ഈ അവസ്ഥയിലും ദിലീപ് കൊലമാസ്സാണ്.. ഏഷ്യാനെറ്റ് റിപ്പോർട്ടർ പ്ലിംഗ് ആയിപ്പോയ ആ ഡയലോഗ്.. വീഡിയോ കാണാം!!

  • By: Kishor
Subscribe to Oneindia Malayalam

നടിയെ ആക്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കാം. ജയിലിൽ ആയിരിക്കാം. പക്ഷേ ഒരു കാര്യം പറയാതെ വയ്യ, കേരളത്തിലെ കുടുംബ പ്രേക്ഷകരെ ഇത്രയധികം പൊട്ടിച്ചിരിപ്പിച്ച ഒരു നായകൻ വേറെ ഉണ്ടായിട്ടുണ്ടാകില്ല. വെറുതെയല്ല ദിലീപിന് ജനപ്രിയ നായകൻ എന്ന് പേര് വന്നത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പ്രിയ താരമായിരുന്നു എന്നും ദിലീപ്.

ജനപ്രിയൻ ഇനി ജയിൽപ്രിയൻ.. ദേ പുട്ടിന് പകരം ദേ പെട്ടു... വെൽക്കം ടു സെൻട്രൽ ജയില്‍.. ഇത് ദിലീപേട്ടൻസ് ട്രോള്‍ പൂരം!!

കോമഡി പറയുന്നതിലെ ദിലീപിന്റെ ടൈമിങ്ങാണ് കക്ഷിയുടെ ഏറ്റവും വലിയ ശക്തി. പിന്നെ ആ ശരീരഭാഷയും. പോലീസ് കസ്റ്റഡിയിൽ തെളിവെടുപ്പിന് എത്തിയപ്പോഴും ദിലീപിന്റെ ഒരു മാസ് പ്രകടനം ആളുകൾ കണ്ടു. സംഭവം റിപ്പോർട്ട് ചെയ്യുകയായിരുന്നു ഏഷ്യാനെറ്റിന്റെ റിപ്പോർട്ടർക്ക് നേരെ. ദിലീപ് പറഞ്ഞത് വ്യക്തമായി കേൾപ്പിച്ചപ്പോൾ റിപ്പോർട്ടറും വാർത്ത വായനക്കാരിയും ഒന്നിച്ച് പ്ലിങ് ആയിപ്പോയി.. ദിലീപിന്റെ ആ കൊലമാസ് പ്രകടനമാകട്ടെ ഇപ്പോൾ വൈറലും...

ജനപ്രിയനായകന് ട്രോളുകൾ നിലയ്ക്കുന്നില്ല.. മുകേഷിനും ഇന്നസെൻറിനും മോഹൻലാലിനും വരെ പൂരട്രോളുകൾ!!

സംഭവം അബാദ് പ്ലാസയിൽ

സംഭവം അബാദ് പ്ലാസയിൽ

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ തെളിവെടുപ്പിനായി ദിലീപിനെ തെളിവെടുപ്പിനായി കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. അബാദ് പ്ലാസയില്‍ തെളിവെടുപ്പിനിടെ ദിലീപ് മാധ്യമപ്രവര്‍ത്തകനോട് എന്തോ പറഞ്ഞിട്ട് പോയി. അതെന്താണ് എന്ന് റിവൈൻഡ് ചെയ്തെടുത്തപ്പോഴാണ് റിപ്പോർട്ടർ പ്ലിങ് ആയത്.

