Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് പറഞ്ഞത് സത്യം!! വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്!! അയാള്‍ പറഞ്ഞത്...

മാനേജര്‍ അപ്പുണ്ണി റെക്കോര്‍ഡ് ചെയ്ത സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ജയിലിലുള്ള വിഷ്ണു നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ വിളിച്ചതിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. തന്നെ വിഷ്ണു വിളിച്ചിരുന്നതായും പണം ആവശ്യപ്പെട്ടതായും ദിലീപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വളരെ കടുത്ത ഭാഷയിലാണ് മാനേജര്‍ വിഷ്ണുവുമായി സംസാരിക്കുന്നത്. ഇതോടെ കേസ് കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. ഒന്നര കോടിയാണ് വിഷ്ണു ഫോണിലൂടെ ദിലീപിന്റെ മാനേജരോട് ആവശ്യപ്പെട്ടതെന്ന് സംഭാഷണങ്ങളില്‍ നിന്നു വ്യക്തമാണ്. നിരവധി തവണയാണ് വിഷ്ണു മാനേജരെ ഫോണില്‍ വിളിച്ചത്.

ഒന്നരക്കോടി

ഒന്നരക്കോടി

ഒന്നരക്കോടി രൂപയാണ് വിഷ്ണു ദിലീപിന്റെ മാനേജരോട് ചോദിച്ചതെന്ന് ഫോണ്‍ സംഭാഷണത്തിലുണ്ട്. നിരവധി തവണ ദിലീപിനെയും നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും വിഷ്ണു ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. അതിന്റെ ശബ്ദ രേഖയാണ് പുറത്തുവന്നിരിക്കുന്നത്. നാദിര്‍ഷയെ ആദ്യം വിളിച്ചപ്പോള്‍ താന്‍ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞ ശേഷം വീണ്ടും വിളിച്ച് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.

റെക്കോര്‍ഡ് ചെയ്തു

റെക്കോര്‍ഡ് ചെയ്തു

നാദിര്‍ഷയെക്കൂടാതെ അപ്പുണ്ണിയും വിഷ്ണുവിന്റെ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. ഈ ക്ലിപ്പുകളാണ് പിന്നീട് ദിലീപും നാദിര്‍ഷയും പോലീസിനു കൈമാറിയത്. അപ്പുണ്ണിയും വിഷ്ണുവും തമ്മിലുള്ള ശബ്ദരേഖയുടെ ചെറിയ ഭാഗം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

 നിരവധി തവണ വിളിച്ചു

നിരവധി തവണ വിളിച്ചു

പണമാവശ്യപ്പെട്ട് നിരവധി തവണ അപ്പുണ്ണിയെ വിഷ്ണു വിളിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അപ്പുണ്ണി ഇതു റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ നിങ്ങള്‍ക്കെതിരേ പറയാതിരിക്കണമെങ്കില്‍ പണം വേണമെന്ന ആവശ്യവുമായാണ് വിഷ്ണു വിളിച്ചത്.

എന്തിനും തയ്യാര്‍

എന്തിനും തയ്യാര്‍

നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്‌തോളൂയെന്നും ഞങ്ങള്‍ എന്തും നേരിടാന്‍ തയ്യാറാണെന്നും അപ്പുണ്ണി വിഷ്ണുവിനോട് പറയുന്നുണ്ട്. നിങ്ങള്‍ വേണമെങ്കില്‍ കൊണ്ടുപോയി കേസ് കൊടുത്തോളൂയെന്നും അപ്പുണ്ണി വ്യക്തമാക്കുന്നുണ്ട്.

എന്തു ബന്ധമെന്നു മാനേജര്‍

എന്തു ബന്ധമെന്നു മാനേജര്‍

നടിയെ ആക്രമിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് എന്താണ് ഇതുമായി ബന്ധമെന്ന് അപ്പുണ്ണി വിഷ്ണുവിനോട് ചോദിക്കുന്നതായും സംഭാഷണത്തില്‍ വ്യക്തമാണ്. എന്തിനാണ് ഞങ്ങളെ ഇതിലേക്കു ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അയാള്‍ വിഷ്‌വിനോടു ചോദിക്കുന്നുണ്ട്.

കത്ത് പുറത്തു വന്നു

കത്ത് പുറത്തു വന്നു

ജയിലിലുള്ള പള്‍സര്‍ സുനി ദിലീപിന് എഴുതിയതെന്ന പേരിലുള്ള കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദിലീപ് തന്നെ രക്ഷിക്കണമെന്നും കത്തില്‍ സുനി അപേക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ കത്ത് സുനി എഴുതിയത് അല്ലെന്നാണ് ദിലീപിന്‍റെ അഭിഭാഷകന്‍ കൃഷ്ണകുമാര്‍ പറഞ്ഞത്. സുനിയുടെ കൈയ്യക്ഷരം താന്‍ കണ്ടിട്ടുണ്ടെന്നും ഇത്രയും വടിവൊത്തതല്ല അയാളുടെ എഴുത്തെന്നും അഭിഭാഷരന്‍ വ്യക്തമാക്കിയിരുന്നു.

നിയമവിദ്യാര്‍ഥി ?

നിയമവിദ്യാര്‍ഥി ?

സഹതടവുകാരനായ നിയമവിദ്യാര്‍ഥിയാണ് കത്ത് എഴുതിയതെന്ന പിന്നീട് പോലീസ് അറിയിച്ചതോടെ അഭിഭാഷകന്‍ പറഞ്ഞത് ശരിയാണെന്നു വ്യക്തമാവുകയും ചെയ്തു. അക്ഷരത്തെറ്റ് കൂടാതെ കത്ത് എഴുതുന്നതിനായാണ് സുനി നിയമവിദ്യാര്‍ഥിയുടെ സഹായം തേടിയത്. കത്ത് എഴുതിയതും ജയിലിനു പുറത്തുള്ള വിഷ്ണുവിന് ഇത് എത്തിച്ചുകൊടുത്തതും ഈ നിയമവിദ്യാര്‍ഥിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+