കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസ്; ദിലീപിനൊപ്പം ദൃശ്യം പരിശോധിക്കുന്നത് ഇവർ, എല്ലാം വിദഗ്ധർ!

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമനിച്ച കേസിൽ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കാൻ ദിലീപ് അപേക്ഷ നൽകിയിരുന്നു. ദിലീപിനും ബന്ധപ്പെട്ട അഭിഭാഷകർക്കും ദൃശ്യങ്ങളഅ‍ പരിശോധിക്കാമെന്നായിരുന്നു കോടതി ഉത്തരവ്. നേരത്തെ ജാമ്യ ഹർജി പരിഗണിക്കവേ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വെച്ച് ദിലീപിന്റെ അഭിഭാഷകൻ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. അദ്ദേഹം ചില ആക്ഷേപങ്ങൾ കോടതിയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു.

കുറ്റപത്രത്തിൽ പറയുന്ന സംഭവവും ചിത്രീകരണവും ഒത്തുപോകുന്നില്ലെന്നും ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ടെന്നുമാണ് ദിലീപിന്റെ വാദം. സ്ത്രീയുടേതെന്ന് തോന്നിപ്പിക്കുന്ന ചില ശബ്ദങ്ങൾ, സംഭവം നടന്ന സമയം, പശ്ചാത്തലം തുടങ്ങിയവ സംശയാസ്പദമാണഅ. തട്ടിക്കൊണ്ടുപോയി ബലമായി പീഡിപ്പിക്കുമ്പോഴുള്ള സാഹചര്യം തെളിയിക്കാൻ ദൃശ്യത്തിന് കഴിയുന്നില്ലെന്നാണ് ദിലീപ് വാദിക്കുന്നത്.

സാങ്കേതിക വിദഗ്ധർ

സാങ്കേതിക വിദഗ്ധർ


ദിലീപിന് വേണ്ടി ദൃശ്യങ്ങൾ പരിശോധിക്കുക കേരളത്തിന് പുറത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധരാണ്. ഇതാരൊക്കെയാണെന്ന് തിങ്കളാഴ്ച കോടതിയെ അറിയിക്കും. ദൃശ്യങ്ങൾ ബുധനാഴ്ച പരിശോധിക്കാനാണ് കോടതി അനുവാദം നൽകിയിരിക്കുന്നത്. അഭിഭാഷകനും വിദഗ്ധർക്കുമൊക്കം ദിലീപിന് ദൃശ്യം പരിശോധിക്കാനുള്ള അനുവാദം കോടതി നേരത്തെ നൽകിയിരുന്നു.

വിഡിയോയിൽ ക്രിത്രിമത്വം

വിഡിയോയിൽ ക്രിത്രിമത്വം

എന്നാൽ എത്ര വിദഗ്ധരെ വെക്കാമെന്ന കാര്യം കോടതി വ്യക്തമാക്കിയിട്ടില്ല. എക്സ്പേർട്ട് എന്നാണ് കോടതി വിധിയിലുള്ളത്. ഒരാളെയാണ് ഉദ്ദേശിച്ചതെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്. അതേസമയം വീഡിയോയിൽ ക്രിത്രിമത്വം നടന്നിട്ടുണ്ടെന്ന ദിലീപിന്റെ വാദവും പോലീസ് തള്ളുകയാണ്. മൂന്ന് വിദഗ്ധരുടെ പട്ടികയാണ് തയ്യാറായിട്ടുള്ളതെന്നാണ് വിവരം. എന്നാൽ അവ്യക്തത നീക്കിയതിന് ശേഷം മാത്രമേ പേര് നിർദേശിക്കൂ എന്നാണ് റിപ്പോർട്ട്.

ഹൈദരാബാദിലെ ലാബിൽ പരിശോധിക്കാം

ഹൈദരാബാദിലെ ലാബിൽ പരിശോധിക്കാം

രാജ്യത്തെ പ്രമുഖ ഫോറൻസിക് സൻസ് ലബോറട്ടറിയിൽ നിന്ന് വിരമിച്ച വിദഗ്ധരാണ് ദിലീപിനെ സഹായിക്കാനെത്തുക. ഇവരുടെ സഹായത്തോടെ ചോദ്യാവലി തയ്യാറാക്കി സമർപ്പിച്ചാൽ ഹൈദരാബാദിലെ സെൻട്രൽ‌ ഫോറൻസിക് സയൻസ് ലബോറട്ടറിയിലോ മറ്റെവിടെയെങ്കിലുമോ അയച്ച് പരിശോധിക്കാമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. ദൃശ്യങ്ങളുടെ പകർപ്പ് നൽകുകയില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വിസ്താരം തുടങ്ങുന്നത് വൈകിപ്പിക്കാം

വിസ്താരം തുടങ്ങുന്നത് വൈകിപ്പിക്കാം

എന്നാൽ ദൃശ്യങ്ങൾ പരിശോധിക്കാനുള്ള സമയം അനുവദിക്കുന്നത് വിസ്താരം തുടങ്ങുന്നത് വൈകിപ്പിക്കാൻ ശ്രമിക്കാമെന്നല്ലാതെ മറ്റ് പ്രയോജനമില്ലെന്നാണ് പോലീസിന്റെ മറുപടി. ദൃശ്യങ്ങൾ കണ്ട് ബോധ്യപ്പെട്ടതുകൊണ്ടാണ് കോടതികൾ‌ ജാമ്യം നൽകാൻ മുടിച്ചത്. ഇതുകൊണ്ടൊന്നും കുറ്റം മൂടിവെക്കാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.

വിചാരണ കോടതിക്ക് തീരുമാനിക്കാം

വിചാരണ കോടതിക്ക് തീരുമാനിക്കാം

പരിശോധന ഫലം വരാൻ രണ്ട് മാസമെങ്കിലും എടുക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതുവരെ വിചാരണ തുടങ്ങണോ വേണ്ടയോ എന്ന കാര്യത്തിൽ വിചാരണ കോടതിക്ക് തീരുമാനിക്കാം. 460ൽപരം സാക്ഷികളാണ് കേസിൽ ഉള്ളത്. അതുകൊണ്ട് തന്നെ അത് തീരാൻ ദിവസങ്ങളെടുക്കും. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ആരംഭിക്കുന്നതിന് മുമ്പായി ലാബ് ഫലം ലിഭിക്കും. അതുകൊണ്ട് തന്നെ മറ്റ് തടസങ്ങളില്ലെങ്കിൽ പ്രോസിക്യൂഷന് വിസ്താരം ആരംഭിക്കാം.

English summary
Actress attacking case; Experts check the memmory card
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X