Get Updates
Get notified of breaking news, exclusive insights, and must-see stories!

'നടി ആക്രമിക്കപ്പെട്ടത് ഇത്തരം ഒരു വാഹനത്തിലുള്ളില്‍': കുമ്പള അപകടത്തില്‍ ഒരു പൊലീസുകാരന്റെ കുറിപ്പ്

കാസർകോട് കുമ്പളയില്‍ പൊലീസ് പിന്തുടർന്ന കാർ മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാർത്ഥി മരിച്ച വിഷയത്തില്‍ പൊലീസിനെതിരെ വലിയ ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. പൊലീസ് വിദ്യാർത്ഥികളുടെ കാർ അകാരണമായി പിന്തുടരുകയായിരുന്നുവെന്നാതാണ് പ്രധാന ആരോപണം. എന്നാല്‍ നിയമപരവും, സമൂഹനന്മയ്ക്ക് വേണ്ടിയുമുള്ളതുമായ ശരികളെ തെറ്റായി ചിത്രീകരിക്കരുതെന്നാണ് ഈ സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് പൊലീസ് അസോസിയേഷന്‍ ഭാരവാഹി കൂടിയായ ബിജു സിആർ ഫേസ്ബുക്കില്‍ കുറിക്കുന്നത്.

ഇങ്ങനെ ഒരു അപകടവും അതിലൂടെ ഒരു പതിനേഴ്കാരന്റെ മരണവും അത്യന്തം വേദനാജനകമാണ്. പക്ഷേ ഈ സംഭവത്തെ പോലീസിനെതിരായി ചിത്രീകരിക്കുന്നത് ഖേദകരം എന്ന് മാത്രമല്ല, ഈ നാടിനെ തന്നെ തകർക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് എന്ന് പറയേണ്ടി വരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിക്കുന്നു. പൊലീസ് അസോസിയേഷന്‍ ഭാരവാഹിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

 kumbala

നിയമപരവും, സമൂഹനന്മയ്ക്ക് വേണ്ടിയുമുള്ളതുമായ ശരികളെ തെറ്റായി ചിത്രീകരിക്കരുത്.

കാസർഗോഡ് കുമ്പളയിൽ കാർ അപകടത്തിൽ മരണപ്പെട്ട മുഹമ്മദ് ഫർഹാസിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ആ കുടുംബത്തിന്റെ ദുഖത്തിലും പങ്ക് ചേരുന്നു. ഇങ്ങനെ ഒരു അപകടവും അതിലൂടെ ഒരു പതിനേഴ്കാരന്റെ മരണവും അത്യന്തം വേദനാജനകമാണ്. പക്ഷേ ഈ സംഭവത്തെ പോലീസിനെതിരായി ചിത്രീകരിക്കുന്നത് ഖേദകരം എന്ന് മാത്രമല്ല, ഈ നാടിനെ തന്നെ തകർക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് എന്ന് പറയേണ്ടി വരുന്നു.

അപൂർവ്വം ചിലർക്ക് അപ്രിയമാകാമെങ്കിലും സമൂഹനന്മയ്ക്കായ് ചില സത്യങ്ങൾ പറയാതെ വയ്യ. പോലീസ് സംവിധാനം കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ലോകത്ത് ആകെയും നിലനിൽക്കുന്ന ഒന്നാണ്. അതിന്റെ ഭാഗമായി പോലീസ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുമ്പോൾ അടിസ്ഥാനമില്ലാത്ത കുറ്റപ്പെടുത്തലുകളും അതിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് നേരെ നടപടി എടുപ്പിക്കുന്ന രീതിയും സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കാനേ സാഹചര്യമൊരുക്കൂ എന്ന് ഏവരും തിരിച്ചറിയണം.

