കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കേസില്‍ പോലീസ് പതറുന്നു; തുടര്‍ച്ചയായി തിരിച്ചടികള്‍, കുറ്റപത്രത്തില്‍ പിടിക്കാന്‍ നീക്കം

300 ലേറെ സാക്ഷി മൊഴികലും 450 രേഖകളും ഉള്‍പ്പെടെയാണ് നടിയുടെ കേസില്‍ അനുബന്ധ കുറ്റപത്രം ഒരുക്കിയതെന്നാണ് സൂചന.

  • By Ashif
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് 85 ദിവസമാണ് ആലുവ സബ് ജയിലില്‍ കഴിഞ്ഞത്. നടന്റെ ക്രൂരതകള്‍ നിറഞ്ഞ വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തുവന്നിരുന്നു. പക്ഷേ, ഇതെല്ലാം വസ്തുതാ വിരുദ്ധമായിരുന്നോ എന്ന തോന്നലാണ് പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉയരുന്ന ചോദ്യം.

നടന്‍ വിദേശത്ത് പോകുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി വ്യകതമാക്കി. പ്രോസിക്യൂഷന്റെ വാദങ്ങള്‍ തള്ളിയാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിച്ചത്. നേരത്തെ ജാമ്യം അനുവദിക്കുന്ന കാര്യത്തിലും ഹൈക്കോടതിയില്‍ പോലീസിന് വന്‍ തിരിച്ചടിയായിരുന്നു. നടനെ സദാ സമയവും നിരീക്ഷിച്ചിട്ടും ശക്തമായ തെളിവുകള്‍ ലഭിച്ചില്ലേ എന്ന ആരാധകരുടെ ചോദ്യത്തിനാണ് ഇവിടെ ബലം കിട്ടുന്നത്. അന്വേഷണ സംഘത്തിലും ചില ഭിന്നതകള്‍ ഉടലെടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇരട്ടക്കൊലയുടെ ചുരുളഴിഞ്ഞു; മമ്മൂട്ടി ചിത്രംപോലെ!! കൊലയാളി ചടങ്ങുകളില്‍ സജീവം, പക്ഷേ...ഇരട്ടക്കൊലയുടെ ചുരുളഴിഞ്ഞു; മമ്മൂട്ടി ചിത്രംപോലെ!! കൊലയാളി ചടങ്ങുകളില്‍ സജീവം, പക്ഷേ...

കോടതി അംഗീകരിച്ചു

കോടതി അംഗീകരിച്ചു

ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് വേണ്ടിയാണ് ദിലീപ് ദുബായില്‍ പോകുന്നത്. നടന്റെ പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി സമര്‍പ്പിച്ചിരുന്നു. ഇത് വിട്ടുകിട്ടണമെന്നായിരുന്നു നടന്റെ ആവശ്യം. ഹൈക്കോടതി ഇക്കാര്യം അംഗീകരിക്കുകയായിരുന്നു.

ആരോപണങ്ങള്‍ ഇങ്ങനെയും

ആരോപണങ്ങള്‍ ഇങ്ങനെയും

ജാമ്യാപേക്ഷയില്‍ ഇളവ് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം കോടതി ഗൗനിച്ചില്ല. ദിലീപിന് അനുകൂലമായ നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. ജാമ്യത്തിലിറങ്ങിയ ദിലീപ് കേസിലെ പ്രധാനപ്പെട്ട മൂന്ന് സാക്ഷികളെ സ്വാധീനിച്ചുവെന്ന ആരോപണവും പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നു.

 ഗൗരവമുള്ള കാര്യം

ഗൗരവമുള്ള കാര്യം

ഏഴ് ദിവസത്തേക്ക് പാസ്‌പോര്‍ട്ട് വിട്ടുനല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചെങ്കിലും ഇക്കാര്യം വേണമെങ്കില്‍ പോലീസിന് മജിസ്‌ട്രേറ്റ് കോടതിയില്‍ പറയാമെന്നും നിര്‍ദേശിച്ചു.

കേസ് ഒതുങ്ങുന്നു

കേസ് ഒതുങ്ങുന്നു

ദിലീപിനെതിരേ ഗുരുതര ആരോപണങ്ങളാണ് കേസിന്റെ തുടക്കത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നത്. എന്നാല്‍ വ്യക്തമായ തെളിവ് ലഭിക്കാതെ പോലീസ് കുഴങ്ങുകയാണെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. ദിലീപും പള്‍സര്‍ സുനിയും മാത്രം നടത്തിയ ഗൂഢാലോചന എന്നതിലേക്ക് ഒതുങ്ങുകയാണ് ഇപ്പോള്‍ കാര്യങ്ങള്‍.

വിമര്‍ശനം നേരിട്ട ഘട്ടങ്ങള്‍

വിമര്‍ശനം നേരിട്ട ഘട്ടങ്ങള്‍

കേസില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ ശ്രമം. എന്നാല്‍ തുടര്‍ച്ചയായി ദിലീപ് ജാമ്യാപേക്ഷകള്‍ സമര്‍പ്പിച്ചതോടെ ഓരോ തവണയും പുതിയ ആരോപണങ്ങളുമായി അന്വേഷണ സംഘം എത്തുകയായിരുന്നു. ഒടുവില്‍ ഹൈക്കോടതി പോലീസിനെ വിമര്‍ശിക്കുകയും ദിലീപിന് ജാമ്യം അനുവദിക്കുകയും ചെയ്തു.

