നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ഇന്ന് ദിലീപ് പരിശോധിക്കും, സജ്ജീകരണങ്ങൾ ഇങ്ങനെ...
കൊച്ചി: നടിയ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് വ്യാഴാഴ്ച ദിലീപിന് പരിശോധിക്കാം. വിദഗ്ധരുടെ സഹായത്തോടെയാണ് പരിശോധന നടക്കുക. ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് വേണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി അടക്കം ദിലീപിന്റെ ഹർജി തള്ളുകയായിരുന്നു. ദിലീപിനും അദ്ദേഹത്തിന്റെ അഭിഭാഷകനും വിദഗ്ധർക്കും പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തെളിവുകൽ കൈമാറാൻ കഴിയില്ല. വേണമെങ്കിൽ ദിലീപിനോ, അഭിഭാഷകനോ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരുന്നത്.
അങ്ങേയറ്റം സ്വകാര്യമായി സൂക്ഷിക്കുന്ന കമ്പ്യൂട്ടറിലെയും മൊബൈലിലെയും ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം ലഭിച്ചാൽ, ഇത് ഇരയുടെ സ്വകാര്യതയെ ബാധിക്കാനിടയുണ്ടെന്നായിരുന്നു പ്രോസിക്യൂഷനും സർക്കാരും കോടതിയിൽ വാദിച്ചിരുന്നത്. സാക്ഷികളെയും പ്രതികളെയും ഈ ദൃശ്യങ്ങൾ വെച്ച് ബ്ലാക്ക്മെയിൽ ചെയ്യാനോ, സ്വാധിനിക്കാനോ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. ഈ വാദം പരിഗണിച്ചാണ് കോടതി ഡിജിറ്റൽ തെളിവുകൾ നൽകാനാകില്ലെന്ന് വിധി പുറപ്പെടുവിക്കുകയായിരുന്നു.

പകർപ്പ് നൽകാനാകില്ല
വിചാരണ കോടതിയും ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് നൽകാനാകില്ലെന്ന നിലപാടിൽ തന്നെ എത്തുകയായിരുന്നു. ദൃശ്യങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നും വിദഗ്ധനെ കൊണ്ട് പരിശോധിക്കാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അതിന്റ അടിസ്ഥനത്തിലാണ് ഇന്ന് പരിശോധന നടക്കുന്നത്.കേരളത്തിന് പുറത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധനെയാണ് പ്രതിഭാഗം കണ്ടെത്തിയിട്ടുള്ളത്.

അടച്ചിട്ട മുറിയിൽ
കൊച്ചിയിലെ വിചാരണക്കോടതിയില്‍ അടച്ചിട്ട മുറിയിലായിരിക്കും പരിശോധന നടക്കുക. അതേസമയം രഹസ്യ വിചാരണ തീരുമാനിച്ചിരിക്കുന്നതിനാല്‍ മറ്റ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രത്തിൽ പറയുന്ന സംഭവവും ചിത്രീകരണവും ഒത്തുപോകുന്നില്ലെന്നും ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ടെന്നുമാണ് ദിലീപിന്റെ വാദം. സ്ത്രീയുടേതെന്ന് തോന്നിപ്പിക്കുന്ന ചില ശബ്ദങ്ങൾ, സംഭവം നടന്ന സമയം, പശ്ചാത്തലം തുടങ്ങിയവ സംശയാസ്പദമാണഅ. തട്ടിക്കൊണ്ടുപോയി ബലമായി പീഡിപ്പിക്കുമ്പോഴുള്ള സാഹചര്യം തെളിയിക്കാൻ ദൃശ്യത്തിന് കഴിയുന്നില്ലെന്നാണ് ദിലീപ് വാദിക്കുന്നത്.

പരിശോധിക്കുക പ്രമുഖർ
ഇതിന്റെ അടിസ്ഥാനത്തിലാണ് ദൃശ്യങ്ങൾ പരിശോധിക്കുന്നത്. ദിലീപിന് വേണ്ടി ദൃശ്യങ്ങൾ പരിശോധിക്കുക കേരളത്തിന് പുറത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധരാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. മൂന്ന് വിദഗ്ധരുടെ പട്ടികയാണ് ദിലീപ് കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളതെന്നാണ് വിവരം. രാജ്യത്തെ പ്രമുഖ ഫോറൻസിക് സൻസ് ലബോറട്ടറിയിൽ നിന്ന് വിരമിച്ച വിദഗ്ധരാണ് ദിലീപിനെ സഹായിക്കാനെത്തുകയെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരങ്ങൾ.

പൾസർ സുനിയും അറസ്റ്റിൽ
കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് ദിലീപ് ദൃശ്യങ്ങൾ പരിശോധിക്കുന്നത്. 2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്ക് സമീപം കാര്‍ തടഞ്ഞു നിര്‍ത്തി നടിയെ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോ ചീത്രീകരിക്കുകയും ചെയ്തെന്നാണ് കേസ്. നടിയെ തട്ടിക്കൊണ്ടുപോവാന്‍ ഉപയോഗിച്ച വാഹനം ഓടിച്ച മാര്‍ട്ടിനെയാൻണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്.ഫെബ്രുവരി 23നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനിയെ പോലീസ് പിടികൂടിയത്. കീഴടങ്ങാനായി എറണാകുളം അഡീഷണല്‍ സിജെഎം കോടതിയിലെത്തിയ പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിനെ അന്വേഷണ സംഘം കോടതിയില്‍ വച്ച് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.

നടി തിരിച്ചറിഞ്ഞു
അറസ്റ്റിലായ പ്രതികളെ ആക്രമത്തിനിരയായ നടി തിരിച്ചറിഞ്ഞിരുന്നു. കാറില്‍ നിന്ന് പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഗോശ്രീ പാലത്തില്‍ നിന്ന് കായലില്‍ എറിഞ്ഞതായി പള്‍സര്‍ സുനി മൊഴി നൽകുകയും നാവികസേനയുടെ സഹായത്തോടെ മൊബൈല്‍ ഫോണിനായി തിരച്ചില്‍ നടത്തുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദിലീപിന്റെ പേര് കേസുമായി ബന്ധപ്പെടുത്തി പുറത്ത് വരുന്നത്.












Click it and Unblock the Notifications