കാസർഗോഡ് കുമ്പളയിൽ സംഭവിച്ചതിനെ സംബന്ധിച്ചും അത്തരത്തിൽ ഒരു വിലയിരുത്തൽ ആവശ്യമാണ്. ഒരു സ്ക്കൂളിന് സമീപം ഡോറുകൾ തുറന്നിട്ട നിലയിൽ, സംശയാസ്പദമായ സാഹചര്യത്തിൽ, ഒരു കാർ കാണുമ്പോൾ പെട്രോളിംഗ് നടത്തി വരുന്ന പോലീസ് ഉദ്യോഗസ്ഥർ വാഹനം നിറുത്തി പരിശോധിക്കുക സ്വാഭാവികമാണ്. ദുരൂഹത ഒന്നും ഇല്ലാത്തവർ പരിശോധനയ്ക്ക് വിധേയരാകുക സ്വാഭാവികമാണ്. പരിശോധനയ്ക്ക് വിധേയമാകാതെ പോലീസ് വാഹനത്തേയും ഇടിച്ച് മുന്നോട്ട് പായുന്നത് അസ്വാഭാവികം എന്ന് മാത്രമല്ല ദുരൂഹവുമാണ്.

സ്ക്കൂൾ പരിസരങ്ങളിലെ ലഹരി വ്യാപാരമുൾപ്പെടെ തടഞ്ഞ് നമ്മുടെ പിഞ്ചോമനകളുടെ സുരക്ഷിതത്വത്തിന് വലിയ പ്രാധാന്യം നൽകി പോലീസ് പ്രവർത്തിച്ചു വരുന്ന ഈ കാലഘത്തിൽ ഈ കാറിനുള്ളിൽ ആര് ? കാറിനുള്ളിൽ എന്ത് ? എന്നത് മനസിലാക്കി നടപടി സ്വീകരിക്കുക എന്നത് പോലീസിന്റെ കർത്തവ്യ നിർവ്വഹണത്തിന്റെ ഭാഗമാണ്. പോലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച നിരവധി വാഹനങ്ങളെ പിന്തുടർന്ന് നമ്മുടെ പോലിസ് പിടികൂടിയിട്ടുണ്ട്.

സമീപകാലത്ത് തന്നെ ഇത്തരം പരിശോധനകളിലൂടെയാണ് നാടിനെ തകർക്കാൻ കൊണ്ടുവന്ന ഒട്ടേറെ മയക്കുമരുന്ന് കേസുകൾ പോലീസ് പിടിച്ചത്. മോഷ്ടിക്കപ്പെട്ട നിരവധി വാഹനങ്ങൾ ഇങ്ങനെ പിടികൂടി ഉടമകൾക്ക് നൽകിയിട്ടുമുണ്ട്. ഈ രീതിയിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ വ്യാജ നമ്പർ പ്ലേറ്റാണ് മിക്കവാറും ഉപയോഗിച്ചുവരുന്നത്. ഇത്തരം സാഹചര്യങ്ങൾ ഉള്ളപ്പോൾ ഈ രൂപത്തിൽ കടന്നു പോകുന്ന വാഹനങ്ങളെ അവഗണിച്ച് ഇവിടെ എന്തും നടന്നോട്ടെ എന്ന ചിന്ത ഉണ്ടാക്കുന്ന തരത്തിലാണ് ഇന്ന് നടക്കുന്ന ചർച്ചകൾ.

പോലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്ന വാദം പോലും ചിലർ ഉയർത്തുന്നു. അതിനായി സമരവും ചിലർ നടത്തുന്നു. യഥാർത്ഥത്തിൽ ഇവിടെ എന്താണ് സംഭവിച്ചത് ? പക്വത എത്താത്ത ഡ്രൈവിംഗ് ലൈസൻസ് ഇല്ല എന്ന് മാത്രമല്ല, ലൈസൻസ് എടുക്കാനുള്ള പ്രായം പോലും ആകാത്ത ബാലനാണ് മരണപ്പെട്ടത്. വാഹനം നൽകി അയച്ച വാഹന ഉടമയ്ക്കെതിരെയാണ് നിയമ നടപടി സ്വീകരിക്കേണ്ടത്.