മൊബൈല്‍ ഫോണും മെമ്മറിയും

മൊബൈല്‍ ഫോണും മെമ്മറിയും

തുടക്കംമുതല്‍ പോലീസ് പറയുന്ന മൊബൈല്‍ ഫോണും മെമ്മറിയുമാണ് ജാമ്യത്തിന്റെ കാര്യത്തില്‍ ഒടുവില്‍ പോലീസിന് തിരിച്ചടിയായത്. കേസിലെ നിര്‍ണായക തെളിവായി കരുതുന്നവയാണ് ഇത് രണ്ടും. പക്ഷേ, ഇതുവരെ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് ഒരുങ്ങുമ്പോഴും മുന്നിലുള്ള ചോദ്യം ഇതുരണ്ടും തന്നെ.

സിനിമാ തിരക്കഥ പോലെ

സിനിമാ തിരക്കഥ പോലെ

മൊബൈലും മെമ്മറിയും കണ്ടെടുക്കാനുണ്ട്, കേസില്‍ ഇനിയും പലരെയും ചോദ്യം ചെയ്യാനുണ്ട്, രഹസ്യമൊഴി രേഖപ്പെടുത്തണം തുടങ്ങിയ വാദങ്ങള്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചു. ഇതിന് പര്യാപ്തമായ സമയവും കോടതി അനുവദിച്ചു. പക്ഷേ, വീണ്ടും ഇക്കാര്യങ്ങള്‍ കോടതിയില്‍ ആവര്‍ത്തിച്ചപ്പോഴാണ് സിനിമാ തിരക്കഥ പോലെ അന്വേഷണം നീളുകയാണോ എന്ന് കോടതി വിമര്‍ശിച്ചത്.

സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നോ?

സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നോ?

ജാമ്യം നേടി പുറത്തിറങ്ങിയ ദിലീപിനെ പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. നടന്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ്, കേസിലെ സാക്ഷി ദിലീപിന് അനുകൂലമായി മൊഴി നല്‍കിയ കാര്യം പുറത്തറിയുന്നത്. ഇത് നടന്റെ സ്വാധീനമാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പോലീസ് വാദിച്ചു. ഇക്കാര്യം ഗൗരവമുള്ളതാണെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി വിഷയം മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരൂ എന്നാണ് നിര്‍ദേശിച്ചത്.

കുറ്റപത്രത്തില്‍ കുടുക്കുമോ?

കുറ്റപത്രത്തില്‍ കുടുക്കുമോ?

ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ പോലീസിന് വീണ്ടും അറസ്റ്റ് ചെയ്യാം. പക്ഷേ, ഇതുവരെ പോലീസ് അറസ്റ്റിന് മുതിര്‍ന്നിട്ടില്ല. വ്യക്തമായ തെളിവ് ലഭിച്ചിരുന്നെങ്കില്‍ പോലീസ് അറസ്റ്റ് ചെയ്യുമായിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപ് കേസില്‍ ശക്തമായ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം എന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.

ബുധനാഴ്ചയെങ്കിലും

ബുധനാഴ്ചയെങ്കിലും

കുറ്റപത്രം ജാമ്യം ലഭിക്കുന്നതിന് മുമ്പ് തന്നെ സമര്‍പ്പിക്കാന്‍ പോലീസ് ആദ്യം നീക്കം നടത്തിയിരുന്നു. പക്ഷേ, അത് നടന്നില്ല. തുടര്‍ന്നാണ് അല്‍പ്പം വൈകിയാലും സമഗ്രമായ കുറ്റപത്രം സമര്‍പ്പിക്കണം എന്ന നിലപാടിലെത്തിയത്. അതിന് വേണ്ടി കുറ്റപത്രത്തിന്റെ കരട് തയ്യാറാക്കി നിമയ വിദഗ്ധരുമായി ചര്‍ച്ച ചെയ്തിരുന്നു. ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍.

300 മൊഴി, 450 രേഖകള്‍

300 മൊഴി, 450 രേഖകള്‍

300 ലേറെ സാക്ഷി മൊഴികലും 450 രേഖകളും ഉള്‍പ്പെടെയാണ് നടിയുടെ കേസില്‍ അനുബന്ധ കുറ്റപത്രം ഒരുക്കിയതെന്നാണ് സൂചന. പള്‍സര്‍ സുനിയിലും ദിലീപിനും കേന്ദ്രീകരിച്ചാണ് കുറ്റപത്രം ഒരുക്കിയിട്ടുള്ളത്. ദിലീപ് അടക്കം 11 പ്രതികളാണ് അന്തിമ കുറ്റപത്രത്തിലുണ്ടാകുക.

ശക്തമായ വകുപ്പുകള്‍ ചുമത്തും

ശക്തമായ വകുപ്പുകള്‍ ചുമത്തും

ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ ആലോചിച്ചിരുന്നു. പക്ഷേ, അങ്ങനെ വന്നാല്‍ കേസ് കോടതിയില്‍ പൊളിയുമെന്ന നിയമോപദേശമാണ് ലഭിച്ചത്. ദിലീപിനെ എട്ടാം പ്രതിയാക്കാനാണ് ഇപ്പോഴുണ്ടാക്കിയ ധാരണകളെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, പള്‍സര്‍ സുനിക്കെതിരേ ചുമത്തിയ വകുപ്പുകള്‍ ദിലീപിനെതിരേയും ചുമത്തുമെന്നാണ് വിവരം.

English summary
Actress Attack case: Dileep flown to Dubai, Police ready to submit Chargesheet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X