വായില്‍ തോന്നിയത് പറയുന്നത്

വായില്‍ തോന്നിയത് പറയുന്നത്

എന്തിനാ ചേട്ടാ വായില്‍ തോന്നിയത് പറയുന്നത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകനോട് ദിലീപ് ചോദിച്ചത്. എന്നാൽ ഇതിലെ ഏറ്റവും വലിയ രസം ആദ്യം കേട്ടപ്പോൾ ദിലീപ് എന്താണ് പറഞ്ഞത് എന്ന് ആർ‌ക്കും മനസിലായില്ല എന്നതാണ്. എന്നാൽ വാർത്ത അവതാരക റിപ്പോർട്ടറോട് വീണ്ടും ചോദിച്ച് ദൃശ്യം റീവൈൻഡ് ചെയ്ത് റിപ്പോർട്ടറുടെ ശബ്ദം മ്യൂട്ടാക്കി കഷ്ടപ്പെട്ടാണ് ദിലീപ് പറഞ്ഞ കാര്യം പിടിച്ചെടുത്തത്.

ഏഷ്യാനെറ്റ് ന്യുസിൽ സംഭവിച്ചത്

ഏഷ്യാനെറ്റ് ന്യുസിൽ സംഭവിച്ചത്

ദിലീപിനെ അബാദ് ഹോട്ടലിൽ തെളിവെടുപ്പിന് 410 നമ്പർ റൂമിലേക്ക് കയറ്റുന്നു, റിപ്പോർട്ടർ ഏതൊക്കെയോ അടിച്ചു വിടുന്നു ,അയാളുടെ മുന്നിൽ നിന്ന് ദിലീപ് എന്തോ പറഞ്ഞു മുന്നോട്ട് പോകുന്നു ,ദിലീപ് പറഞ്ഞത് റിപ്പോർട്ടറിന്റെ ശബ്ദത്തിൽ കേൾക്കാൻ ആയില്ല. ന്യുസ് റീഡർ: ദിലീപ് എന്തോ പറയാൻ ശ്രമിക്കുന്നുണ്ടല്ലോ എന്താണ് അത്? - ഈ സംഭവം സോഷ്യൽ മീഡിയയിൽ പരക്കുന്നത് ഇങ്ങനെയൊക്കെയാണ്.

ദിലീപ് മാസ്സാണ് കേട്ടോ

ദിലീപ് മാസ്സാണ് കേട്ടോ

( റിപ്പോർട്ടറിന്റെ ശബ്ദം മ്യുട്ട് ചെയ്ത റീവൈൻഡ് ചെയുന്നു). ദിലീപ്: എന്തിനാ ചേട്ടാ വെറുതെ വായിൽ തോന്നിയത് ഇങ്ങനെ പറയുന്നത്. ഏഷ്യാനെറ് ന്യുസിൽ കുറച്ചു നേരത്തേക്ക് നിശബ്ദത. ദിലീപ് അതിരടി മാസ് ഇതൊരിക്കലും പിടിക്കപ്പെട്ട കുറ്റവാളിയുടെ നിരാശ അല്ല - അഭിലാഷ് പിള്ളയാണ് ഫേസ്ബുക്കിൽ ഇങ്ങനെയൊരു പോസ്റ്റ് ഷെയർ ചെയ്തത്. രസകരമായ പല പ്രതികരണങ്ങളും ഈ സംഭവത്തിനുണ്ടായി.

കോമഡിയുടെ ടൈമിങ്

കോമഡിയുടെ ടൈമിങ്

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കോമഡി ടൈമിങ്ങില്‍ ദിലീപിനെ വെല്ലാന്‍ കഴിയില്ല എന്ന് തന്നെയാണ് എല്ലാവർക്കും പറയാനുളളത്. കണ്ടിരുന്നു.. ദിലീപിനെ കൊണ്ടുപോയതിനു ശേഷം എന്തൊക്കെയാ കാട്ടിക്കൂട്ടിയത് എന്ന് റിപ്പോർട്ടറെക്കുറിച്ച് കമന്റ്, 410 ആം മുറിയിലാണ് തെളിവെടുക്കുന്നതെന്ന് ആ ഏട്ടൻ 410 പ്രാവശ്യമെങ്കിലും പറഞ്ഞു കാണും.

English summary
Actress attack case: Dileep reaction to Asianet reportder goes viral in social media.
Please Wait while comments are loading...