തിരിച്ചറിവിലേക്ക് എത്താത്ത പ്രായത്തിൽ ആ പിഞ്ചുമകനെ മരണത്തിലേക്ക് തള്ളിവിട്ടവർ അവരാണ്. അസ്വാഭാവികമായ കാര്യങ്ങൾ കാണുമ്പോൾ അത് എന്തെന്ന് മനസിലാക്കി നിയമ നടപടി സ്വീകരിക്കുവാൻ 24 മണിക്കൂറും ജാഗ്രതയോടെ പ്രവർത്തിക്കുന്ന പോലീസിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കേണ്ടവർ തന്നെ പോലീസിനെതിരായ ആഹ്വാനവുമായി വരുന്നത് ഉചിതമാണോ എന്ന് പൊതുസമൂഹം വിലയിരുത്തണം.

ഇപ്പോഴുണ്ടായ അപകടത്തിന്റെ സ്ഥാനത്ത്
ഡ്രൈവിംഗ് ലൈസൻസ് ഇല്ല എന്ന് മാത്രമല്ല, ലൈസൻസ് എടുക്കാനുള്ള പ്രായം പോലും ആകാത്ത ഈ ബാലൻ ഓടിച്ച വാഹനം മറ്റ് വഴിയാത്രക്കാരുടെ ജീവൻ നഷ്ടപെടുന്ന ഒരു അപകടത്തിലാണ് പെട്ടെതെങ്കിൽ പോലീസിനെതിരെ ഉണ്ടാകുമായിരുന്ന ആക്ഷേപം എത്ര വലുതാകുമായിരുന്നു എന്ന് കൂടി ചിന്തിക്കുക. വാഹനം പരിശോധിക്കാൻ അനുവദിക്കാതെ കടന്നുപോകുന്നവരെ പിൻതുടർന്ന് പരിശോധിക്കേണ്ടതില്ല എന്ന് വാദം ഉയരുമ്പോൾ, ചില കാര്യങ്ങൾ കൂടി നാം അറിയണം.

നമ്മുടെ നാട്ടിൽ തട്ടിക്കൊണ്ടു പോകലുകൾ നടക്കട്ടെ എന്നാണോ? മോഷണ വാഹനങ്ങൾ കണ്ടെത്തണ്ട എന്നാണോ ? ഏതെങ്കിലും കേസിലെ കുറ്റവാളികളായിരുന്നു ആ കാറിൽ എങ്കിൽ അവർ രക്ഷപെട്ടോട്ടെ എന്നാണോ ? കേരളത്തിൽ ഇന്നും വിചാരണ നടന്നുവരുന്ന നടിയെ ആക്രമിച്ച കേസിൽ നടി ആക്രമിക്കപ്പെട്ടത് ഇത്തരം ഒരു വാഹനത്തിലുള്ളിലാണ് എന്നതും ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോൾ പോലീസ് വാഹനം പരിശോധിക്കുന്നില്ല എന്ന ആരോപണമാണ് ഉയർന്നതെങ്കിൽ ഇപ്പോൾ എന്തിന് വാഹനം പരിശോധിക്കുന്നു എന്ന ചർച്ചയിലേക്ക് മാറിയിരിക്കുന്നു എന്ന് കാണാം.

പ്രിയ പൊതുസമൂഹമേ നിങ്ങൾ ചിന്തിക്കൂ.
പോലീസ് പരിശോധന വേളയിൽ പോലീസിനെ വെട്ടിച്ച് കടക്കുന്ന വാഹനങ്ങൾ മേൽപ്പറഞ്ഞ ഏതെങ്കിലും കുറ്റകൃത്യത്തിന്റെ ഭാഗമാണോ എന്നറിയാൻ പോലീസ് പരിശോധിക്കേണ്ടതില്ല എന്നാണോ? ഈ രീതിയിലേക്ക് പോലീസ് മാറിയാൻ നമ്മുടെ നാടിന്റെ അവസ്ഥ എന്തായിരിക്കും. ഗൗരവമായ ചർച്ചകൾ ഈ വിഷയത്തിൽ ഉണ്ടാകട്ടെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+