാണ് വിവരം. സുനിക്കെതിരേ ചുമത്തിയ ബാല്‍സംഗക്കുറ്റമടക്കമുള്ളവയെല്ലാം ദിലീപിനെതിരേയുിം ചുമത്തിയേക്കും. നിലവില്‍ 17 വകുപ്പുകളാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്.
മുന്നൂറിലേറെ സാക്ഷികളാണ് കേസിലുള്ളത്. ഇവരുടെ മൊഴികളെല്ലാം കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
450ഓളം രേഖകളും കുറ്റപത്രത്തിനോടൊപ്പം പോലീസ് കോടതിയില്‍ സമര്‍പ്പിക്കും.

സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പോലീസ്

സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പോലീസ്

കേസിലെ പ്രതികളെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പോലീസ് ചൂണ്ടിക്കാട്ടുന്നുണ്ടെന്നാണ് സൂചന. ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയതും കേസിലെ ഏഴാം പ്രതിയായ ചാര്‍ളിയുടെ രഹസ്യമൊഴി നീക്കം തടഞ്ഞതും ദിലീപിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നത്.
ഇവയെല്ലാം കുറ്റപത്രത്തില്‍ അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍

ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍

അതിനിടെ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കടുത്ത വ്യവസ്ഥകളോടെ ജാമ്യത്തിലിറങ്ങിയ ദിലീപ് ഇവയില്‍ പലതും ലംഘിച്ചതായി പോലീസ് ചൂണ്ടിക്കാട്ടുന്നു.
വ്യവസ്ഥകള്‍ ലംഘിച്ചതിനെതിരേ മജിസ്‌ട്രേറ്റ് കോടതിയെയോ ഹൈക്കോടതിയോ സര്‍ക്കാരിനു സമീപിക്കാമെന്ന നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

കൂടിക്കാഴ്ച നടത്തി

കൂടിക്കാഴ്ച നടത്തി

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ടു ചര്‍ച്ച നടത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കേസിലെ പ്രത്യേക പ്രോസിക്യൂട്ടര്‍ ഹാജരാവുന്നതും ഇവിടെയാണ്. അങ്കമാലി കോടതി അപേക്ഷ തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

English summary
Actress attacked case: Chargesheet will be submitted today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X