കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസ്: 'അതിജീവിതയെ ആക്ഷേപിക്കുന്ന ഒരു പ്രസ്താവനയും അംഗീകരിക്കില്ല'- പികെ ശ്രീമതി

Google Oneindia Malayalam News

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പ്രതികരണവുമായി സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി രംഗത്ത്. അതിജീവിതയെ ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവന യാതൊരു രീതിയിലും അംഗീകരിക്കാൻ കഴിയില്ലെന്ന് പി കെ ശ്രീമതി പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ സർക്കാർ നിലപാട് എന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതാണ്. സ്ത്രീത്വത്തെ അപമാനിക്കുന്ന ആരെയും ഒരു കാലത്തും ന്യായീകരിക്കാൻ കഴിയില്ലെന്നും പി കെ ശ്രീമതി കൂട്ടിച്ചേർത്തു.

pk

ഏറെ വിവാദങ്ങൾ സൃഷ്ടിക്കുന്ന കേസിൽ അതിജീവിത ഹർജി നൽകിയ സമയത്തിൽ ദുരൂഹത ഉണ്ടെന്നാണ് ഇടതു നേതാക്കൾ വ്യക്തമാക്കിയത്. അത്തരത്തിൽ ഒരു ദുരൂഹത ഉന്നയിച്ച സാഹചര്യത്തിൽ ഇത് അന്വേഷിക്കണം. പലയിടങ്ങളിൽ നിന്നും സർക്കാറിനെതിരെ ഈ കേസിൽ വിമർശനമാണ് ഉണ്ടാകുന്നത്. അതിജീവിതയ്ക്ക് എതിരാണ് സർക്കാർ എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് പി കെ ശ്രീമതി ആരോപിച്ചു.

അതേസമയം, ഇക്കഴിഞ്ഞ ദിവസമാണ് ഇരയായ നടി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തിയത്. കേസ് അട്ടിമറിച്ചെന്ന് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു അതിജീവിത യുടെ കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ നടി മുഖ്യമന്ത്രിയെ കാണാൻ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ എത്തിയിരുന്നു.

അതേസമയം, സമാന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കുന്നത്, സർക്കാർ തുടക്കം മുതൽ അതിജീവക ഒപ്പമാണ് എന്നാണ്. അന്വേഷണത്തിൽ യാതൊരുവിധ ഇടപെടലും നടത്തിയിട്ടില്ല. ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റം സ്വാഭാവിക നടപടി മാത്രമാണ്. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

എന്നാൽ, നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് എതിരെ സി പി എം നേതാക്കൾ നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി കെ കെ രമ എം എൽ എ ഇന്നലെ രംഗത്ത് വന്നിരുന്നു. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ അപമാനിച്ച സി പി എം നേതാക്കൾ മാപ്പ് പറയാൻ തയ്യാറാകണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു. ഇ പി ജയരാജൻ, എം എം മണി, കൊടിയേരി ബാലകൃഷ്ണൻ എന്നിവർ മാപ്പ് പറഞ്ഞ് രംഗത്ത് വരണം എന്നും കെ കെ രമ പറഞ്ഞു.

 'അവൻ വൃത്തികെട്ട ഗെയിം കളിക്കുന്നു,നീ കരയല്ലേ';ബിഗ് അടിയും പൂരപാട്ടുമായി ബിഗ് ബോസ് ! 'അവൻ വൃത്തികെട്ട ഗെയിം കളിക്കുന്നു,നീ കരയല്ലേ';ബിഗ് അടിയും പൂരപാട്ടുമായി ബിഗ് ബോസ് !

