Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനു സുനിയുടെ കത്ത്...ആ രഹസ്യം പുറത്ത്!! അയാള്‍ക്കു നല്‍കിയ വാഗ്ദാനം ഞെട്ടിക്കും!!

നിയമവിദ്യാര്‍ഥിയെക്കൊണ്ടാണ് സുനി കത്ത് എഴുതിച്ചത്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ സുനില്‍ കുമാര്‍ നടന്‍ ദീലിപിന് കത്തെഴുതിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. ജയിലില്‍ നിന്ന് സുനി ദിലീപിന് എഴുതിയ കത്ത് മറ്റൊരു പ്രതിയായ നിയമ വിദ്യാര്‍ഥിയെക്കൊണ്ട് എഴുതിച്ചതാണെന്ന് തെളിഞ്ഞിരുന്നു. ഇതു സംബന്ധിച്ചാണ് സുനി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ജാമ്യവാഗ്ദാനം നല്‍കിയാണ് താന്‍ നിയമ വിദ്യാര്‍ഥിയെക്കൊണ്ട് ജയിലില്‍ വച്ചു കത്ത് എഴുതിച്ചതെന്ന് സുനി പോലീസിനോട് വെളിപ്പെടുത്തിയതായാണ് സൂചന.

Recommended Video

cmsvideo

    സെല്ലില്‍ മൂന്നു പേര്‍

    സെല്ലില്‍ മൂന്നു പേര്‍

    സുനില്‍ കഴിഞ്ഞ സെല്ലില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത്. അതിലാരാളായിരുന്നു വഞ്ചനാക്കേസില്‍ ശിക്ഷയനുഭവിക്കുന്ന നിയമ വിദ്യാര്‍ഥി.

    നിയമവിദ്യാര്‍ഥിക്ക് വാഗ്ദാനം ചെയ്തത്

    നിയമവിദ്യാര്‍ഥിക്ക് വാഗ്ദാനം ചെയ്തത്

    പുറത്ത് തങ്ങളുടെ ആളുകളുണ്ട്. കത്തെഴുതി തന്നാല്‍ ജയിലില്‍ പുറത്തിറങ്ങാന്‍ അവര്‍ സഹായിക്കുമെന്ന് സുനി ഇയാള്‍ ഉറപ്പു നല്‍കിയെന്ന് തെളിഞ്ഞിട്ടുണ്ട്. ജയില്‍ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞത്.

    കത്ത് പുറത്തെത്തിച്ചു

    കത്ത് പുറത്തെത്തിച്ചു

    ഈ കത്താണ് പിന്നീട് സനല്‍, വിഷ്ണു എന്നിവര്‍ വഴി ജയിലിനു പുറത്തേക്ക് എത്തിച്ചത്. ഈ കത്താണ് രണ്ടു ദിവസം മുമ്പ് വലിയ വിവാദമുണ്ടാക്കിയത്. എന്നാല്‍ ഈ കത്തിലെ കൈയ്യക്ഷരം സുനിയുടേത് അല്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി രംഗത്തു വന്നിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലുമാണ് കത്ത് സുനി മറ്റൊരാളെക്കൊണ്ട് എഴുതിച്ചതാണെന്നു വ്യക്തമായത്.

    സുനിലിന്റെ ഫോണ്‍ വിളി

    സുനിലിന്റെ ഫോണ്‍ വിളി

    സുനില്‍ കുമാര്‍ ജയിലിനകത്ത് ഫോണ്‍ വിളിച്ചത് വളരെ തന്ത്രപരമായിട്ടായിരുന്നുവെന്നും കണ്ടെത്തി. സിസിടിവിയെ വെട്ടിക്കാന്‍ വേണ്ടി സെല്ലിനകത്തുള്ള ടോയ്‌ലറ്റിന്റെ തറയില്‍ കിടന്നാണ് സുനില്‍ ഫോണ്‍ വിളിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. പണം ആവശ്യപ്പെട്ട് ദിലീപിന്റെ മാനേജരെയും മറ്റു ചിലരെയും സുനി നിരന്തരം ഫോണില്‍ വിളിച്ചതായി നേരത്തേ പുറത്തുവന്നിരുന്നു.

    ഫോണ്‍ ഒളിപ്പിച്ചുവച്ചത്

    ഫോണ്‍ ഒളിപ്പിച്ചുവച്ചത്

    ഫോണ്‍ ഉപയോഗം കഴിഞ്ഞ ശേഷം അത് സ്വിച്ച് ഓഫ് ചെയ്ത് ജയിലിലെ പാചകപ്പുരയിലെ ചാക്കു കെട്ടുകള്‍ക്കുള്ളിലാണ് താന്‍ സൂക്ഷിച്ചതെന്നും സുനി ജയില്‍ അധികൃതര്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയതായും സൂചനയുണ്ട്. രണ്ടു ഭാഗങ്ങളാണ് ഫോണ്‍ സുനി ഇവിടെ സൂക്ഷിച്ചിരുന്നത്. സുനില്‍ ഫോണ്‍ ഉപയോഗിക്കുന്ന സമയങ്ങളില്‍ സനല്‍ കുമാറായിരുന്നു സെല്ലിനു പുറത്ത് കാവല്‍ നിന്നിരുന്നത്.

    ഫോണ്‍ പുറത്തെത്തിച്ചത്

    ഫോണ്‍ പുറത്തെത്തിച്ചത്

    ഈ ഫോണിന്റെ ചാര്‍ജ് തീര്‍ന്നപ്പോള്‍ ജയിലില്‍ നിന്നും ഇതു പുറത്തേക്ക് കടത്തിയത് സനല്‍ കുമാറാണ്. സനലിന്റെ വീട്ടില്‍ നിന്ന് ഈ ഫോണ്‍ പോലീസ് അന്വേഷണത്തില്‍ ലഭിക്കുകയും ചെയ്തിരുന്നു. ഈ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

    കൂടുതല്‍ ഫോണ്‍ ?

    കൂടുതല്‍ ഫോണ്‍ ?

    ഈ ഫോണ്‍ ലഭിച്ചതിനെ തുടര്‍ന്നു ജയിലിനുള്ളില്‍ സുനി കൂടുതല്‍ ഫോണുകള്‍ ഉപയോഗിച്ചതായി പോലീസിന് സംശയം തോന്നിയിരുന്നു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച പോലീസ് ജയിലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+