യുവനടിക്കെതിരെ പരാതി നല്‍കിയ ഡോക്ടര്‍ പെട്ടു; ലുക്ക് ഔട്ട് നോട്ടീസുമായി പോലീസ്, നടിക്ക് ജാമ്യമില്ല

യുവ നടിയും സംഘവും മര്‍ദ്ദിച്ച് വിലപ്പെട്ട വസ്തുക്കള്‍ കവര്‍ന്നു എന്ന ഡോക്ടറുടെ പരാതിയില്‍ ട്വിസ്റ്റ്. യഥാര്‍ഥ വില്ലന്‍ ഡോക്ടറാണ് എന്ന് സംശയത്തില്‍ പോലീസ്. ഡോക്ടര്‍ക്കെതിരെ നടിയുടെ ബന്ധു നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവില്‍ പോയതോടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അതിനിടെ, നടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

നടിയുടെ ബന്ധു നല്‍കിയ പീഡനപരാതിയില്‍ കേസ് എടുത്തതിന് പിന്നാലെയാണ് ഡോക്ടര്‍ ഒളിവില്‍ പോയത്. നടിക്കെതിരെ പരാതി നല്‍കിയ ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസിനെതിരേയാണ് ലുക്ക്ഔട്ട് നോട്ടിസ്. ഇന്‍ഫോ പാര്‍ക്ക് പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഡോക്ടറുടെ ഫോണ്‍ പരിശോധിച്ച പോലീസിന് ഇയാള്‍ക്കെതിരെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു എന്നാണ് വിവരം.

actress kochi case

നിരവധി സ്ത്രീകളുമായി ഡോക്ടര്‍ക്ക് അടുപ്പമുണ്ടായിരുന്നെന്നാണ് പോലിസ് നല്‍കുന്ന സൂചന. പരാതിക്കാരി കൈമാറിയ ഡോക്ടറുടെ ഫോണില്‍ നിന്ന് പൊലിസിന് ചില സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ലഭിച്ചു. ചികിത്സയ്‌ക്കെത്തിയ സ്ത്രീകളെ ഇയാള്‍ വലയിലാക്കിയെന്നും സംശയിക്കുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

യുവതികള്‍ക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചെന്നാണ് പോലിസ് പറയുന്നത്. വീഡിയോയില്‍ കാണുന്ന യുവതികളുടെ പരാതി ലഭിച്ചാല്‍ ഡോക്ടര്‍ക്കെതിരേ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും.

അതിനിടെ ഡോക്ടര്‍ നല്‍കിയ കേസില്‍ അറസ്റ്റിലായ യുവനടി ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്മജിസ്‌ട്രേറ്റ് കോടതി തള്ളി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്ന് പോലിസ് കോടതിയില്‍ ആവശ്യപ്പെട്ടു. നടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്ര, നടനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ബിബിന്‍ പെരുമ്പള്ളി, കെവി വിഷ്ണു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

നടി അടക്കമുള്ള സംഘം ഡോക്ടറെ ആക്രമിച്ച് മൊബൈല്‍ ഫോണുകളടക്കം കവര്‍ച്ച ചെയ്തെന്ന കേസിലാണ് കഴിഞ്ഞദിവസം ട്വിസ്റ്റുണ്ടായത്. ഡോക്ടറുടെ ഫോണിലുണ്ടായിരുന്ന ബന്ധുവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനായാണ് ഡോക്ടറെ വിളിച്ചുവരുത്തിയതെന്ന് നടിയും മറ്റുപ്രതികളും പോലിസിന് മൊഴിനല്‍കി. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനായാണ് ഡോക്ടറുടെ ഫോണ്‍ പിടിച്ചുവാങ്ങിയതെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലിസ് ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൂടുതല്‍ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ കണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma