നടി ലീനാ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ വെടിവെയ്പ്പ്; ശാസ്ത്രീയ തെളിവുകൾ തേടി പൊലീസ്
കൊച്ചി: നടി ലീനാ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ വെടിവയ്പു നടത്തിയവരെ കണ്ടെത്താൻ വ്യാപക തെരച്ചിൽ. ശാസ്ത്രീയ അന്വേഷണത്തിലൂടെ ഇവരെ തിരിച്ചറിയാൻ ശ്രമം. അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും മുഖം ദൃശ്യമല്ല. ഹെൽമറ്റും ജാക്കറ്റും ധരിച്ചു പൂർണമായി ദേഹം മറച്ചാണ് ഇവർ വന്നത്. എറണാകുളം ജില്ലയിൽ തന്നെയുള്ള അധോലോക ബന്ധമുള്ളവരാണ് വെടിവയ്പ് നടത്തിയതെന്നാണു പൊലീസിന്റെ അനുമാനം.
കേരളത്തിന് പുറത്തു നിന്നുള്ളവരാകാനുള്ള സാധ്യത പൊലീസ് തള്ളുന്നു. അക്രമികൾ വെടിയുതിർക്കാൻ എയർഗൺ ഉപയോഗിച്ചെന്ന സൂചനയെ പിന്തുടർന്ന് അന്വേഷണം ഊർജിതമാണ്. എയർഗണ്ണിൽ നിന്നും ഉതിർന്ന പെല്ലറ്റിന്റെ ചീള് ബ്യൂട്ടി പാർലറിന്റെ വരാന്തയിൽ നിന്നും കണ്ടെടുത്തിരുന്നു. ഇത് ഫൊറൻസിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്.

എറണാകുളത്തും സമീപ ജില്ലകളിലുമുള്ള തോക്ക് കടകളിൽ നിന്നും എയർഗൺ, എയർ പിസ്റ്റൾ, എയർ റൈഫിൾ എന്നിവ വാങ്ങിയവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. പെല്ലറ്റുകൾ വാങ്ങാനെത്തിയവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. തോക്ക് കടകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു.
എഫ്സി-220 ബൈക്കിലാണ് അക്രമികൾ കടവന്ത്രയിലെത്തിയത്. ഈ ബൈക്കിന്റെ നമ്പർ സിസിടിവിയിൽ പതിഞ്ഞിട്ടില്ല. ഇത്തരം ബൈക്കുകൾ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. ഇതിനായി പ്രത്യേക ടീമുകളെ നിയമിച്ചിട്ടുണ്ട്. ജില്ലയിൽ ഗൂണ്ടാപട്ടികയിലും അടിപിടി കേസുകളിലും ഉൾപ്പെട്ടവരെ മുഴുവൻ പേരെയും നിരീക്ഷിക്കുന്നുണ്ട്.
നടിയെ ഭീഷണിപ്പെടുത്തിയവർ പ്രാദേശിക സഹായം തേടിയിട്ടുണ്ടെന്നാണ് പൊലീസിന്റെ ശക്തമായ നിഗമനം. സൈബർ സെല്ലിന്റെ റിപ്പോർട്ട് നിർണായകമാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്റർനെറ്റ് കോളുകളുടെ വ്യക്തമായ ഉറവിടം കണ്ടെത്താൻ ഇതു സഹായകമാകും. വിദേശത്തു നിന്നാണു കോളുകൾ വന്നതെന്ന മൊഴി പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. സൈബർ സെൽ പരിശോധനയിൽ ഇക്കാര്യം തിരിച്ചറിയാനാകും.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം












Click it and Unblock the Notifications