• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൃഥ്വിക്ക് ആശംസ നേർന്ന മീനാക്ഷിക്കെതിരെ മോശം കമന്റ്: സ്ത്രീക്കെതിരെ പ്രതിഷേധം, അക്കൗണ്ട് അപ്രത്യക്ഷം

കൊച്ചി: നടന്‍ പൃഥ്വിരാജിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ബാലതാരം മീനാക്ഷി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് കീഴെ അസഭ്യ കമന്റിട്ട സ്ത്രീക്കെതിരെ പ്രതിഷേധം ശക്തം. ശ്യാമള എസ് എന്ന പ്രൊഫൈലില്‍ നിന്നുമാണ് മോശം രീതിയിലുള്ള കമന്റ് വന്നത്. ഇവരുടെ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. . .

ആരോഗ്യവകുപ്പ് ജീവനക്കാരി

ആരോഗ്യവകുപ്പ് ജീവനക്കാരി

ശ്യാമള എസ് ഇവരുടെ ഫേസ്ബുക്ക് പ്രൊഫൈലിലെ പേര്. ഇവര്‍ ആരോഗ്യവകുപ്പ് ജീവനക്കാരിയാണെന്നാണ് പ്രൊഫൈലില്‍ നല്‍കിയിട്ടുള്ള വിവരം. കമന്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം, കമന്റ് ഇട്ട് മണിക്കൂറുകള്‍ക്കകം അക്കൗണ്ട് ഫേസ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്.

അസഭ്യ കമന്റ്

അസഭ്യ കമന്റ്

നി എന്തിനാാ ആ കൊച്ചിനെ പിടിച്ചു വച്ചേക്കുന്നേ, നീ വല്ല മേത്തനേം ചേര്‍ത്തുപിടിക്ക് തീവ്രവാദപന്നീ' എന്നായിരുന്നു സ്ത്രീ പോസ്റ്റ് ചെയ്ത കമന്റ്. ഹാപ്പി ബര്‍ത്ത്‌ഡേ രാജുവങ്കിള്‍ എന്ന് പറഞ്ഞായിരുന്നു മീനാക്ഷി കുറിപ്പ് ആശംസ പങ്കുവച്ചത്.

അമര്‍ അകബര്‍ അന്തോണി

അമര്‍ അകബര്‍ അന്തോണി

മീനാക്ഷിയും പൃഥ്വിയും നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമയിലെ ഒരു ചിത്രം പങ്കുവച്ചായിരുന്നു മീനാക്ഷി ആശംസ നേര്‍ന്നത്. ഇതിന് നേരെയാണ് ഒരു സ്ത്രീ മോശം കമന്റുമായി രംഗത്തെത്തിയത്. ഈ സിനിമയുടെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമായിരുന്നു തീയേറ്ററില്‍ റിലീസ് ചെയ്തത്.

cmsvideo
  ഹൈവേയില്‍ താരങ്ങളുടെ കാര്‍ റേസ് വീഡിയോ | Oneindia Malayalam
  സൈബര്‍ ആക്രമണം

  സൈബര്‍ ആക്രമണം

  നേരത്തെ, വാരിയം കുന്നന്‍ എന്ന ചിത്രം പ്രഖ്യാപിച്ച സമയത്ത് പൃഥ്വി സമാനമായ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. അന്ന് സംഘപരിവാര്‍ അനുകൂല സംഘടനകളാണ് സൈബര്‍ ആക്രമണത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. പൃഥ്വിയുടെ മേലുള്ള വിരോധമാവാം ഈ മോശം കമന്റിന് കാരണമെന്നാണ് കരുതുന്നത്.

  സ്ത്രീ തടിതപ്പി

  സ്ത്രീ തടിതപ്പി

  അതേസമയം, കമന്റ് പൃഥ്വിയുടെ ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം വൈറലായി മാറിയത്. പിന്നാലെ കമന്റിന് ഒട്ടേറെ പേര്‍ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെ സത്രീ കമന്റ് പിന്‍വലിച്ച് തടിതപ്പുകയും ചെയ്തു. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

  ഭാവിയിലെ ഭാഗ്യലക്ഷ്മിമാർ..! രേവതി കാരണം പാർവതിയുടെ പണി പോകും; നടിമാർക്കെതിരെ തുറന്നടിച്ച് ആദിത്യൻ

  വിനായകനെ അഭിനയിപ്പിക്കുന്ന റിമയ്ക്കൊപ്പമാണോ? ഡബ്ല്യുസിസിയോട് 11 ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കർ

  പാർവ്വതിക്ക് മറുപടിയുമായി അമ്മയിൽ നിന്ന് ബാബുരാജ്, പരാതി ഏഴോ എട്ടോ പേർക്ക്, ഫേസ്ബുക്കിലല്ല പറയേണ്ടത്

  എന്ത് കണ്ടിട്ടാണ് അസൂയ തോന്നേണ്ടത്? ഇടവേള ബാബുവിനേയും 'അമ്മ'യേയും ഭിത്തിയിലൊട്ടിച്ച് പാർവതി

  English summary
  Actress Baby Meenakshi's Birthday Wish For Prithviraj Sukumaran Invites Obscene Comments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X