മുഖ്യമന്ത്രി പിണറായി വിജയന് മുൻപിൽ അതി ജീവിത നേരിട്ടെത്തി കൂടിക്കാഴ്ച നടത്തിയ സാഹചര്യത്തിലായിരുന്നു എം എൽ എയുടെ പ്രതികരണം ഉണ്ടായത്. തിജീവിത ഹൈക്കോടതിയെ സമീപിക്കാൻ ഉണ്ടായ സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കേസിൽ സംശയാസ്പദമായ സംഭവങ്ങളിൽ അല്ലാതെ അന്വേഷണത്തെയും സർക്കാറിനെയോ ഈ നാട്ടിലെ സ്ത്രീകൾ വിമർശിച്ചിട്ടില്ല. എന്നാൽ, ഇക്കഴിഞ്ഞ ദിവസങ്ങളിലായി വന്ന വാർത്തകളും തെളിവുകളും ഏറെ ആശങ്ക സൃഷ്ടിക്കുന്നുവെന്നും കെ കെ രമ വ്യക്തമാക്കി.
കെ കെ രമയുടെ വാക്കുകള്‍ ഇങ്ങനെ:-

'മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള അതിജീവിതയുടെ പ്രതികരണത്തിന്റെ വെളിച്ചത്തില്‍ നേരത്തേ അവരെ അപമാനിച്ച കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍, എം എം മണി തുടങ്ങിയ സിപിഐഎം നേതാക്കള്‍ അവരോട് മാപ്പ് പറയേണ്ടതാണ്. ഈ കേസില്‍ സംശയാസ്പദമായ സന്ദര്‍ഭങ്ങളിലല്ലാതെ സര്‍ക്കാരിനെയോ അന്വേഷണത്തെയോ ഈ നാട്ടിലെ സ്ത്രീകള്‍ വിമര്‍ശിച്ചിട്ടില്ല.

എന്നാല്‍, സമീപ ദിവസങ്ങളിലായി വന്ന വാര്‍ത്തകളും തെളിവുകളും വളരെ ആശങ്കാജനകമായ സ്ഥിതിയാണ് സംജാതമാക്കിയത്. അന്വേഷണത്തില്‍ അവിശ്വാസം പ്രകടിപ്പിച്ച് അതിജീവിതയുടെ ഹൈക്കോടതിയെ സമീപിക്കാനുണ്ടായ സാഹചര്യം അതാണ്. ആ സാഹചര്യങ്ങളെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നു. അതേത്തുടര്‍ന്നുണ്ടായ ജനാധിപത്യ സമ്മര്‍ദ്ദങ്ങളാണ് ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് പോലും വഴിയൊരുക്കിയത്.

'സന്തോഷവതിയായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു';റിമിയുടെ കുറിപ്പും ഫോട്ടോയും ഇതാ വൈറൽ

അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാതെ മുന്നോട്ട് പോവാനാവില്ല. എന്നാല്‍, മുഖ്യമന്ത്രിയുടെ ഒറ്റവാക്കില്‍ മറികടക്കാവുന്ന പിഴവുകളും അനീതികളുമല്ല, നീതിപീഠത്തിന്റെയും സര്‍ക്കാരിന്റെയും പോലീസിന്റെയും ഭാഗത്തു നിന്നുണ്ടായത്. നിതാന്ത പൗരജാഗ്രത ആവശ്യമുളള സ്ഥിതിയില്‍ തന്നെയാണ് കേസ് ഇപ്പോഴും നില്‍ക്കുന്നത്.

ഇന്നലെ വരെ അതിജീവിത തെരെഞ്ഞെടുപ്പ് നാടകം കളിക്കുകയാണെന്ന് പറഞ്ഞ സിപിഐഎം നേതാക്കളും സൈബര്‍ അണികളും ഇപ്പോള്‍ മുഖ്യമന്ത്രിക്കും അതിജീവിതയ്ക്കും അഭിവാദ്യം വിളിച്ചു തുടങ്ങും. അതിനു മുമ്പ് കഴിഞ്ഞ ദിവസങ്ങളില്‍ അവരെ അപമാനിച്ചതിന് മാപ്പു പറയുകയാണ് മര്യാദ'...

English summary
actress attacked case; p k sreemathi opens up her opinion over this case goes trending
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X